ചെമ്പ

ചെമ്പ താളം

Malayalam

ഘോരദാനവേന്ദ്രപുരിയിലാരെടാ

Malayalam
തതഃ പ്രാപ്തമാരാൽ ഖഗേന്ദ്രം കപീന്ദ്രോ
രുഷാവിഷ്ടചേതാസ്തദാനീം മനസ്വീ
സ്വമുഷ്ടീം സമുദ്യമ്യ നാദാൻ വിമുഞ്ചൻ
ബഭാഷേ ഗിരം സാഭ്യസൂയം തരസ്വീ

ഘോരദാനവേന്ദ്രപുരിയിലാരെടാ വരുന്നതം?
വീരനെങ്കിൽ വരിക നീ പതത്രിനായക
 
പണ്ടു രാക്ഷസേന്ദ്രനിവഹഗണ്ഡമങ്ങടിച്ചുടച്ച
ചണ്ഡവീരനെന്നിതെന്നെ അറിയുമോ ഭവാൻ!

 

രാക്ഷസരൊടുങ്ങണം

Malayalam
രാക്ഷസരൊടുങ്ങണം പക്ഷേയിന്നൊക്കവേ
ഇക്ഷണം പോക പൊരുവാൻ
ദക്ഷരിപുവെങ്കിലും ലക്ഷ്മീശനെങ്കിലും ശിക്ഷിപ്പനിപ്പൊളവനെ
എന്തെങ്കിലും ജനകബന്ധനം ചെയ്തവൻ ഹന്തവ്യനെന്നു നിയതം

രാത്രിഞ്ചരേന്ദ്രനുടെ പുത്ര യുവരാജ

Malayalam
ജിജ്ഞാസതാ താതദൃശാം തദാനീ-
മജ്ഞാനിനാ ശക്രജിതാ നിയുക്തഃ
വിജ്ഞാതാവൃത്തസ്സമുപേത്യ കശ്ചി-
ദ്വിജ്ഞാപയാമാസ തമാത്തശോകഃ

രാത്രിഞ്ചരേന്ദ്രനുടെ പുത്ര യുവരാജ, കേൾ
വാർത്തകളേശേഷവുമഹോ!
ഹന്ത! കഠിനം കഠിനം എന്തു പറയുന്നു ഞാൻ
ചിന്തിക്കിലും ഭീതിയധുനാ
അന്തകസമാനനെ ജന്തു നിജവാൽകൊണ്ടു
ബന്ധിച്ചു പംക്തിമുഖനെ,
ഗാത്രങ്ങളൊക്കെയും ബദ്ധങ്ങളാകയാൽ
ബുദ്ധിക്ഷയേണ മരുവുന്നു.
വാരിധിതീരത്തു ദൂരവേ കണ്ടു ഞാൻ
നാരദനുമില്ല സവിധേ

 

അംഭോധിതന്നുടയ ഗാംഭീര്യമോര്‍ത്തു മമ

Malayalam
ശ്രുത്വാ മിത്രാത്മജോക്തിം പവനസുഗതഗിരം ചാപി നിശ്ചിത്യ കൃത്യം
ഗത്വാ പൂർവാംബുരാശിം കൃതനിയതമഹാതർപ്പണോ ദക്ഷിണാബ്ധൗ
സ്നാത്വാ ഭക്ത്യാ യഥാവത് സ്ഥിരതരമനസാ തർപ്പയൻ കല്പമന്ത്രൈർ-
ദൃഷ്ട്വാ ഗാംഭീര്യമംഭോനിധിഗതമകരോദുത്ഥിതാത്മാ സ ചിന്താം

സൽക്കപികുലാഭരണ മുഖ്യതരരത്നമേ!

