ചെമ്പട
ചെമ്പട താളം
ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു
ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു
കാമിനീ കമലലോചനാ
പോയ്വരുന്നേനകലേ
പോയ്വരുന്നേനകലേ, നീ സമ്പ്രതി
പോവതിതെങ്ങു കലേ?
കരിപ്രകര
കരിപ്രകര മദഭരപ്രശമ പടു-
കരപ്രഹരമറിഞ്ഞിടാതെ പോയ്
ഹരിപ്രവരന്‍തന്നെ വനപ്രദേശം തന്നില്‍
ഖര:പ്രഥനത്തിനു വിളിക്കുംപോല്‍
കരപ്രതാപം മമ ജഗല്‍പ്രസിദ്ധം
മറന്നുരുപ്രതിഘമൊടുമെതിര്‍ക്കിലോ
മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-
പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു
വിഷ്ടപേഷു കീര്‍ത്തിപുഷ്ടി ചേര്‍ത്തു നൃപഹൃദി
പ്രമദമതി പ്രചുരം വരുത്തുവന്‍
ചൊടിച്ചുനിന്നു പാരം
ചൊടിച്ചുനിന്നു പാരം കുരച്ചീടും കുക്കുരം
കടിച്ചീടുകയില്ലെന്നസംശയം
മടിച്ചീടേണ്ടാ നമ്മെ ജയിച്ചുകൊള്ളാമെന്നു
കൊതിച്ചീടുന്നതെങ്കില്‍ വന്നടുക്ക നീ
അടിച്ചു വിരവൊടു തടിച്ച നിന്റെയുടല്‍
പൊടിച്ചിടുവനെന്നു ധരിക്കണം.
വാടാ വാടാ രംഗമദ്ധ്യേ എന്‍റെ
പാടവങ്ങള്‍ കാണ്‍ക യുദ്ധേ.
ഉള്ളില്‍ പേടിയുണ്ടെങ്കില്‍ നീയുമോടിടാതെ
കാലില്‍പിടിച്ചുവിദ്യപഠിച്ചുകൊള്‍ക രണമതില്‍ .
സമര്‍ത്ഥനെന്നൊരു
സമര്‍ത്ഥനെന്നൊരു വികത്ഥനം തവ
കിമര്‍ത്ഥ മിങ്ങിനെ ജളപ്രഭോ.
തിമര്‍ത്ത മദഭരമെതിര്‍ത്തിടുകിലഹ-
മമര്‍ത്തിടുവനരക്ഷണത്തിനാല്‍
ത്വമത്ര വിരവൊടു വികര്‍ത്തനാത്മജ-
പുരത്തിലതിഥിയായ് ഭവിച്ചുടന്‍
യുദ്ധകൌശലമിതെല്ലാം മമ
ബദ്ധമോദമങ്ങു ചൊല്ലീടെടാ
ക്രുദ്ധനാകൊല നീ യുദ്ധമാശുചെയ്തു
കരത്തിനുടെ കരുത്തറിക പരിചിനൊടു
ആരൊരു പുരുഷനഹോ
ആദിഷ്ടേഥ യുധിഷ്ഠിരേണ വലലേ ഭൂയിഷ്ഠദോര്‍വിക്രമേ
നേദിഷ്ഠേപി ച മുഷ്ടിയുദ്ധമഖിലേ ദ്രഷ്ടും ജനേ ചാഗതേ
ഉത്ഗുഷ്ടേ വിയദന്തരേ ഝടഝടേത്യത്യുച്ചതൂര്യസ്വനൈ-
ര്‍മ്മല്ലേന്ദ്ര: കൃതരംഗവന്ദനവിധിസ്സാടോപമൂചേ ഭൃശം
പല്ലവി
ആരൊരു പുരുഷനഹോ എന്നൊടു നേര്‍പ്പാന്‍
ആരൊരു പുരുഷനഹോ?
നീരജസംഭവനന്ദന
നീരജസംഭവനന്ദന സുമതേ
നീരസഭാവമിതരുതരുതിനിമേല്‍
പാരം നിന്നുടെ ദര്‍പ്പനിമിത്തം
പരിഭവമിങ്ങിനെ വന്നുഭവിച്ചു
ചരണം2:
ആര്‍ത്തികളെല്ലാം തീര്‍ന്നു ഭവാനും
ആനന്ദേന വസിക്ക നികാമം
കീര്‍ത്തിയുമാചന്ദ്രാര്‍ക്കം വിലസതു
കെല്പൊടു ശിവകൃപയാ ഭവതു ശുഭം
നളിനാസനസുതനാകിയ
നളിനാസനസുതനാകിയ ജളനെന്‍ -
മഖഭാഗം തന്നിടായ്കില്‍
നിന്ദ്യനായ ദക്ഷനെ യിന്നു ചെന്നു കൊന്നു വന്നീടേണം
പല്ലവി:
വീരഭദ്ര! ഭദ്രേ! നിങ്ങള്‍ക്കിഹ ഭൂരിഭദ്രമുളവാം
ശങ്കര ജയ ഭഗവന്‍
പല്ലവി
ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ
അനുപല്ലവി:
കിങ്കരനായിടുമെന്നാലധുനാ കിങ്കരണീയമതരുള്‍ ചെയ്യേണം
ചരണം1:
ദനുജാദിതിതനുജാഖില മനുജാദി ഭുവനജാന്‍
ഗിരിശ! നിങ്കലരിശമുള്ളവരെയിഹ
കണ്ടുകൊള്‍ക കൊണ്ടുവരുവനചിരാല്‍
ചരണം2:
സ്ഥലമാം കടല്‍ , വിലമാം ഗിരി, ജലമാം ക്ഷിതിതലവും
അടിയനോര്‍ക്കിലുടനശേഷജഗദപി
തടവതില്ല ഝടിതി പൊടിപൊടിപ്പന്‍ .
ചരണം3:
പുരശാസന വരശോണിത-
പരിശോഭിതപരശോഹര
ഗിരീശ കുരു നിദേശമെന്തധുനാ മയാ-
വിധേയമായതീശ്വര.