ബകവധം

ബകവധം ആട്ടക്കഥ

Malayalam

ദുര്‍മ്മദന്‍ ദുര്യോധനനേവം

Malayalam

ദുര്‍മ്മദന്‍ ദുര്യോധനനേവം ചെയ്യുമെങ്കില്‍
മന്നവന്‍ സമ്മതിക്കുമോ സത്യശീലന്‍

ഹന്ത ജനകനറിഞ്ഞിട്ടത്രെ ചെയ്യുമെന്നാ-
ലെന്തുഖേദം വെന്തുപോമെന്നാകിലിപ്പോള്‍

വല്ലതെന്നാലും ഞങ്ങള്‍ക്കു മല്ലവൈരി തന്റെ
പല്ലവ പാദങ്ങള്‍ ഗതിയല്ലോ നൂനം

ഖനനശീലനായീടും

Malayalam

ഖനനശീലനായീടും ഖനകന്‍ ഞാനെന്നു
കനിവോടറിഞ്ഞു കരുതീടവേണം

വിദുരരയച്ചുവന്നു വീരമൌലേ ഞാനും
അതു മറ്റാരാനുമറികില്‍ പിഴയാകും

വ്യാജമുണ്ടിപ്പുരിക്കെന്നു വ്യാഹരിപ്പാനായി
രാജമൌലേ വന്നതും ഞാനെന്നറിക

നല്ലമരം കല്ലുകൊണ്ടുമല്ല പാര്‍ത്താലര-
ക്കില്ലമാകുന്നതു ഭൂമിവല്ലഭരേ

മൂര്‍ഖനാകും പുരോചനന്‍ തക്കം നോക്കി കൊള്ളി-
വെക്കുമവനിന്നു തന്നെ എന്നു നൂനം

ആരുനീയെവിടെനിന്നു

Malayalam

ആരുനീയെവിടെനിന്നു വന്നതിപ്പോളെന്റെ
ചാരത്തുവന്നുരചെയ്ക വൈകിടാതെ

കാരണമെന്നിയെ നിന്നെ കാണ്‍കയാലേ മമ
പാരം വളരുന്നു പരിതോഷമുള്ളില്‍

പാര്‍ത്തലത്തില്‍

Malayalam

അധിവസതി യുധിഷ്ഠിരേ പുരം തല്‍
പ്രഥിതബലൈരനുജൈര്‍വൃകോദരാദ്യൈ:
വിദിതരിപുസമീഹിതസ്തമൂചേ
വിദുരഗിരാ ഖനക: സമേത്യ ഗൂഢം

പല്ലവി:
പാര്‍ത്തലത്തില്‍ കീര്‍ത്തിയുള്ള പാര്‍ത്ഥന്മാരേ ഞാനും
കാല്‍ത്തളിരിണ തൊഴുന്നേന്‍ കാത്തുകൊള്‍വിന്‍

അനുപല്ലവി:
ചിത്തകൌതുകത്തോടുഞാന്‍ അത്രവന്നേന്‍ നൃപ
സത്തമന്മാരാം നിങ്ങളെ കാണ്മതിനായി

രംഗം മൂന്ന്: ധര്‍മ്മപുത്രരും ആശാരിയും

Malayalam

പാരില്‍ കീര്‍ത്തിയുള്ള പാണ്ഡവന്മാരെ ഞാന്‍ സന്തോഷത്തോടേ ഇവിടെ നിങ്ങളെ കാണുന്നതിനായി വന്നു. എന്ന് ആശാരി പറയുമ്പോള്‍ ആരാണ്‌ നീ എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുന്നു. എവിടെ നിന്നാണ്‌ വരുന്നത്? വന്നതിന്‍റെ കാരണം എന്ത് എന്നിങ്ങനെ ചോദിക്കുന്ന ധര്‍മ്മപുത്രരോട് ഖനകന്‍, ഞാന്‍ ഒരു ആശാരി ആണ്‌, വിദുരര്‍ അയച്ചതാണ്‌ എന്ന് പറയുന്നു. ദുഷ്ടനായ പുരോചനന്‍ ഇന്ന് തന്നെ അരക്കില്ലത്തിനു തീ വെക്കും. എന്നും ആശാരി പറയുന്നു. അപ്പോള്‍ ധര്‍മ്മപുത്രര്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട് എങ്കിലും ശ്രീകൃഷ്ണന്‍റെ പാദാരവിന്ദങ്ങള്‍ ശരണമുണ്ട് എന്നും അറിയിക്കുന്നു.

ഭൂമിപാലകന്മാര്‍ ആകിയ നിങ്ങളെ

Malayalam

കരോല്ലസല്‍ബാണകൃപാണകാര്‍മ്മുകാന്‍
വിരോധിവര്‍ഗ്ഗൈക വിഹിംസനോദ്യതാന്‍
പുരോചനോ വീക്ഷ്യ പുരന്ദരോപമാന്‍
പുരോപകണ്ഠേ പുനരാഹ സാഞ്ജലി:

പല്ലവി:

ഭൂമിപാലകന്മാര്‍ ആകിയ നിങ്ങളെ കാണ്‍കയാല്‍
കാമിതം സാധിച്ചീടും എനിക്കു നൂനം

അനുപല്ലവി:

ത്വല്‍ പാദസേവകന്മാരില്‍ മുമ്പു തേടീടുമെനിക്കു
കേല്പേറും പുരോചനനെന്നല്ലോ നാമം

ചരണം:

സല്പുമാന്മാരായ നിങ്ങള്‍ക്കിരിപ്പാനിപ്പുരം തന്നെ
ശില്പികള്‍ നിര്‍മ്മിച്ചു നൃപകല്പനയാല്‍

ശില്പമാകുമിപ്പുരംതന്‍ അത്ഭുതങ്ങളുരചെയ്‌വാന്‍
കല്പകോടികാലംപോലും പോരാ നൂനം

രംഗം രണ്ട്: വാരണാവതാരം

Malayalam

ധർമ്മപുത്രരും കൂട്ടരും വാരണാവതാരത്തിൽ എത്തുന്നു. അവിടെ പുരോചനൻ സ്വയം പരിചയപ്പെടുത്തി പാണ്ഡവർക്ക് താമസിക്കാനായി ഒരു ഇല്ലം രാജകൽ‌പ്പന പ്രകാരം നിർമ്മിച്ചതായി ധർമ്മപുത്രരെ അറിയിക്കുകയും ചെയ്യുന്നു.
ധൃതരാഷ്ട്രരുടെ കൽ‌പ്പന പ്രകാരം ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക് നല്ലതല്ലാതെ ഒന്നും വരികയില്ല എന്ന് സ്വയം സമാധാനിച്ച് ധർമ്മപുത്രരും കൂട്ടരും അവിടെ താമസം തുടങ്ങുന്നു.
ഇത്രയുമാണ് ഈ രംഗത്തിൽ ഉള്ളത്.

Pages