ചെമ്പ

ചെമ്പ താളം

Malayalam

ആര്യരാഘവനൊരു ദീനവുമില്ല

Malayalam

ചരണം 1
ആര്യരാഘവനൊരു ദീനവുമില്ല
കാര്യം ന വിഷാദം ദേവി
ശരപീഡിതരായി നിശിചരരുതന്നെ
കരയുന്നു നൂനം വൈദേഹി

പല്ലവി
പരിതാപം അരുതേ ഇതിനു ചിത്തേ
പരിതാപം അരുതേ

ദേവരബാല സൌമിത്രേ

Malayalam

ശ്ലോകം
ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
താവജ്ജഗാദ രഘുവീരസഹോദരന്തം
രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ

ചരണം1:
ദേവരബാല സൌമിത്രേ കേള്‍ക്ക
രോദതി കാന്തന്‍ വനഭൂമൌ
കേവലമാശരര്‍ മായയിനാലങ്ങു
പോയറിയേണം നീ വൈകാതെ

പല്ലവി:
ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
ഹാ ഹാ കിമുകരവൈ

ഉളളില്‍ നിനക്കു മോഹം

Malayalam

ചരണം 2
ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്‍
കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ

ചരണം 3(ലക്ഷ്മണനോട്)
അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ
നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍

എന്നാര്യപുത്ര

Malayalam

പല്ലവി

എന്നാര്യപുത്ര മരതകമയം കണ്ഠം
നന്ദികലരും ശൃംഗം ശൃംഗാരങ്ങളല്ലൊ
 

അനുപല്ലവി
വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ ദേഹം
തുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു

ചരണം 1
കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും
പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍

വണ്ടാര്‍കുഴലിബാലേ

Malayalam

ശ്ലോകം
ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ
തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
ശുദ്ധം പൊന്‍‌മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും
ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ

പല്ലവി
വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ

അനുപല്ലവി
കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍‌മാന്‍

ചരണം 1
കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു.

രാവണ നീ എന്നുടെ

Malayalam

പല്ലവി
രാവണ നീ എന്നുടെ വാക്കുകള്‍ കേട്ടീടുക
ഘനബലരിപുകുലരാവണാ

അനുപല്ലവി
രഘുവീരനോടൊന്നിനും പോകരു-
തെന്നിഹ കരുതുന്നേന്‍

ചരണം 1
മുന്നമഹോ കൌശികയാഗം
നന്നായി മുടക്കുവതിനായി
ചെന്നൊരുന്നാള്‍ മന്നവവീരന്‍
പാവനമാമസ്ത്രമയച്ചു

ചരണം 2
മാമപിസാഗരമതിലാക്കി
ബഹുകാലം വാണവിടെ ഞാന്‍
രാമനുടന്‍ കൊന്നു സുബാഹുവെ
അളവില്ലാത്താശരരേയും

Pages