അര്‍ജ്ജുനന്‍

Malayalam

ആശ്ചര്യമിന്നു

Malayalam

പല്ലവി
ആശ്ചര്യമിന്നുതവകരതലസ്പർശനാൽ
മൂർച്ഛയുമകന്നുമമമോദമിയലുന്നു

ചരണം 2:
നിശ്ചയമഹോഭവാൻദിവ്യനെന്നതുനൂനം
ഇച്ഛാമിനാമമെന്തെന്നരുളേണമേ!

ഇത്തരമോരോതരം

Malayalam

ഇത്തരമോരോതരംവാക്കുചൊന്നതി-
നുത്തരമെന്നുടെസായകംചൊല്ലിടും
ദുസ്തരമാകുന്നദൈത്യസൈന്യാർണ്ണവം
നിസ്തരിപ്പാനഹംനൽത്തറിക്കൊത്തിടും

കണ്ടുകൊള്‍കെങ്കിലോ

Malayalam

ചരണം6:
കണ്ടുകൊള്‍കെങ്കിലോ നിന്‍ തല
ഖണ്ഡിച്ചു ദണ്ഡധരന്നു നല്‍കീടുന്നതുണ്ടു
ഞാന്‍ തണ്ടാര്‍ശരവൈരിതന്നുടെ പാദങ്ങള്‍
രണ്ടാണു് കുണ്ഠിതമില്ലിനിക്കോര്‍ക്കനീ

രാവണന്‍ തന്നെ

Malayalam

ചരണം4:
രാവണന്‍ തന്നെ രണഭുവി കൊന്നൊരു
രാമനോര്‍ത്തീടുകില്‍ മാനുഷനല്ലയോ
ഏവം പറയുന്ന നിന്നെ ഞാനിപ്പഴേ
കേവലം കാലപുരത്തിലാക്കീടുവന്‍

വാടാ പോരിന്നായിവിടെ

Malayalam

രണായാജുഹുവേ പാർത്ഥോ
നിവാതകവചാദികാൻ
സാഗരാന്തശ്ചരാൻദൈത്യാൻ
ജ്യാഘോഷൈ:പരികമ്പയൻ

പല്ലവി
വാടാപോരിന്നായിവിടെപ്പാടവമുണ്ടെങ്കിൽ

ചരണം 1:
കൂടലർകാലനാംഗുഡാകേശനാകുന്നഞാൻ
ആടൽതീർന്നുരണനാടകംപരിചിലാടുവതിനുവാടാ
അധികമൂഢാശഠതകൂടാഅസുരകീട

ചരണം 2:
ആശുപോർചെയ്കിൽജീവിതേശനെകണ്ടീടുംനീ
മേചകാംബുദനീകാശദേഹദനുജേന്ദ്ര!
കഠിനകവച!കിമിഹവാചാനിവാതകവച
അതിനീച

ചരണം 3:
വാരിധിയിലൊളിച്ചുവാസംചേരാനിനിക്കു
വീരനെങ്കിലിഹപോരിൽ
നേരിടുവതിന്നുവരികശൂര!നിജഗഭീര!
സമധീരഅതികഠോര

Pages