പങ്കജേക്ഷണാ മമ
ചരണം 5
പങ്കജേക്ഷണ മമ പരിതാപമെല്ലാം
ശങ്ക വെടിഞ്ഞു ചൊല്ലുന്നതെങ്ങിനെ
ചരണം 7
ബകവധം ആട്ടക്കഥ
ചരണം 5
പങ്കജേക്ഷണ മമ പരിതാപമെല്ലാം
ശങ്ക വെടിഞ്ഞു ചൊല്ലുന്നതെങ്ങിനെ
പല്ലവി:
മാരസദൃശ മഞ്ജുളാകൃതേ ഭവാന്‍
ആരെന്നും ചൊല്‍ക ഇവര്‍ ആരെന്നും
നിശമ്യ വാചം നിജസോദരസ്യ
നിശാചരീ പ്രാപ്യ നിരീക്ഷ്യ മാരുതിം
ഭൃശം പ്രതപ്താ സ്മരപാവകേന
പ്രകാശ്യ രൂപം പ്രണിപത്യ സാബ്രവീല്‍
ഹിഡിംബന്റെ ആജ്ഞപ്രകാരം പാണ്ഡവരെ കൊല്ലാനായി പുറപ്പെട്ട ഹിഡിംബി ഭീമസേനനെ കണ്ടപ്പോള്‍ കാമാപരവശയാകുന്നു. അവള്‍ സുന്ദരീരൂപം ധരിച്ചു ഭീമന്റെ സമീപത്തുചെന്ന് തന്റെ ആഗമനോദ്ദേശം അറിയിക്കുന്നു. താന്‍ രാക്ഷസനായ ഹിഡിംബന്റെ സഹോദരി ഹിഡിംബിയാണെന്നും സഹോദരന്റെ ആജ്ഞ പ്രകാരം പാണ്ഡവരെ കൊല്ലാന്‍ വേണ്ടിയാണ് വന്നതെന്നും പറഞ്ഞു. ഭീമനോടു തനിക്ക് അനുരാഗം തോന്നുകയാല്‍ വധ ശ്രമം ഉപേക്ഷിച്ചു എന്നും, രാക്ഷസനായ ഹിഡിംബന്‍ വരുന്നതിനു മുമ്പ് രണ്ടുപേര്‍ക്കും എവിടെക്കെങ്കിലും പോകാം എന്നും പറയുന്നു.
കൂട്ടത്തോടെ കൊലചെയ്തു വാട്ടം കൂടാതെവരിക
ഞെട്ടുമാറലറിച്ചെന്നു ആട്ടിക്കളയൊല്ല
ഉഗ്രപരാക്രമ കേള്‍ക്ക നീ ഘോര-
വിഗ്രഹ സോദര സാമ്പ്രതം
സുപ്തേഷു തത്ര പവനാത്മജബാഹുവീര്യ-
ഗുപ്തേഷു തേഷു യമസൂനുയമാദികേഷു
മര്‍ത്ത്യാനവേത്യ സഹസോപഗതോ ഹിഡിംബ:
ക്രുദ്ധ: സ്വസാരമിദമാഹ തദാ ഹിഡിംബിം
പല്ലവി:
ഘോരമാം നമ്മുടെ കാട്ടില്‍ ആരേയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ
ചരണം 1
മര്‍ത്ത്യന്മാരുണ്ടീവനത്തില്‍ പ്രാപ്തരായിട്ടെന്നു നൂനം
തൃപ്തിവരുവോളം നല്ല രക്തപാനം ചെയ്യാമല്ലോ
ചരണം 2
(രണ്ടാം കാലം)
ചോരകൊണ്ടെനിക്കിപ്പോഴെ പാരണ ചെയ്‌വാന്‍ വൈകുന്നു
വാരണഗാമിനി ചെറ്റും പാരാതെ പോയ്‌വന്നാലും നീ
പാണ്ഡവന്മാരും കുന്തീദേവിയും ആല്‍ച്ചുവട്ടില്‍ തളര്‍ന്നുറങ്ങി. അവര്‍ക്ക് കാവലായി ഭീമസേനന്‍ ഉണര്‍ന്നിരിക്കുകയും ചെയ്തു. ആ സമയത്ത് രാക്ഷസനായ ഹിഡിംബന്‍ തന്റെ വാസസ്ഥലമായ വനത്തില്‍ മനുഷ്യര്‍ആരോ വന്നിട്ടുണ്ടെന്ന് ഗന്ധത്തിലൂടെ മനസ്സിലാക്കുന്നു.മനുഷ്യമാംസത്തില്‍ കൊതി പൂണ്ട ഹിഡിംബന്‍ അവര്‍ ആരെന്നു അറിഞ്ഞ് അവരെ വധിച്ചു കൊണ്ടുവരാനായി സഹോദരിയായ ഹിഡിംബിയോട് പറയുന്നു.ഹിഡിംബി മനുഷ്യരെ അന്വേഷിച്ചു വരികയും ആല്‍ച്ചുവട്ടില്‍ പാണ്ഡവര്‍ ഇരിക്കുന്നത് കാണുകയും ചെയ്യുന്നു. കാവലിരിക്കുന്ന തേജസ്വിയും വിക്രമിയും ആയ ഭീമനെ കണ്ടു ഹിഡിംബി കാമ പരവശയാകുന്നു. ഭീമനെ വശീകരിക്കാന്‍ വേണ്ടി അവള്‍ ലളിത വേഷം ധരിക്കുന്നു.
ഇത്ഥം നിഗദ്യ വചസസ്സമുപേത്യ വേഗാ-
ദാദായ വാരിസരസ: കമലച്ഛദേഷു
ഭീമ: സഹോദര സകാശമിതസ്തദേമാന്‍
സുപ്താന്‍ നിരീക്ഷ്യവിലലാപ ഭൃശം പ്രതപ്ത:
ചരണം 1
നല്ല ശയനീയമതില്‍ നന്മയോടുറങ്ങുമിവര്‍
ചരണം 2
വിമലമണിഹര്‍മ്മമതില്‍ വിരവോടു വിളങ്ങുമിവന്‍
പല്ലവി:
അഗ്രജനോടു വ്യഗ്രം കൂടാതെ
അഗ്രേ കാണ്‍കൊരു ന്യഗ്രോധം തന്നെ
അനുപല്ലവി:
ഇത്തരുവിന്റെ നല്‍ത്തണല്‍ തന്നില്‍
അത്തല്‍ കൂടാതെ പാര്‍ത്താലും നിങ്ങള്‍
ചരണം 1
കമലഗന്ധവും ഭ്രമരനാദവും
സമയേ കേള്‍ക്കുന്നു കമലസൂചകം
ചരണം 2
ആനയിച്ചു ഞാന്‍ പാനീയമിഹ
ദീനമെന്നിയെ ദാനം ചെയ്തീടാം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.