വല്ലതെന്നുവരികിലും
തിരശ്ശീല
ബകവധം ആട്ടക്കഥ
തിരശ്ശീല
പല്ലവി:
പ്രജ്ഞാദൃശസ്തു പ്രണിപത്യ ധീമാന്‍
വിജ്ഞായ സിദ്ധാന്തമജാതശത്രു:
വിജ്ഞാനവിശ്വാസവിവേകശാലീ
വിജ്ഞാപയാമാസ വിഭും കുരൂണാം
ഈ രംഗത്തിൽ ധൃതരാഷ്ട്രർ ധർമ്മപുത്രരോട് ദുര്യോധനാദികളും നിങ്ങളും വൈരികളായതിനാൽ ഒരിടത്ത് താമസിക്കുന്നതിലും ഭേദം വിട്ട് നിൽക്കുന്നതാണ് എന്ന് പറയുന്നു. തുടർന്ന് വാരണാവതാരത്തിൽ പോയി താമസിക്കാൻ പാണ്ഡവരോട് ധൃതരാഷ്ട്രർ ആവശ്യപ്പെടുന്നു.
തത: കദാചിത്തപതീകുലോദ്വഹ:
കൃതാന്തസൂനും ക്യതപാദവന്ദനം
വൃതംസഗഭ്യൈര്‍വൃഷഭോമഹീക്ഷിതാം
സുതാനുരോധാത് സുതരാമഭാഷത
പല്ലവി:
ധര്‍മ്മസുത! വരികരികില്‍ ധന്യതരഗുണശീല!
നിര്‍മ്മലസുത!നിശമയേദം
അനുപല്ലവി:
കണ്ണിണകള്‍കൊണ്ടുതവകാന്തി കാണായ്കയാല്‍
ഉണ്ണീവളരുന്നു പരിതാപം
ചരണം 1:
ഉന്നതമതേ! വിരവില്‍ ഒന്നുപറയുന്നു ഞാന്‍
മന്നവശിഖാമണേ! കേള്‍
ചരണം 2:
നിങ്ങളും ദുര്യോധനാദികളുമെല്ലാമൊരു-
മിങ്ങൊരുവിശേഷമില്ലല്ലോ.
ചരണം 3:
സ്നിഗ്ദ്ധജനമെങ്കിലും നിത്യവുമൊരേടത്തു
നിവസിക്കിലോ വൈരമുണ്ടാം.
തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ:
പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
പ്രഭൃത്യാത്തഗുണേഷു തേഷു
പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:
സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
കോമളരൂപന്മാരാമശീലവാന്മാര്‍
പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
കേളിയുള്ള ഗംഗാസുതലാളിതന്മാരായി
നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.
മഹാഭാരതത്തില്‍ ‘സംഭവപര്‍വ്വ‘ത്തിലുള്ള ‘ജതുഗ്യഹപര്‍വ്വം’, ‘ഹിഡിംബവധപര്‍വ്വം’, ‘ബകവധപര്‍വ്വം’ എന്നീ മൂന്നുപര്‍വ്വങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഭീമസേനനെ നായകനാക്കി കോട്ടയത്തുതമ്പുരാന്‍ രചിച്ച ആദ്യ ആട്ടകഥയാണ് ‘ബകവധം‘. അദ്ദേഹത്തിന്റെ മറ്റുമൂന്നു കഥകളെ അപേക്ഷിച്ച് ലാളിത്യഗുണം ബകവധത്തിനുണ്ട്.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.