ശ്രീരാമൻ

ശ്രീരാമൻ (പച്ച)

Malayalam

വാരിജദളനയനേ വാരണയാനേ

Malayalam
ജയശ്രിയാ നൂതനയാപി ജൂഷ്ടോ
ഹൃഷ്ടസ്സ്വകാന്താം ചിരകാല ലബ്ധാം
സ്വാങ്കേ സമാരോപ്യ ജഗാദ രാമഃ
പുരീം സ്വകീയാമഭിഗന്തുകാമഃ
 
 
വാരിജദളനയനേ വാരണയാനേ!
വല്ലഭേ! വിധുവദനേ!
നീരദസമകചേ നീ ശൃണു മമ വാചം
നാരിമാർ കുലമൗലി മാലികേ!
 
ലാവണ്യാംഭുധേ! നമുക്കീ വനവാസാവധി
ഈവണ്ണം തീർന്നു മമ ജീവനായികേ! ശുഭേ!
 
രാവണനെ വധിച്ചു, ദേവി! നിന്നേലഭിച്ചു
കേവലമെന്നാകിലുമാവിലം മമാശയം
 

മാമുനീന്ദ്ര തേ പാദാബ്ജം

Malayalam
ഇത്ഥം വിക്രമചേഷ്ടിതം സ്വസുതയോര്‍വിജ്ഞാതയാ സീതയാ
ചിത്തേ ധ്വാന്തമപോഹിതും സമുദഭൂല്‍ ശ്രീരാമചന്ദ്രസ്മൃതിഃ
താവന്നാരദവാക്യതോ മുനിഗിരാ സർവാംശ്ച സംജീവയന്‍
നത്വാ തസ്യ പാദാരവിന്ദമവദദ്വാചം രഘൂണാം പതിഃ
 
 
മാമുനീന്ദ്ര തേ പാദാബ്ജം ആനതോസ്മ്യഹം
ആഗമാന്തവേദിയായ യോഗിനാഥ ദര്‍ശനേന 
 
ഭാഗതേയമാഗതം മേ വാഗധീശതുല്യ ധീമന്‍

 

എങ്കിലോ മേ കണ്ടുകൊള്‍ക ബലം

Malayalam
എങ്കിലോ മേ കണ്ടുകൊള്‍ക ബലം ഹേ ബാലന്മാരെ
എങ്കിലോ മേ കണ്ടുകൊള്‍ക ബലം
 
മംഗലമല്ലിതു മാമകനിന്ദയു-
മിംഗിതേന ധരിച്ചീടുവിന്‍ ബാലരേ
 
സംഗരം സുകുമാരശരീരിക-
ളായ നിങ്ങളോടു സംഗതമല്ലിതു     
 
സായകജാലമെടുത്തിഹ ഞാനും
കായഭേദമപി ചെയ്തീടുമെങ്കില്‍ 
 
ഞായമല്ല അമര്‍ ചെയ്വതിന്നും ബത 
പ്രായമല്ല മമ നിങ്ങളിതാനീം              
 
നമ്മൊടു ചെയവതു മിന്നു നിനച്ചാല്‍ 
നന്മയോടു പറയുന്നതയുക്തം
 

വീരരാകും നിങ്ങള്‍ ആരുടെ കുമാരര്‍

Malayalam
ധരാസുതാസുതാസ്ത്രതോ മൃധേ ജിതേ നിജാനുജേ
ധരാപതിശ്ശരാസനം ദധദ്രഘൂത്തമോപി ച
അവാപ്യ ച പ്രത്യാപവാനവേക്ഷ്യ തൌ കുമാരകൌ
തദാ മുദാ ജിതാന്തരൌ ജഗാദ ജാതകൌതുകം
 
 
വീരരാകും നിങ്ങള്‍ ആരുടെ കുമാരര്‍ ?
ചാരുപരാക്രമ ചാതുരീയം കാണ്‍കയാല്‍
ചേരുന്നു ചേതസി മോദവുമധുനാ 
 
 
ആയുധവിദ്യകളാരുടെ സവിധേ
അഭ്യസിച്ചതു നിങ്ങളമ്പൊടു ചൊല്‍ക
 
ആയോധനക്രമമത്ഭുതമനഘം
ഭൂയോപി ഭൂയോപി ജായതേ കുതുകം
 

അനുജവരരേ നിങ്ങള്‍ കേള്‍ക്ക

Malayalam
ദത്വാഭയം മുനിജനായ മുദാ മഹാത്മാ 
സ സ്വാര്യകാര്യമധികൃത്യ തയാ മനീഷീ
ബദ്ധാഞ്ജലീ നവനതാനനുജാന്നിരീക്ഷ്യ
ബദ്ധാദരം രഘുവരോവചനം ബഭാഷേ
 
 
അനുജവരരേ നിങ്ങള്‍ കേള്‍ക്ക മമ വചനം
കനിവോടു മമ കാര്യം കരണീയമായ് വന്നു
 
ലവണാസുരപീഡിതം അവനീസുരനികരം
അവനെപ്പോരില്‍ ഹനിപ്പാന്‍ അതിനു സമയം വന്നു 

 

ഏഹി സൌമിത്രേ ഈഹിതം കുരു

Malayalam
കലുഷരജകവാക്യം ചാരവാചാ ഗൃഹീത്വാ 
ജനകനൃപതനൂജാം ത്യക്തുകാമോതിവേഗാല്‍
അതിരഹസിസുമിത്രാസൂനുമാഹൂയ രാമോ
നിജകുലചരിതം തത് പ്രേക്ഷ്യവാചം ബഭാഷേ
 
 
ഏഹി സൌമിത്രേ ഈഹിതം കുരു
നാഹിതം വദ മോഹിതനായി 
അനലശുദ്ധായാം ജനകജാതയെ 
വനമതിലാക്കി വരിക വത്സ നീ 
ഉരുതരാപവാദം പറയുന്നുപോല്‍
പുരവാസിജനം പരമബന്ധോ ഹേ 
വിധിയുമിന്നഹോ വിപരീതനായി
അധികഖേദവും സപദിയെന്തഹോ

 

Pages