നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം
Malayalam
ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലം സ കോമളതനും ശരചാപപാണിം
രാമാനുജസ്തദനു തത്ര വാചോ ബഭാഷേ
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം
വില്ലാളികുലമെല്ലാം വല്ലാതെഭീതിയോടെ
കല്യനായ നൃപവര്യപാദയുഗപല്ലവം തൊഴുന്നു
ഹേളയിന്നു -തവ തു കിന്നു- സപദി നന്നു
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം