വയവ്യാസ്ത്രമയച്ചു നിൻ കയ്യും
വയവ്യാസ്ത്രമയച്ചു നിൻ കയ്യും മുദ്ഗരവും
ദൂരവേ മുറിച്ചെറിയുന്നുണ്ടു
ചെമ്പട താളം
വയവ്യാസ്ത്രമയച്ചു നിൻ കയ്യും മുദ്ഗരവും
ദൂരവേ മുറിച്ചെറിയുന്നുണ്ടു
ദാശരഥിയോടാനീനൃമൂഢനേരേ വാടാ
ആശരൻ വിരാധനല്ലല്ലോ ഞാൻ
അല്പനാം ഖരനും മാരീചനും
കബന്ധനും ബാലിയുമല്ല കുംഭകണ്ണൎൻ ഞാൻ
എന്നോടേറ്റം പോരിന്നെതിർനിന്നു ജയിക്കുന്നതിനു
മന്നിലൊരുവനുണ്ടോ മുദ്ഗരത്താലെറിഞ്ഞു
നിന്നെയും സേനയേയും ഇക്കൊലഭൂമിയിൽക്കൊൽവേൻ നൂനം
നേരുനേരുരേരേയാതുധാനധൈര്യവാനാം
ദാശരഥിയെന്നെന്നെയറിക
സാധുസാധു രവി സൂതവീരവര
ഘോരസാധുതരതേജോനിധേ! വീര
(സ്വഗതം)
കണ്ണ നാസികകൾ പോയശേഷം എന്റെ വേഷം
ചണ്ഡയാം സഹജയോടു തുല്യം
ഇന്നി ഞാൻ പോകുന്നില്ലാപുരിയിൽ സുഖമായ്
ചെന്നു വാഴുന്നില്ലെന്നതു നൂനം
ആരെടാ ശരമെയ്യുന്ന മൂഢ! രിപു കീട!
പോരിനെന്നോടെതിർക്കുന്നോ രേരേ
സാധുസാധു രവി സൂതവീരവര
ഘോരസാധുതരതേജോനിധേ! വീര
രാമ! രാക്ഷസൻ ചെവികളെയും നാസികയും
ഭീമ ബല ഖണ്ഡിച്ചു ഞാൻ വന്നേൻ
കുംഭകണ്ണൻ സുഗ്രീവനെക്കൊണ്ടുപോവേനങ്ങു
സമ്പ്രതിയെന്തു ഞാനിഹ ചെയ്‌വേൻ
കുംഭകണ്ണനെഹനിച്ചവനെ സുഗ്രീവനെ
അൻപിനോടിങ്ങുകൊണ്ടുവരുവേൻ
വാനരരെല്ലാരും സന്തോഷിക്കും കൗണപർക്കും
മാനസേ സന്താപമുണ്ടാം നൂനം
അത്രതം ഞാൻ കൊണ്ടുപോന്നാലെന്റെ
നാഥൻ തന്റെ കീർത്തികേടുണ്ടകുമതു നൂനം
ചിത്തകോപമുണ്ടാമെന്നോടുമവനോടും
കൃത്യത്തെ ചെയ്തിങ്ങു വരും രാജൻ
രേരേ രാവണ വൈരിദുരാത്മൻ
പോരിന്നായ് വിരവിൽ വരിക
നാരിചോരനായുള്ളോരു നീ
എന്റെ സോദരനേയും കൊന്നിപ്പോൾ പോകുന്നോ
ചാരുവാന്നിന്റെ തേരു തെളിക്കുന്ന
സാരഥിയേ ഞാൻ കൊല്ലുന്നു കാൺക നീ
തേരുരുൾകളും തേരും കുതിരയും പാരമാകിയ നിന്നുടെ സൈന്യവും
വാരണങ്ങളും വാജിയുമെല്ലാമോരതെ വിരവോടു ഹനിക്കുന്നേൻ
നിന്റെ ആയുധജാലങ്ങളൊക്കെയും എന്റെ ബാണങ്ങൾ കൊണ്ടു മുറിക്കുന്നേൻ
കുണ്ഡലങ്ങൾ മുടി കവചവും
മണ്ഡലങ്ങളുമൊക്കെ മുറിക്കുന്നേൻ
ശസ്ത്രവും പോയി നിൽക്കൂന്ന നിന്നെഞാ
സ്വാമിയെടുത്തു രാമൻ മുന്നം കൊണ്ടുപോവൻ
നൂനമിന്നിവനെക്കൊല്ലുമെന്നാര്യൻ ശ്രീരാമൻ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.