ബകവധം

ബകവധം ആട്ടക്കഥ

Malayalam

നന്ദനന്മാരേ

Malayalam

വായുജേന ഭുജതോവതാരിതാന്‍
വീക്ഷ്യ ദീനമനസസ്സു താന്‍ വനേ
ചിന്തയാ ശ്രമവശാച്ച പീഡിതാ
കുന്തിഭോജതനയാബ്രവീദ്വച:

പല്ലവി:
നന്ദനന്മാരേ ഇന്നു നിങ്ങളെ
ഖിന്നന്മാരായി കാണ്‍ക കാരണാല്‍

അനുപല്ലവി:
വെന്തുരുകുന്നു എന്റെ മാനസം
എന്തുചെയ്‌വതും ഹന്ത ദൈവമേ

ചരണം 1
നിര്‍മ്മലനായ ധര്‍മ്മജന്‍ തന്റെ
നന്മുഖം കാണ്‍ക വെണ്മകൂടാതെ

ചരണം 2
വിക്രമമുള്ള ശക്രജദേഹം
നല്ക്കാന്തിവെടിഞ്ഞ് ഒക്കെ മാഴ്കുന്നു

ചരണം 3
നകുലനാമെന്റെ നന്ദനന്‍ പാരം
ആകുലനായി വന്നതു കാണ്‍ക

പ്രഭഞ്ജനാത്മജസ്തദാ പ്രദീപ്യ

Malayalam

പ്രഭഞ്ജനാത്മജസ്തദാ പ്രദീപ്യ ജാതുഷേ ഗൃഹേ
ധനഞ്ജയ പ്രചോദിതോ ധനഞ്ജയം വിലാദ്ധ്വനാ
നിരേത്യ നിര്‍ജ്ജരാപഗാം വിലംഘ്യ വിക്രമീ ജവാ
ദദൂഢ മാത്രുസോദരോ ഹിഡിംബകാനനം യയൌ

രംഗം നാല്‌

Malayalam

കുന്തിയും മക്കളും അരക്കില്ലത്തില്‍ നിന്നും പുറത്ത് കടന്ന്, അരക്കില്ലത്തിനു തീ വെക്കുന്നു. ശേഷം ബകവനത്തിലേക്ക് യാത്ര ആവുന്നു. പുത്രന്മാരുടെ മുഖത്ത് നോക്കി എല്ലാവര്‍ക്കും ശോകം ഭവിച്ചത് കഷ്ടം തന്നെ എന്ന് പറഞ്ഞ് തനിക്ക് ദാഹം തോന്നുന്നതായി ഭീമസേനനെ അറിയിക്കുന്നു. ഭീമന്‍ കുന്തിയെയും സഹോദരന്മാരേയും മുന്നില്‍ കണ്ട ഒരു പേരാലിന്‍ ചുവട്ടില്‍ ഇരുത്തി  വെള്ളം തേടി പോകുന്നു. ഇത്രയും ആണ്‌ ഈ രംഗത്തില്‍ ഉള്ളത്.

കാര്യം ഭവാന്‍ ചൊന്നതെന്നാലുമിപ്പോള്‍

Malayalam

പല്ലവി:

കാര്യം ഭവാന്‍ ചൊന്നതെന്നാലുമിപ്പോള്‍
ആര്യ മമ മൊഴി കേട്ടാലും

അനുപല്ലവി:

പുരുഷയത്നംകൂടാതെ ഭൂമിയിലേവന്‍ ദൈവ
കാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളു

കുടിലന്മാരോടു വ്യാജം കൂടാതെ കണ്ടുതന്നെ
കേടറ്റ സത്യംകൊണ്ടു കൂടുമോ കുരുവീര

തൈലത്തില്‍ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
ജ്വലിക്കുമേറ്റവും ദുഷ്ടജനങ്ങള്‍ ശാന്തതകൊണ്ടു

ഒന്നല്ല രണ്ടല്ലവര്‍ ഓരോരപരാധങ്ങള്‍
അന്നന്നു ചെയ്തീടുമ്പോള്‍ ആരാനും സഹിക്കുമോ

ഇനിയും ക്ഷമിക്ക എന്നതീടേറും ഭാവാനെങ്കില്‍
കനിവോടെ കേള്‍ക്കമേലില്‍ കാടേ ഗതിനമുക്കു

അനുജ വീരാവതംസ

Malayalam

പല്ലവി:

അനുജ വീരാവതംസ കോപിയായ്ക ചെറ്റും
മനുജകുലമണിദീപമാരുതേ നീ

അനുപല്ലവി:

സാഹസം ചെയ്യരുതൊട്ടും ചിന്തിയാതെ ബാല
സാഹസമാപത്തിന്‍ അധിവാസമല്ലോ

സന്തതം വിവേകശാലിയായവന്നു മുറ്റും
ചിന്തിതകാര്യം സാധിക്കാമെന്നറിക

കിഞ്ചന പിഴയാതെ നമ്മോടു വൈരി ചെയ്ത
വഞ്ചന ഫലിച്ചീടുകയില്ല നൂനം

കുഞ്ചിതാളകമാരായ ഗോപികമാര്‍ കിളി-
കിഞ്ചിതേന രമിപ്പിച്ചു വിളങ്ങുന്ന

മഞ്ജുളകാന്തികോലുന്ന മാധവന്റെ കൃപ
തഞ്ചീടുന്നതാകില്‍ നമുക്കില്ല ഖേദം

ഉള്‍ത്തളിരില്‍ നിരൂപിച്ച കാര്യമെല്ലാം പുരു-
ഷോത്തമ കൃപകൊണ്ടു സാധിക്കാം മേലില്‍

ഇത്ഥം സുഭീഷണഗദാപ്രഹിത

Malayalam

ഇത്ഥം സുഭീഷണഗദാപ്രഹിതാരുണാക്ഷം
ക്രുദ്ധം മൃധേ രിപുശതം യുഗപജ്ജിഘാംസും
ഭീമം സമീക്ഷ്യ സുവിചാര്യ ശമം നിനീഷു:
സമോക്തിഭിസ്തമവദല്‍ ശമനാത്മജന്മാ

അഗ്രജ നിയോഗിക്കേണം

Malayalam

അഗ്രജ നിയോഗിക്കേണം അദ്യൈവ വൈകാതെ
നിഗ്രഹിപ്പാനവരെ നിര്‍മ്മലമാനസ മാം

ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തത് നിനച്ചാല്‍
കത്തുന്നു കോപവഹ്നി വൈകര്‍ത്തന നന്ദന

ചീര്‍ത്ത കോപമൊടു  ചെന്നുധാര്‍ത്തരാഷ്ട്രന്മാരെ
ചേര്‍ത്തീടുവന്‍ കാലപുരം തന്നിലിന്നുതന്നെ

സര്‍പ്പങ്ങള്‍കൊണ്ടെന്നുടയ മര്‍മ്മങ്ങളിലെല്ലാം
ദര്‍പ്പമോടെ ദംശിപ്പിച്ചതോര്‍ത്തുകാണ്‍ക ചിത്തേ

കഷ്ടം കൈകാല്‍ കെട്ടിയെന്നെ പെട്ടെന്നുഗംഗയില്‍
ഇട്ടുംകളഞ്ഞതുമോര്‍ത്താല്‍ ഒട്ടും സഹിക്കുമോ

ഹന്ത വിഷഭോജനത്തെ ചന്തമോടു തന്ന
ഗാന്ധാരിസുതരെക്കൊല്‍വാന്‍ എന്തൊരു സന്ദേഹം

Pages