ചെമ്പട 16 മാത്ര

Malayalam

അരുതരുതേ ഖേദം

Malayalam

ഇതി ബഹു ചിന്താ താന്താം
വിലപന്തീം താം സമേത്യ ശിവ കാന്താം
വാണീ ഗീര്‍വ്വാണിഭിസ്സഹ
മൃദുവചനേന സാന്ത്വയാമാസ
പല്ലവി
അരുതരുതേ ഖേദം ബാലേ അംബുജാക്ഷീ ദാക്ഷായാണീ
അനുപല്ലവി
പരിണയനശേഷമേവം പരിതപിക്ക യോഗ്യമല്ല
ചരണം 1
ഇന്ദുചൂഡന്‍ നിന്നരികില്‍ ഇന്നുനാളെ വരുമല്ലോ
സുന്ദരീരത്നമേ പാഴില്‍ ശോകമെന്തേ തേടീടുന്നു.
ചരണം 2
മാനസാര്‍ത്തി കൊണ്ടു നിന്റെ മേനി കൂടെ വാടുന്നയ്യോ
സ്നാനപാനാദികള്‍ ചെയ്തു സാനന്ദം നീ വാഴ്ക ധന്യേ

ഹന്ത ദൈവമേ

Malayalam

 ശ്ലോകം
തിരോഹിതേ ദ്രാഗമൃതാത്മനീശ്വരേ
വിയോഗ താപാദഥ വിഹ്വലാ സതി
വിഹായ സാ മോദവിലാസമാസ്ഥിതാ
കുമുദ്വതീവാളികുലാകുലേക്ഷിതാ

ഹന്ത ഹന്ത നിന്റെ ഭാവം

Malayalam

ഹന്ത ഹന്ത നിന്റെ ഭാവം
അവങ്കലോ ചെന്നിതേവം
എന്തവനുള്ള പ്രഭാവം
ഇങ്ങിനെ നിന്റെ ദുര്‍ദ്ദൈവം

ഇന്നവനചലം ഗേഹം
എരുതൊന്നുണ്ടുപോല്‍ വാഹം
പന്നഗ ഭീഷണം ദേഹം
പാഴിലയ്യോ നിന്റെ മോഹം

കന്യകമാര്‍ മൌലീമണേ

Malayalam

സതീം സ തീവ്രേ തപസി സ്ഥിതാമിമാം
നിരീക്ഷിതും ചാപി പരീക്ഷിതും തത:
ജരാതുരക്ഷോണിസുരാകൃതി: പ്രിയാം
പുരാരിരാസാദ്യ പുരോബ്രവീല്‍ ഗിരം

പല്ലവി
കന്യകമാര്‍ മൌലീമണേ കല്യാണശീലേ

അനുപല്ലവി
അന്യഭാവമെന്നില്‍ വേണ്ട
ആശയം നീ ചൊല്‍ക ബാലേ

ചരണം
ചെന്തളിര്‍ കോമളം ഗാത്രം
ചെയ്കൊലാ നീ ക്ലേശപാത്രം
എന്തുമോഹമത്രമാത്രം
ഇണ്ടല്‍ കൊള്‍വാനഹോരാത്രം

അനന്ത ജന്മാര്‍ജ്ജിതമാം

Malayalam

പങ്കം പോക്കുന്ന കാളിന്ദിയില്‍ മുഴുകി മുദാ പത്മപത്രേ വിളങ്ങും
ശംഖം തന്‍ കൈക്കലാക്കുന്നളവിലതുമഹോ കന്യകാരത്നമായീ
ശങ്കിച്ചൂ ശങ്കരസ്യ പ്രണയിനി മകളായ് വന്നു ഭാഗ്യാലെനിക്കെ-
ന്നങ്കേ ചേര്‍ത്തിട്ടു പത്ന്യാ പ്രണയപരവശന്‍ ദക്ഷനിത്ഥം ബഭാഷേ

പല്ലവി

അനന്തജന്മാര്‍ജ്ജിതമാം അസ്മല്‍ പുണ്യഫലം
അനവദ്യകന്യാരൂപം കാണ്‍ക നീ
അനുപല്ലവി

മനംതന്നില്‍ കൃപയില്ലേ സ്തനമെന്തേ നല്കീടാത്തൂ?
മഹിളാമാന്യേ അതിധന്യേ
ചരണം 1

കണ്ണിണക്കാനന്ദം

Malayalam

യമിനാം പ്രവര: കദാപി പുണ്യാം
യമുനാം സ്നാതുമനാ ഗത: പ്രഭാതേ
അമനാക്കമനീയതാം തദീയാം
പ്രമനാ വീക്ഷ്യ സ വിസ്മയം ജഗാഹേ.  
 
പല്ലവി
കണ്ണിണക്കാനന്ദം നല്‍കീടുന്നൂ പാരം
കാളിന്ദീനദി സാമ്പ്രതം
അനുപല്ലവി
എണ്ണമറ്റുള്ള നല്ലോരേതല്‍ ഗുണങ്ങളെല്ലാം
വര്‍ണ്ണിപ്പാനാവതല്ല കുണ്ഡലീശനു പോലും
ചരണം 1
ഞാനെന്നുടലിലഭിമാനം വെടിഞ്ഞു പര-
മാനന്ദാകാരമാനസന്മാര്‍,
നാനാമുനികള്‍ വന്നു സ്നാനവും ചെയ്തുചെമ്മേ
ധ്യാനം പൂണ്ടിഹ തീരകാനനേ വാഴുന്നഹോ
ചരണം 2
നളിനങ്ങളളിവൃന്ദമിളിതങ്ങള്‍ കാന്തമാര്‍ത-

സന്തോഷം തേ മനതാരില്‍

Malayalam

ചരണം 1

സന്തോഷം തേ മനതാരില്‍  സാദരം ചെയ് വതിനല്ലോ
സന്തതം ഞാന്‍ വാഞ്ഛിക്കുന്നു ചാരുമൂര്‍ത്തേ കാന്താ.
ചരണം 2

ഭര്‍ത്തൃപാദസേവയല്ലോ  പത്നിമാര്‍ക്കു പരം ധര്‍മ്മം
അത്ര നിന്റെയാജ്ഞ കേള്‍പ്പാനാസ്ഥയാ വാഴുന്നേന്‍.
ചരണം 3

കാമുകമുഖേന്ദു കണ്ടാല്‍ കാമിനീ ചകോരിയിങ്ങു
താമസിച്ചു നിന്നീടുമോ താമരസനേത്രാ.
 

Pages