ചെമ്പട

ചെമ്പട താളം

Malayalam

സന്മതേ നീ വാനരപുംഗവ, തേരിൽ മാനവേന്ദ്രൻ

Malayalam

സന്മതേ നീ വാനരപുംഗവ,  തേരിൽ മാനവേന്ദ്രൻ കാണാകുന്നു
ജാനകിയും ലക്ഷ്മണനും സേനകളും കാണാകുന്നു
സന്മതേ, നീ കാൺക രാമപാർശ്വങ്ങളിത്തന്നെ നില്പവരാരു ചൊല്ലുക!

ഭ്രാതൃവത്സല ഭരത, സത്യമേവം

Malayalam

ഭ്രാതൃവത്സല ഭരത, സത്യമേവം ചൊന്നതു ഞാൻ
ദേവേന്ദ്രവരത്തിനാലെ കാനനവൃക്ഷങ്ങളെല്ലാം
പക്വമധുക്ഷാളികളായി തിന്നുമദിച്ചു കപികൾ
ഉച്ചത്തിൽ നദിച്ചിടുന്ന ശബ്ദമല്ലോ കേൾക്കാകുന്നു

സന്മതേ, നീ കേൾക്ക സാധോ

Malayalam

ശ്ലോകം
ഇതി പവനജവാക്യം കേട്ടു മോദേന രാജാ
പുരമഥ ലസമാനാം താം വിതാനിച്ചയോദ്ധ്യാം;
ജനനിഭിരഥ പൗരൈർദ്രഷ്ടുകാമസ്സ രാമം
ഗുഹനിലയസമീപം പ്രാപ്യ ചൊന്നാൻ തമേവം.

പദം
സന്മതേ, നീ കേൾക്ക സാധോ, ചിന്മയാകൃതേ
കുത്ര രാമചന്ദ്രൻ നീയസത്യമത ചൊല്ലിയോതാൻ.

രാഘവൻ നടകൊണ്ടു ഗുഹനെയും കണ്ടു

Malayalam

രാഘവൻ നടകൊണ്ടു ഗുഹനെയും കണ്ടു പിന്നെ
അഘരഹിതനാം ഭരദ്വാജനെക്കണ്ടു
ദശരഥൻ ദിവി പോയശേഷം ദണ്ഡകാവനേ
പിശിതാശി വിരാധനെക്കൊന്നു ശ്രീരാമൻ
രാവണാനുജയായ ശൂർപ്പനഖിയെപ്പിന്നെ
മൂക്കും മുലയും കൊയ്തു ലക്ഷ്മണൻ വീരൻ
തത വന്നൊരു വരം ഭൂഷണം ത്രിശിരസം
കൃത്തരാക്കിയുംചെയ്തു രാമൻ ശ്രീരാമൻ
പഞ്ചവടിയിൽ വന്നു മാരീചം കൊന്നു രാമൻ
ചഞ്ചലാക്ഷിയെയുടൻ രാവണൻ കൊണ്ടുപോയി
തത്കരഹതനാം ജടായുവെക്കണ്ടു രാമൻ
വൃത്താന്തവുമറിഞ്ഞു തം സംസ്കരിച്ചല്ലോ
ഘോരനാം കബന്ധനെ വീരൻ രാഘവൻ കൊന്നു
ഘോരയാമയോമുഖീം വികൃതയാക്കിച്ചെയ്തു

ശ്രീരാമജടാധര പാവനമൂർത്തേ

Malayalam

ശ്ലോകം
ഏവം പറഞ്ഞു ഹനുമന്തമയച്ചു രാമൻ
തത്രൈവ വാണു രജനീം ഹനൂമാൻ മഹാത്മാ,
ഗത്വാ രഘുത്തമസഹോദരമാശു നത്വാ
കൃഷ്ണാജിനാംബരജടാധരമേവമൂചേ

പദം
ശ്രീരാമജടാധര പാവനമൂർത്തേ,
ശ്രീരാമൻ വരുന്നിങ്ങു ജിതശത്രുവായി

വല്ലഭ! എന്മനതാരിൽ മുന്നമേയുണ്ടല്ലോ

Malayalam

വല്ലഭ! എന്മനതാരിൽ മുന്നമേയുണ്ടല്ലോ മോഹം
നല്ലാർമൗലി ജാനകിയെക്കാണേണമെന്നു
വില്ലാളികൾമൗലിരത്നം ചൊല്ലെഴുന്ന രാമചന്ദ്രൻ
വല്ലഭയോടയോദ്ധ്യയിൽ പോരുന്നു ഞങ്ങൾ

Pages