ചെമ്പട

ചെമ്പട താളം

Malayalam

എന്തു ഞാന്‍ ചെയ്തതുമിപ്പോള്‍

Malayalam

രാമന്‍ലോകാഭിരാമന്‍ വിപിനഭുവിനടക്കുന്നനേരം ജനൌഘം യാമിന്യാംവീണുറങ്ങുന്നളവുകളവിനാല്‍ കാടകംപുക്കുവേഗാല്‍ കാലേഗംഗാതടാന്തേഗഹനഭുവിതൊടുന്നിം ഗുദീപാദപത്തില്‍ മൂലേസീതാസമേതം ഗുഹനവനരികെവേന്നുവന്ദിച്ചുചൊന്നാന്‍ എന്തു ഞാന്‍ ചെയ്തതുമിപ്പോള്‍ ചന്തമോടെ ഹന്തനിന്തിരുവടിക്കിദാനീംരാമചന്ദ്ര പന്തണിമൂലയാകിയകാന്തയോടും കിന്തകാനനേനടന്നുനീയും രാമചന്ദ്ര നാടുവാണിരുന്നിടാതെ കാടുതോറും- നടകൊള്ളുവതിനെന്തുമൂലം രാമചന്ദ്ര എന്നുടെഭവനേഭവാന്‍ മന്നര്‍മൌലെ വന്നതെന്‍റെ പൂജാഫലമേവം രാമചന്ദ്ര

കഷ്ടമിതു കേകയതനൂജെ

Malayalam

മാതൗ യാത്രചൊല്ലി സീതയാതമ്പിയോടും
താതവാക്യത്തിനാലേ പോകുമന്നേരമാരാൽ
ഭീതി കൈവിട്ടു തേഷാം കൈകയീ നൽകി ചീരം
സാദരം കണ്ടുടൻതാൻ മാമുനീന്ദ്രൻ ബഭാഷേ

മാരന്നു തുയിരണയ്ക്കും

Malayalam

മാരന്നു തുയിരണയ്ക്കും ചാരുതരകാന്തി
പെരുകുന്ന കളേബര രാമചന്ദ്ര!
ഘോരമായ വിപിനത്തിൽ പോകുന്നു നീയെന്നാൽ
വീര! കൊണ്ടുപോകെന്നെയുമാര്യപുത്ര!
 

നഹിവദപോരുവതിന്നായിപ്പോള്‍

Malayalam

നഹിവദപോരുവതിന്നായിപ്പോള്‍ ഗഹനേ പോയിവരുന്നേൻ
മഗധമഹിപതിതനയേ, ദേവി, മഹിതഗുണൗഘനിവാസേ,
മഹീപതിയരികിലിരുന്നനിശം നീ അനുജനേയും കൗസല്യാം
ജനകധരാപതിതനയെയുമൊരുനാൾ പിരിയാതെ പരിപാഹി
ജനനി, പതിന്നാലാണ്ടു കഴിഞ്ഞാൽ കാണ്മതിനായി വരുന്നേൻ
 

ജയജയജനനിതവാദരവാല്‍ഞാന്‍

Malayalam

തദനുസരഘുവീരന്‍ കൈകയീവാക്കിനാലേ
മദനസദൃശരൂപന്‍ മെല്ലവേ ചെന്നുഗേഹേ
വദനവിജിതസോമാംകോസലാധീശകന്യാം
മഗധപസുതയോടുംചൊല്ലിനാന്‍രാമഭദ്രന്‍

ജയജയജനനിതവാദരവാല്‍ഞാന്‍
വിപിനേപോയിവരുന്നേന്‍
ജനകനുമരുളിയനുജ്ഞയെയധുനാ കൈകേയീവചനേന
ഭരതനെയിനിയഭിഷേകം ചെയ്തിഹ
സ്വൈരംനിങ്ങള്‍ വസിപ്പൂ
വരതനുജനകതനുജയുമരുകെ പരിപൊടിരുത്തിക്കൊള്ളൂ
 

താതനെന്നുടയഹേവെന്തു മാനസതാരില്‍

Malayalam

മന്ത്രിയാല്‍ നീതനാകും രാഘവന്‍ ചെല്ലിദേവി
താന്തനായ് ഭൂമിപാലന്‍ നിന്നുടെമൂലമേവം
അന്തികേകേട്ടശേഷം കൈകയീദേവിയോടെ
ശാന്തനായ് രാമചന്ദ്രന്‍ ച്ാല്ലെിനാന്‍ കോപശീലന്‍

Pages