സുഗ്രീവ സൂര്യസുത കേൾക്ക
  
 Malayalam
	ഇത്ഥംപറഞ്ഞുവരുണൻ നടകൊണ്ടാ ശേഷം
	ബദ്ധ്വാംബുധിംവിരവിനോടു സുബേലശൈലം
	ഗത്വാചമൂപതിഗണൈസ്സഹരാമചന്ദ്രൻ
	അത്യന്തദാരുണബലം രവിസൂനുമൂചേ
	 
		സുഗ്രീവസൂര്യസുതകേൾക്ക വീര നിന്നഗ്രജ തനൂജനാകും അംഗദനും
	
		വിക്രമികൾ മുൻപുടയനീലൻ താനും
		 
	
		സേനനിൽക്കുമോരുരസ്സിൽ നിന്നു രക്ഷിക്കണം
	
		ദക്ഷിണപാർശ്വത്തിൽ നിൽക്കവേണമൃഷഭനതി
		 
	
		ദക്ഷതയോടുസൈന്യത്തെ രക്ഷചെയ്‌വാൻ
	
		ഗന്ധമാദനൻ നിൽക്കണം സവ്യഭാഗേ
		 
	
		ഗന്ധസിന്ധുരതുല്യന്മാരാവീരരൊടും