മുറിയടന്ത

മുറിയടന്ത താളം

Malayalam

തൽക്കാലാനൽപകുപ്യത്സ്വവദനകുഹര

Malayalam
തൽക്കാലാനൽപകുപ്യത്സ്വവദനകുഹരപ്രോത്ഭവൽ ഘോരഘോര-
ബ്രഹ്മാണ്ഡോത്ഭേദചണ്ഡപ്രകട കടുരവ  ഭ്രാന്തദിക് ചക്രവാളം 
സ്തംഭം നിർഭിദ്യ സദ്യഃ ക്ഷിതധരസദൃശാദ്രുജ്ജ്വലൽ  ഭീഷ്മവർഷ്മാ 
ദൈത്യേന്ദ്രദ്ധ്വാന്തദൂരീകരണ ദിനകര: പ്രാദുരാസീന്ന്യസിംഹഃ

ആരെടാ ബലമെന്നു ചൊൽക ശഠാ

Malayalam
ആരെടാ! ബലമെന്നു ചൊൽക ശഠാ!
ബാലകാ! നിനക്കു-
ആരെടാ! ബലമെന്നു ചൊൽക ശഠാ!
 
ആരെയും ബഹുമാനമില്ല 
വിചാരമില്ലിവനെന്നുവന്നിതു
 
കണ്ടുകൊൾക ദുരാശ! നിന്നുടെ 
കണ്ഠമിന്നസികൊണ്ടു സമ്പ്രതി 
രണ്ടത്താക്കി മുറിച്ചെടുത്തിടു-
മിണ്ടലില്ലതിനൊട്ടുമേ ദൃഡം.
 
എന്നിൽനിന്നധികം നിനക്കൊരു 
ധന്യനാരെട? ദുർമ്മതേ!
മന്നിലിന്നവനേവനെങ്ങിനെ 
എങ്ങിതെന്നു കഥിക്ക നീ പരം

ദാനവേന്ദ്ര ധരിക്ക നിന്നുടെ

Malayalam
ദാനവേന്ദ്ര ധരിക്ക നിന്നുടെ സൂനുതന്റെ വിചേഷ്ടിതം 
കാനനത്തിനകത്തുപുക്കഥ സൂനുവായതിൽ ഞങ്ങളും,
 
എത്തി ഞങ്ങൾ കഠാരകുന്തകടുത്തിലാദി  ധരിച്ചുടൻ 
ഒത്തുനിന്നവകൊണ്ടു നല്ലതരത്തിലമ്പൊടു കുത്തി വൻ-
 
ഹസ്തിവന്നു ചവുട്ടി സർപ്പവുമത്ര വന്നു കടിച്ചഹോ!
പത്തനത്തിലടച്ചു പട്ടിണി എത്രതന്നെ കിടത്തിയോ;
 
ഇർത്ഥമുള്ളോരു കർമ്മമാകവെ വ്യർത്ഥമായി തവാത്മജേ;
സത്യമേവവദിച്ചിടുന്നതിനു കൃത്യമാശു വിചിന്തയ

മാന്യശീലെ ശൃണു വാചം

Malayalam
തദോശനാസ്സാദരമംഗിരസ്സുതം
മുദാഹ്വയന്മന്ത്രവരണേസത്തമഃ
നിജോദരസ്ഥേനകചനേജല്പിതം
വചോനിശമ്യാത്മസുതാമഭാഷത
 
മാന്യശീലെശൃണുവാചംമാമകസുതേ!
ധന്യനാകുംകചനെഞാന്‍ഇന്നുനന്നായ്സ്മരിച്ചിതു
 
എന്നുടെജഠരേയവന്‍ഖിന്നതയാവസിക്കുന്നു
നന്നുനന്നുദൈവഗതിസുന്ദരാംഗീനിരൂപിച്ചാല്‍
 
മത്തരാകുംഅസുരന്മാര്‍മര്‍ദ്ദനംചെയ്തവന്‍തന്നെ
മദ്യമതില്‍ച്ചേര്‍ത്തെനിക്കുമധുരമൊഴിതന്നുനൂനം
 
അച്ഛനിലോകചനിലോഇച്ഛനിനക്കതിപാരം

വൃത്രശാത്രവ

Malayalam
വൃത്രശാത്രവ!നിന്‍പ്രവൃത്തിജഗത്തിലാരറിയാത്തതും
പാര്‍ത്തിടാതെതിമര്‍ത്തുനമ്മൊടെതിര്‍ത്തതിന്നുഫലംവരും
 
ഡിംഭവലതരജംഭപാകനിസുംഭനേനെമദിച്ചനിന്‍-
ഡംഭുകളവതിനിവിടെവന്നൊരുവന്‍പനെന്നറികെന്നെനീ

അലമലംബഹുസാഹസം

Malayalam
അലമലംബഹുസാഹസംതവഫലമല്ലിഹദുര്‍മ്മതേ!
വലനിഷൂദനിന്നുനിന്നുടെകാലനെന്നുധരിക്കേണം
 
കലിതജലധിജലങ്ങള്‍വേലയതിക്രമിച്ചിളകുന്നനാള്‍
നലമൊടലമൊരുപുരുഷന്‍ഖലുസേതുവിന്നുതുടങ്ങുമോ?

വിക്രമത്തൊടുപോര്‍ക്കടുത്തൊരുശക്ര

Malayalam
വിക്രമത്തൊടുപോര്‍ക്കടുത്തൊരുശക്ര!നിന്നുടലാകവേ
ഏല്‍ക്കുമെന്‍ശിതഗോക്കളെന്നുധരിക്കഖേടകുലപ്രഭോ!
 
അടവിതടഭുവികഠിനവേദനപൂണ്ടുമണ്ടിയൊളിച്ചിടും
തടവതെന്നിയെപടപൊരുന്നളവടനസക്തനതായനീ

മുഷ്ക്കുകൊണ്ടുപറഞ്ഞ

Malayalam
ശ്രുത്വാസുരേന്ദ്രാസുരരാജഘുഷ്ട-
മാഹ്വാനമത്യന്തരുഷാഗ്നിലീലഃ
ഉവാചദേവൈസ്സഹതംപ്രപദ്യ
ഗവീശശിക്ഷാനിപുണൈകതാനഃ
 
മുഷ്ക്കുകൊണ്ടുപറഞ്ഞവാക്കുകളൊക്കെനന്നിതുദുര്‍മ്മതേ
നില്‍ക്കകാല്‍ക്ഷണമെന്‍റെമുമ്പിലരക്കകീട!നീസാമ്പ്രദം
 
വിമതഹതിവ്രതനിരതനാംശതകോടിഭൃത്തൊടുസമിതിയില്‍
കുനതികള്‍ക്കുകൃതാന്തവേശ്മഗതംഫലംകിതവപ്രഭോ!

 

Pages