ബകവധം

ബകവധം ആട്ടക്കഥ

Malayalam

ദ്വിജവര മൌലേ

Malayalam

 

ശ്ലോകം
മാതൃവാക്യമുപകര്‍ണ്ണ്യ സ മാനീ
ഭൂസുരേന്ദ്രമിദമേത്യ ബഭാഷേ
അന്ധസാ ജഠരവഹ്നിമരാതിം
മുഷ്ടിനാ ശമനമാശു നിനീഷു:

പദം

പല്ലവി:
 
ദ്വിജവരമൌലേ മമ നിശമയ വാചം
 
അനുപല്ലവി:
 
രജനിചരനു ബലി രഭസേന കൊണ്ടുപോവാന്‍
നിജമാതൃനിയോഗേന നിയതമിവിടെ വന്നു

ചരണം 
കാണിയുമെന്നെ കാലം കളയാതയയ്ക്ക
പ്രാണബലമുള്ളൊരു കൌണപവരന്‍തന്റെ
ഊണിനുള്ള കോപ്പുകള്‍ വേണമൂനമെന്നിയെ
 

രംഗം പതിനാല്

Malayalam

അമ്മയുടെ വാക്കുകള്‍ കേട്ട ഭീമന്‍ ബ്രാഹ്മണന്റെ അടുത്തു ചെന്ന്  ബകന് ചോറ്‌ കൊണ്ടുപോകാന്‍ താന്‍ തയ്യാറാണെന്നും അവനെ കൊന്നുവരാം എന്നും പറയുന്നു. ചോറും കറികളും ഒരുക്കിവക്കാന്‍ പറയുന്നു. ബ്രാഹ്മണന്‍ ചോറ്കൊണ്ടുപോകാനുള്ള വണ്ടി ഭീമന് കാണിച്ചു കൊടുക്കുന്നു. എല്ലാ കറികളുമായി പോയി വരാന്‍ പറയുന്നു. ബകന്റെ കാട്ടിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് ഭീമനെ അനുഗ്രഹിക്കുന്നു.

രംഗം പതിമൂന്ന്

Malayalam

ബ്രാഹ്മണനെ ആശ്വസിപ്പിച്ച കുന്തിക്കരികിലേക്ക് ഭീമസേനന്‍ വരുന്നു.ബ്രാഹ്മണനോട് പറഞ്ഞ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഭീമന്‍ ചോദിച്ചറിയുന്നു.  ചോറും കറികളും കൊണ്ടുപോയി ബകനെ കൊന്ന് ബ്രാഹ്മണരുടെ ദു;ഖം മാറ്റാന്‍കുന്തീദേവി ഭീമനോട് പറഞ്ഞു. ഭീമന്‍ കുന്തീദേവിയുടെ ആജ്ഞ ശിരസാ വഹിക്കുന്നു. 

എത്രയും ബലമുള്ളോരു

Malayalam

എത്രയും ബലമുള്ളൊരു പുത്രനുണ്ടെനിക്കവനെ
തത്ര യാത്രയാക്കീടുന്നുണ്ടത്ര നീ ഖേദിയായ്കേതും

[ഓദനരാശി ചമപ്പൂ മോദാലതു കൊണ്ടുപോവാന്‍
സാദരമവന്‍ വന്നീടും ഖേദമുള്ളിലിനി വേണ്ട]
 

രാത്രിഞ്ചരനായൊരുത്തന്‍

Malayalam

 

ചരണം 1
രാത്രിഞ്ചരനായൊരുത്തനത്ര വാണീടുന്നവനു
നിത്യവും നല്കേണമൊരു മര്‍ത്ത്യനെ ക്രമേണ ഞങ്ങള്‍
(നാരീമണിയേ കേള്‍ക്ക നീ ശോകകാരണം)

ചരണം 2

മുന്നമവനെല്ലാരെയും ഒന്നിച്ചു കൊല്ലുമെന്നോര്‍ത്തു
അന്നവനോടു സമയം മന്ദിയാതെ ചെയ്തു ഖേദാല്‍

ചരണം 3

കുന്നോളമന്നവും നൂറു കുംഭങ്ങളില്‍ കറികളും
തന്നീടാമൊരുവനെയും നിത്യമെന്നു സതത്യം ചെയ്തു.

ചരണം 4

ഇന്നതു ഞങ്ങള്‍ നല്കേണം എന്നതിനൊരു നരനെ
ധന്യശീലേ കാണാഞ്ഞഴല്‍ വന്നതെന്നറിഞ്ഞീടേണം

ചരണം 5

ധരണീ സുരേന്ദ്ര ചൊല്‍ക നീ

Malayalam

 

ശ്ലോകം
നിജസുതൌ പരിരഭ്യ ച ഖിദ്യതോർ-
ന്നിശി നിശാടഭയാദ്രുദിതം പൃഥാ
അജനി സാ ച നിശമ്യ ദയാര്‍ദ്രധീ:
നിജഗദേ ജനതാപഹൃതൌ രതാ

പല്ലവി
ധരണീസുരേന്ദ്ര ചൊല്‍ക നീ ശോക കാരണം

അനുപല്ലവി:
തരുണീമണിയോടുംകൂടി താപേന രോദിപ്പതിനു
കാരണമെന്തെന്നറിവാന്‍ കാലം വൈകീടുന്നെനിക്കു
 

 

Pages