ബകവധം

ബകവധം ആട്ടക്കഥ

Malayalam

രംഗം പത്ത്

Malayalam

ഭീമന് ഹിഡിംബിയില്‍ ഘടോല്‍കചന്‍ എന്ന് പേരുള്ള ഒരു പുത്രന്‍ പിറന്നു. ജനിച്ചയുടന്‍ തന്നെ അവന് യൌവ്വനപൂര്‍ത്തി വരികയും ഭീമസേനനെ വന്ദിച്ച് അമ്മയായ ഹിഡിംബിയോടൊപ്പം യാത്രയാവാന്‍ അനുമതി ചോദിക്കുകയും ചെയ്തു. ഭീമന്‍ യാത്രാനുമതി നല്‍കുകയും ചെയ്തു. ഘടോല്‍ക്കചനാകട്ടെ മനസ്സില്‍ വിചാരിക്കുന്ന സമയത്തുതന്നെ വന്നു കണ്ടുകൊള്ളാം എന്നു പറഞ്ഞ് യാത്രയായി.

മുനിവര്യഗിരാ വിനിശ്ചിതാത്മാ

Malayalam

മുനിവര്യഗിരാ വിനിശ്ചിതാത്മാ
മനുജേശാവരജോ മരുത്തനൂജ:
തനയം ക്ഷണപൂര്‍ണ്ണയൌവനാഢ്യം
ജനായമാസ ഘടോല്ക്കചം ഹിഡിംബ്യാം

കോലാഹലമോടു നല്ല

Malayalam

 

കോലാഹലമോടു നല്ല കോകിലാംഗനമാരുടെ
ആലാപം കേള്‍ക്കാകുന്നു പൂഞ്ചോലതന്നില്‍ കാന്ത
 
മലയമാരുതലോലമാലതീകുഞ്ജങ്ങള്‍ കാണ്‍ക
കാലോചിതമായുള്ളതും കാന്ത കല്പിച്ചാലും
 

ബാലേ വരിക നീ

Malayalam

 

സത്യോക്തേ സത്യവത്യാസ്സുത ഇതി സമുപാദിശ്യ മോദാല്‍ പ്രയാതേ
ശാന്താസ്തേ ശാലിഹോത്രദ്വിജസദസി സദാവന്യഭക്ഷാ ന്യവാത്സു:
താവത്താമാത്തമോദാദനുരഹസി തതോമാരുതിര്‍മ്മാനയിത്വാ
പ്രോചേ പ്രോദ്ദാമകാമാമമിതരസമമിത്രാന്തകാരീ ഹിഡിംബീം

പദം

ബാലേ വരിക നീ
ചാരുശീലേ മോഹനകുന്തളജാലേ
തിലകരാജിതഫാലേ സുകപോലേ

ചേണാര്‍ന്നീടും നിന്റെ മുഖം കാണുന്നാകിലിപ്പോള്‍
ഏണാങ്കനും പാരമുള്ളില്‍ നാണം വളര്‍ന്നീടുന്നു

[നിന്നുടെ കുന്തളത്തോളം നന്നല്ലെന്നു നിജബാലം
പിന്നില്‍ ധരിച്ചീടുന്നല്ലോ വന്യചമരികള്‍

താപസ കുല തിലക

Malayalam

പല്ലവി
താപസകുലതിലക 
താപനാശന തൊഴുന്നേന്‍
താവക മഹിമ ചൊല്‍വാന്‍
ആവതല്ല നൂനമാര്‍ക്കും

ചരണം 1
ദുഷ്ടനാം നാഗകേതനന്‍
ചുട്ടുകളവാന്‍ ഞങ്ങളെ
തീര്‍ത്തൊരു അരക്കില്ലം തന്നില്‍
ചേര്‍ത്തു സമ്മാനിച്ചിരുത്തി

ചരണം 2

തത്രപോയ് വസിച്ചു ഞങ്ങള്‍
മിത്രമെന്നോര്‍ത്തു ചിത്തേ
തത്ര വിദുരകൃപയാലത്ര
ചാകാതെ പോന്നതും

Pages