ബകവധം

ബകവധം ആട്ടക്കഥ

Malayalam

രംഗം എട്ട് വ്യാസമഹർഷിയുടെ വരവ്

Malayalam

ഹിഡിംബന്റെ മരണാനന്തരം ഒരു ദിവസം വ്യാസമഹര്‍ഷി  അവിടെ വരികയും പാണ്ഡവര്‍ ഹിഡിംബിയോട് കൂടി അദ്ദേഹത്തെ നമസ്കരിച്ചു കുശലപ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അരക്കില്ലത്തില്‍ താമസിച്ചതും വിദുരന്റെ കൃപയാല്‍ അവിടെ നിന്ന് രക്ഷപ്പെട്ടതും കാട്ടില്‍ വന്നതുമായ കാര്യങ്ങള്‍ ഭീമന്‍ വ്യാസനോടു പറയുന്നു. വ്യാസനാകട്ടെ ശ്രീകൃഷ്ണന്‍ നിങ്ങളുടെ ബന്ധുവായി വരുമെന്നും വിഷമിക്കേണ്ട ആവശ്യമില്ലെന്നും ആശ്വസിപ്പിക്കുന്നു. ഭീമസേനനോട് ഹിഡിംബിയെ സ്വ്വീകരിക്കാനും അവള്‍ക്ക് ഒരു പുത്രനുണ്ടാകുന്നതുവരെ അവളെ അനുസരിക്കാനും പറഞ്ഞ് അനുഗ്രഹിച്ചു യാത്രയാകുന്നു. 

നില്‍ക്ക നില്‍ക്ക

Malayalam

നില്‍ക്ക നില്‍ക്ക നിശാചര മൂര്‍ഖ മുന്നിലരക്ഷണം
പോക്കുവന്‍ ജീവിതം തവ വാക്കു ചൊന്നതുമിന്നു മതി മതി

പല്ലവി
വരിക പോരിനു വൈകിടാതെ നീ രാക്ഷസാധമ

പോക പോക വിരഞ്ഞു

Malayalam

അനയോരിതി വാദിനോര്‍വ്വനാന്തേ
അനയോമൂര്‍ത്ത ഇവേത്യ രാക്ഷസേന്ദ്ര:
അനുജാമപി ഭര്‍ത്സയന്നവാദീ-
ന്മനുജാനാമധിപം മരുത്തനൂജം

പല്ലവി:
പോകപോക വിരഞ്ഞു നീചേ നീമുന്നില്‍നിന്നാശു

അനുപല്ലവി:
ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരെ
കാമിനി കാമിക്കയാലെ കാലമിത്ര വൈകി നൂനം
 
ത്രിപുട (ഭീമനോട്:)
ആശരനാരിയാമിവളെ ആഗ്രഹിച്ചീടുക വേണ്ട
ആശു നാകനാരിമാരിലാശ വെച്ചീടുക മേലില്‍
 
പല്ലവി:
വരിക പോരിനു വൈകിടാതെ നീ മാനുഷാധമ

കഷ്ടമല്ലയോ

Malayalam

ചരണം 3
കഷ്ടമല്ലയോ നിദ്ര ചെയ്യുമ്പോള്‍ ഇവരെ
ഇട്ടുംകളഞ്ഞു കാട്ടില്‍ പോവതും

ചരണം 4
മട്ടോലും മൊഴിയാളേ ഇതു ചെയ്‌വാനുള്ളില്‍
ഒട്ടുമെളുതല്ലെന്നു കരുതുക

നക്തഞ്ചരനിങ്ങാശു വന്നീടും മുമ്പേ

Malayalam

ചരണം 8
നക്തഞ്ചരനിങ്ങാശു വന്നീടും മുമ്പെ
സത്വരം പോക നാമിരുവരും

ചരണം 9
ഇഷ്ടസുഖങ്ങളനുഭവിച്ചീടാമല്ലോ
പെട്ടെന്നു പോരിക നീ നരപതേ

ധര്‍മ്മസുതനാമെന്റെ

Malayalam

ചരണം 1
ധര്‍മ്മസുതനാമെന്റെ അഗ്രജന്‍ ദാര-
കര്‍മ്മം നിര്‍വഹിച്ചില്ലെന്നറികനീ

ചരണം 2
അഗ്രജന്‍ വിവാഹം ചെയ്തീടാതെ ദാര-
സംഗ്രഹം ചെയ്തീടുന്നതുചിതമോ

Pages