Malayalam
മനുജാകൃതിനൈവ തദ്വധം ദനുജാനാൻ രിപുണേതി നിശ്ചിതം
അനുചിന്ത്യ മഹാകപിസ്തദാ ഹനുമാനേവമുവാച സാഞ്ജലീഃ

സൽക്കപികുലാഭരണ മുഖ്യതരരത്നമേ!
ശക്രസുത, കേൾക്ക, മമ വാക്യമിദമധുനാ.
തത്വമറിയാതെ ദശവക്ത്രനിഹ വരികിലോ,
യുദ്ധേ ഹനിച്ചീടുക യുക്തമല്ലേതുമേ.
വഞ്ചിതനതായവനു പഞ്ചതവരുത്തൊലാ
കിഞ്ചന വിമർദ്ദിച്ചു മുഞ്ച കപിമൗലേ!
മൃത്യു നഹി ദശമുഖനു മർത്ത്യരാലെന്നിയേ
ചിത്തമതിലോർക്ക വിധിദത്തവരനല്ലോ!

തിരശ്ശീല

 

കേൾപ്പനിഹ നിങ്ങളധുനാ മമ മൊഴികൾ

Malayalam
തല്‍ക്കാലേ ചക്രവര്‍ത്തീ കപിതതിഷു ചതു: സിന്ധുസന്ധ്യാവിധായീ
വിക്രീഡന്‍ കന്ദുകാദ്യൈരിവ ധരണിധരൈ: സപ്തസാലപ്രഹാരീ
കിഷ്കിന്ധായാം സ ബാലീ സസുഖമധിവസന്‍ വിക്രമീ ശക്രസൂനുഃ
സുഗ്രീവാദ്യാന്‍ കപീന്ദ്രാനവദദഭിനവാംഭോദഗംഭീര വാചാ

 

പരിചിനൊടു കേൾക്ക നിശിചരവര

Malayalam
പരിചിനൊടു കേൾക്ക നിശിചരവര, ഗിരം മേ
പരിഭവമകന്നു മമ പരിതുഷ്ടനായേൻ.
എങ്കിലരിതങ്ങളോടു സംഘമതിൽ നീയുമിഹ
ലങ്കയിലരാതിജനശങ്കകൾ വരാതെ,
ഹോമമതു ചെയ്ക തവ സാമർത്ഥ്യമുണ്ടെങ്കിൽ
കാമിതമിദം ഫലതി ഭീമബലരാശേ!
തുരഗവരസാഹസ്രം സുരുചിരരഥത്തെയും
പരിചൊടു തരുന്നു നിശിചരതനയ, കാൺക.
 
(ഇന്ദ്രനോട്)
സുമതിജനമൗലിയാം സുരപതേ, നീ ചെന്നു
സുരപുരേ വാഴ്ക ഹൃദി സുഖമോടു സുചിരം

തിരശ്ശീല

അരവിന്ദവാസ! തവ ചരണങ്ങൾ വന്ദേ

Malayalam
ക്രുദ്ധസ്യ പങ്കജഭവസ്യ നിശമ്യ വാക്യം
അദ്ധാ കഥഞ്ചിദനുനീയ സുതം ദശാസ്യഃ
ബദ്ധം വിമോച്യ സുരനാഥമതീവ ഭീത്യാ
നത്വാ വിനീതവദുവാച വിരിഞ്ചമേവം.
 
 
അരവിന്ദവാസ! തവ ചരണങ്ങൾ വന്ദേ
അരുതരുതു കോപമയി വരദ! കരുണാബ്ധേ!
 
സാഹസി മമാത്മജൻ സാമ്പ്രതം ചെയ്തതും
സർവം ക്ഷമിച്ചീടുക സർവജഗദീശ!
 
പണ്ടു മധുവൈരിയെക്കൊണ്ടു യുധി മാലിയുടെ
കണ്ഠം മുറിപ്പിക്കകൊണ്ടു മനതാരിൽ
 
ശണ്ഠയരുതെങ്കിലോ വേണ്ടും വരങ്ങളെ-

സുഗ്രീവ നിന്നുടെ മസ്തകം ഭിത്വാ

Malayalam
സുഗ്രീവ നിന്നുടെ മസ്തകം ഭിത്വാ
നിഗ്രഹം ചെയ്‌വേനിദാനീം ക്ഷണത്താൽ
രിപുനികര കരിനിവഹഹരിവരസമോഹം
സപദി ഹഹ മുഷ്ടിപരിഘട്ടനം ചെയ്‌വേൻ

യുദ്ധം - തിരശ്ശീല

Pages