ചെന്നിതു പറവൻ
ചെന്നിതു പറവൻ നൃപനോടഭിലാഷം - എന്നാൽ
നിന്നിലുമുണ്ടാമവനും പരിതോഷം;
അന്യനിലയി! തേ വരുമോ സന്തോഷം? എന്നാൽ
മന്നവനുണ്ടാമെന്നിൽ ബഹുരോഷം;
താതനൊരുവരനു കൊടുക്കും നിന്നെ,
പ്രീതി നിനക്കുമുണ്ടാമവനിൽത്തന്നെ,
വിഫലമിന്നു പറയുന്നതെല്ലാം;
ചപലനെന്നു പുനരെന്നെച്ചൊല്ലാം.
ഇത്ഥമനർത്ഥമുദിത്വരമാം; അതി-
നുത്തരമോതുക സത്വരമിപ്പോൾ...