ശ്രീരാമൻ

ശ്രീരാമൻ (പച്ച)

Malayalam

മങ്കമാരടികൂപ്പും നീയെന്തീ

Malayalam
മങ്കമാരടികൂപ്പും നീയെന്തീ വനത്തിൽ വാഴുന്നു
മങ്കയേ ചൊല്ലേണമേ മാനിനിബാലേ നീലവേണി
സുതനോ സുലളിതതനോ പീയൂഷവാണി
സുതനോ സുലളിതതനോ

ഗൃദ്ധ്രരാജ മഹാമതേ

Malayalam
ഗൃദ്ധ്രരാജ മഹാമതേ, നിന്നെയത്ര ഞാൻ കരുതീടുന്നേൻ
മിത്രപാലകനാകുമെന്നുടെ താതമേവ ഹൃദംബുജേ
കൈകയീ വചസാ മഹീപതിയരുളി മാം വാഴ്വാൻ വനേ
സാകമിന്നു സഹോദരേണ ച സീതയാ വാഴുന്നു ഞാൻ
വൈരിവാരണകേസരീ ബത ശൗര്യവാൻ ദശരഥനൃപൻ
ചാരുനാകഗതോ മഹാത്മൻ താതനേവമമായി നീ

താപസവരരേ

Malayalam
താപസവരരേ, ഞാനേതുമേ മടിയാതെ
പാപികൾ രാക്ഷസരെയൊടുക്കുവൻ നിയതം
മാമുനികളേ, ഭയം മാ കരണീയം

താപസശിരോമണിയേ

Malayalam
രഘുവരനൊടിവണ്ണം മാമുനീ ചൊല്ലിയപ്പോൾ
അകതളിർതെളിവൊടും ദേഹമഗ്നൗ സ ഹുത്വാ
രഘുവരചരണാബ്ജേ ചേർന്നു രാമൻ തദാനീം
നിഖിലമുനികുലേഡ്യം കണ്ടഗസ്ത്യം ബഭാഷേ
 
താപസശിരോമണിയേ താവകം പാദം തൊഴുന്നേൻ
താരണിയിൽ മേവീടുന്ന താപസർ കൈകൂപ്പും പാദ!

 

Pages