വല്ലതെന്നാലും താതവാചാ വാണീടും
വല്ലതെന്നാലും താതവാചാ വാണീടും ഞങ്ങള്‍ക്കു
നല്ലതല്ലാതെ വന്നീടാ നന്മതേ കേള്
തിരശ്ശീല
ചെമ്പട താളം
വല്ലതെന്നാലും താതവാചാ വാണീടും ഞങ്ങള്‍ക്കു
നല്ലതല്ലാതെ വന്നീടാ നന്മതേ കേള്
തിരശ്ശീല
കരോല്ലസല്‍ബാണകൃപാണകാര്‍മ്മുകാന്‍
വിരോധിവര്‍ഗ്ഗൈക വിഹിംസനോദ്യതാന്‍
പുരോചനോ വീക്ഷ്യ പുരന്ദരോപമാന്‍
പുരോപകണ്ഠേ പുനരാഹ സാഞ്ജലി:
പല്ലവി:
ഭൂമിപാലകന്മാര്‍ ആകിയ നിങ്ങളെ കാണ്‍കയാല്‍
കാമിതം സാധിച്ചീടും എനിക്കു നൂനം
അനുപല്ലവി:
ത്വല്‍ പാദസേവകന്മാരില്‍ മുമ്പു തേടീടുമെനിക്കു
കേല്പേറും പുരോചനനെന്നല്ലോ നാമം
ചരണം:
സല്പുമാന്മാരായ നിങ്ങള്‍ക്കിരിപ്പാനിപ്പുരം തന്നെ
ശില്പികള്‍ നിര്‍മ്മിച്ചു നൃപകല്പനയാല്‍
ശില്പമാകുമിപ്പുരംതന്‍ അത്ഭുതങ്ങളുരചെയ്‌വാന്‍
കല്പകോടികാലംപോലും പോരാ നൂനം
ബഹുമാനിയാ ഞാനാരെയും തൃണവത്, തദപി
ബഹുമതം തവ ചരിതം ഗുണവത്;
ഭവദാദേശമെനിക്കൊരു സൃണിവത്, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്.
കണക്കിൽ ചതിച്ചതു നിനയ്ക്കിലെന്നുടെ
മനസ്സിൽ വരും കോപം തണുക്കുമോ? ഇപ്പോൾ
വണക്കം കണ്ടിട്ടൊന്നുറച്ചു ഞാൻ, ഒരു
വാക്കു കേൾക്ക, വൈരം കുറച്ചു ഞാൻ,
ജനത്തിനിനി നിൻ ബാധയരുതേ,
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ.
പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പരമിപ്പോൾ ദുശ്ശീലമെല്ലാം ഗതമേ, ഇനിമേൽ
ഭവദാജ്ഞ കേട്ടിരിക്ക നിശ്ചിതമേ.
വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ,നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ?
പല്ലവി:
ക്ഷമിക്കവേണമേ അപരാധം, ശക്തി-
ക്ഷയവാനോടോ വേണ്ടൂ വിരോധം?
അനുപല്ലവി:
ശമിക്ക നിൻ കോപം ഭൂപ, കലി ഞാൻ മലിനൻ,
ബലക്ഷയവാനെങ്കിലും ബലി ഞാൻ.
ചരണം 1:
ബലമെന്തു? മറ്റൊന്നല്ലേ ബത! മേയുലകിൽ,
നളിനാസനലിപിവൈകൃതമേ,
ഫലമെന്തു? ദുശ്ശീലശതമേ, ലോകേ
ഭവദശക്യനിധനന്മാർ കഥമേ?
നിന്നെച്ചതിച്ചതു നിയതം ഞാനെങ്കിലും
നിന്ദിച്ചീടൊല്ലാ നീയെന്നെ.
ചരണം 1:
ഇന്ദ്രമുഖാമരനിന്ദനമാചരിതം നിന്നാൽ ത്രൈലോക്യ-
സുന്ദരീംഭൈമീം പരിണയതാ നിയതം,
എന്നതു സഹിയാഞ്ഞെന്നാലാചരിതം നിന്നൊടിവണ്ണം
ഉന്നതദുർന്നയസന്മഹിമാ ഫലിതം, ചൂതിൽ തോറ്റതും
കാനനങ്ങളിലുഴന്നതും മനസി കാമിനീമപിമ റന്നതും
കായവൈകൃതമിയന്നതും, കിമപി കാളിമാ യശസി വന്നതും,
അന്യസേവനകർമ്മം തുടർന്നതും
മന്യസേ മമ വഞ്ചനമെന്നതും
നിഹ്നുതാത്മകൃതദോഷ, നരാധിപ,
നിന്നൊടെന്തു ബത!ഞാൻപറയേണ്ടതു?
വൈദർഭീശാപരൂപോദ്ധതദഹനശിഖാദഗ്ദ്ധശേഷം സശോഷം
ബീഭ്രത് കാർക്കോടകാഖ്യോരഗവിഷതടിനീ ഗാഢമംഗം വിമൂഢഃ
രുദ്ധപ്രാരബ്ധസിദ്ധിർന്നളമനലധിയാ ത്യക്തവാൻ സിദ്ധവിദ്യാ-
സുപ്രാകാശ്യാസഹിഷ്ണുഃ കലിരഥ ജഗൃഹേ സാസിനാ നൈഷധേന.
പല്ലവി:
എന്നെച്ചതിച്ച നീ എവിടേക്കു പോയീടുന്നു?
എനിക്കതു കേൾക്കയിൽ മോഹം.
അനുപല്ലവി:
സന്നച്ഛവിവദനം ഭിന്നസ്ഥിതിചരിതം
ഇന്നു മന്ദ, മമ നിന്നെ കണ്ടുകിട്ടി.
പ്രകടിതമഭിമതമൃതുപർണ്ണ,
വധൂമണിഗുണഗണഹൃതകർണ്ണ,
മമ മതിഗതി പുനരിതിവണ്ണമരുതെന്നുമില്ലാ,
ഇവനൊടുമഹമിഹ തവ സൂതൻ;
അണിമണിരഥവരമധിരോഹ,
ഭജ പുരഭിമത മതിവേഗം മുന്നം,
അഹിമകിരണനഥ ചരമഗിരിസിരസി നിപതതു.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.