ചെമ്പട

ചെമ്പട താളം

Malayalam

ഫാലതല ലാലസിത

Malayalam

തദനുതനുജവര്യം രാമമാഹുയമോടാല്‍
സദസിതമഭിഷേക്തുംത്വാംയതീഷ്യോഹ്നിതിഷ്യേ
ഇതിദശരഥവാണീംകേട്ടുകൈകേയിയോടേ
അധികവിവശചിത്താമന്ഥരാചെന്നുചൊന്നാള്‍

ഫാലതല ലാലസിത ലോലനീലലലാമേ കേള്‍
ബാലന്‍ സാധുലോകപാലന്‍ രാമന്നഭിഷേകം ചെയ്വാന്‍
ലോലനവനീപാലകനുദ്യോഗഞ്ചെയ്തീടുന്നിപ്പോള്‍
 

ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമാം

Malayalam
ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമാം കൂറംശവും ലഗ്നവും
സ്വച്ഛം കർക്കടകമായ രമ്യസമയേ ലോകൈകരക്ഷാർത്ഥമായ്
ഭക്തൻ പംക്തിരഥന്നു ചിത്തകുതുകം ചെമ്മേ വരുത്തീടുവാൻ
ചിത്രം വന്നു ജനിച്ചു കോസലമഹാരാജാത്മജയാം ഹരി:

നരവര ദേവകൾതന്നതിപ്പായസം

Malayalam
നരവര, ദേവകൾതന്നതിപ്പായസം
തരുവാനായ് നിനക്കിന്നു ധരണിപമൌലെ,
വിരവൊടു ഭാര്യമാർക്കിതിനെ നൽകുക നീ
നരശാർദ്ദൂല , നിനക്കു തനയരുണ്ടാകും

ഭഗവൻ പ്രാജപത്യ

Malayalam
ഭഗവൻ പ്രാജപത്യ , സ്വഗതമസ്തു തേ
സുഖമരുളുക മമ നൌമി നിൻ പാദം
മംഗലാലയ മഹാഭാഗ ! നിന്നെക്കണ്ടു
സഫലമായെന്നുടെ കണ്ണിണയിന്നു .
 
സുരുചിരകളേബര , തരണിസങ്കാശ !

നൃപതേ മഹാഭാഗ ദശരഥ

Malayalam
നൃപതേ, മഹാഭാഗ, ദശരഥ, സുമതേ ,
പുത്രകാമേഷ്ടി ചെയ്കകൊണ്ടിദാനീം
അത്ര നിന്മനോരഥം സാധിക്കുമല്ലോ      
പുത്രർ‍ നാലുപേരുണ്ടാമിനി നിനക്കുടനെ
ചിത്തപീഡയെന്നിയെ സ്വൈര്യമായ് വാഴാം
അത്തലുമൊഴിഞ്ഞീടും ലോകങ്ങൾക്കെല്ലാം
സത്യമിതെന്‍റെ വാക്കുറയ്ക്ക നീ ഹൃദയേ
ലക്ഷണം ശുഭമായിക്കാണാകുന്നിവിടെ
ദക്ഷിണമാർഗ്ഗമായി ജ്വലിക്കുന്നു ദഹനൻ‍
പക്ഷീന്ദ്രവാഹനന്‍തന്‍റെ കടാക്ഷത്താൽ

മലർബാണനുസമനാകിയ കാന്ത

Malayalam
മലർബാണനുസമനാകിയ കാന്ത , മധുമുരനാശനകലിതഹൃദന്ത
നലമിനി വളരുവതിന്നായിനിമേൽ‍ മൂലമിതല്ലോ മുനിവരവചനം
വല്ലാതെ നാം പീഡിപ്പതു സുതരമില്ലാതതിനാലൊഴിയുമതിനിമേൽ‍
നല്ലതു മേന്മേൽ‍ വളരും ജലനിധികല്ലോലങ്ങള്‍പോലെതന്നെ

മാനേലുംമിഴിയാളേ

Malayalam
ഏവം പറഞ്ഞു മുനിമാരൊടു മാമുനീന്ദ്രൻ
താവജ്ജഗാമ നൃപനാശു സുമന്ത്രരോടും
സൌവർണ്ണ ചാപലതികാ ലാസമാനപാണി-
രന്ത:പുരം സപദി പുക്കു ജഗാദ ദാരാന്‍
 
മാനേലുംമിഴിയാളേ , ബാലേ , തേനോലും മൃദുവചനെ , സുതനോ ,
ഹേ ദേവീ കൌസല്യേ , കല്യേ , കാതരനയനേ , കമനീയാംഗീ ,
 
സന്താപം സുതരില്ലാത്തതിനാൽ‍  ചിന്തയിലധികം വളരുകയാലേ
ഇന്ദ്രാദികളടികൂപ്പും നമ്മുടെ സന്തതഗുരുവോടുരചെയ്തിതു ഞാൻ
 
ഗുരുവരുൾചെയ്തതു ഹയമേധത്താൽ‍ സുരരുടെ മോദം ചെയ്യേണമെന്നും

ചെയ്തതുഗതമല്ലോ ചെയ്യരുതേവം

Malayalam
ചെയ്തതുഗതമല്ലോ ചെയ്യരുതേവം മേലിൽ
ശൈലരാജതുല്യവർണ്ണശത്രുബലസൂദന
പാവകാത്മജനീലാ! പൂർവഗോപുരദ്വാരേ
ബലകുലമൊടുചെന്നു തടുക്കണം വൈകാതെ
അംഗദബാലിസുത അംഗ! നീ വേഗേന
മംഗലാകൃതേ രാവണന്നരികത്തു പോകണം
ജാനകിയെത്തരുവാൻ മാനധന പറക
കൗണപനുരയ്ക്കും മൊഴി കേട്ടിഹനീവരിക
അക്ഷണം പിന്നെ നീയും ദക്ഷിണഗോപുരത്തിൽ
രാക്ഷസർമഹോദരമഹാപാർശ്വരോടെതിർക്ക
മദ്ധ്യമഗുന്മന്തന്നിൽ സുഗ്രീവ നീ വസിക്ക
മത്തകരിവരതുല്യ സന്നദ്ധനായിത്തന്നെ
ഞാനും ലക്ഷ്മണൻ താനും വാനരസൈന്യങ്ങളും

Pages