ഭര്‍തൃ വിരഹിതയായി
ഭര്‍ത്തൃവിരഹിതയായി പത്തനേ വാഴ്വതിന്നു
ചിത്തമെങ്ങിനെയുറച്ചീടുന്നെനിക്കു
ബകവധം ആട്ടക്കഥ
ഭര്‍ത്തൃവിരഹിതയായി പത്തനേ വാഴ്വതിന്നു
ചിത്തമെങ്ങിനെയുറച്ചീടുന്നെനിക്കു
ബ്രാഹ്മണന്റെ ദു:ഖം കണ്ടിട്ട് കുന്തീദേവി അടുത്തുചെന്ന് കാര്യം അന്വേഷിക്കുന്നു. ബ്രാഹ്മണന്‍ ബകന്. ഭക്ഷണം കൊണ്ടുപോകാന്‍ എന്നെയല്ലാതെ ആരെയും കാണുന്നില്ലെന്ന് പറഞ്ഞ് കരയുന്നു. കുന്തീദേവി, തനിക്ക് ബലവാനായ ഒരു പുത്രനുണ്ടെന്നും അവനെ ബകന്റെ അടുക്കല്‍ അയക്കാം എന്നും പറഞ്ഞ് ബ്രാഹ്മണനെ സമാശ്വസിപ്പിക്കുന്നു.
ശ്ലോകം
പാണ്ഡവന്മാര്‍ അങ്ങിനെ ബ്രാഹ്മണ വേഷം ധരിച്ച് ഏകചക്രയില്‍ ബ്രാഹ്മണര്‍ക്കൊപ്പം താമസം തുടങ്ങി. പതിവ് പ്രകാരം രാക്ഷസനായ ബകന് ചോറ് കൊണ്ടുക്കൊടുക്കേണ്ട ഊഴം കൈവന്ന ഒരു ബ്രാഹ്മണന്‍ തന്റെ പത്നിയെയും മക്കളെയും അടുത്തിരുത്തി തങ്ങളുടെ ദുര്‍വ്വിധിയോര്‍ത്തു വിലപിക്കുന്നതാണ് ഈ രംഗം.
ഗതവതി ച ഘടോല്ക്കചേ സ്വമാത്രാ
ദ്രുതമവലംബിത വിപ്രവര്യവേഷാ:
തദനു സമുപഗമ്യ ചൈകചക്രാം
കൃതമതയ: സുഖമൂഷുരാത്തഭൈക്ഷാ:
സ്വാന്തമതില്‍ ചിന്തിക്കുന്നനേരം തന്നെ ഭവ-
ദന്തികേ വന്നീടുവന്‍ ഞാന്‍ വൈകിടാതെ
സ്വസ്തി ഭവതു തേ സൂനോ സ്വൈരമായിപോക
ചിത്തശോകമകന്നു ജനനിയോടും
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.