ചെമ്പ
ചെമ്പ താളം
യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം
സോദരബാലിന്‍ പാദാംബുജം
സുഗ്രീവ നിന്‍ഹൃദി പ്രത്യയം
രാഘവ സഖേ വാക്കു
നല്ലാരില്‍മണിമൌലേ
ശ്ലോകം
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍
പല്ലവി
നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?
അനുപല്ലവി
ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ
ധിഗ്ദ്ധിഗഹോ മാം
ചരണം 4
ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
അത്ര കഠോരേ കൈകേയീ നീ
ധാത്രീം രക്ഷതു നിന്നെയിദാനീം
അനുപല്ലവി
പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ
കാന്തനെ അവര്‍ കൊലചെയ്താലോ
ചരണം 4
കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
സന്തതം എന്നോടു മരുവീടാമെന്നു
ചിന്തയിലെന്തിനു കരുതീടുന്നു നീ
ഹന്ത മരിച്ചീടുകയേയുള്ളു ഞാൻ
കഷ്ടമീവണ്ണമുരയ്ക്കരുതേ
ചരണം 3
കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി
ഒട്ടുമഹം വഞ്ചകനല്ല
ദുഷ്ടകൌണപരിഹ ഹതരായതു
ഞെട്ടരുതേ അവര്‍മായയിനാലേ
കഠിനകഠോരാശയ
ചരണം 3
കഠിനകഠോരാശയ ദുഷ്ട കാന്തന്‍
പീഡിച്ചു കരകയിലും ചിത്തേ അടല്‍
നിനയ്ക്കാതെ നിന്നതു നീ കഷ്ടം
കഠിനഹ്യദയനെന്നതിഹ കരുതുന്നേന്‍