മുറിയടന്ത

മുറിയടന്ത താളം

Malayalam

കേട്ടില്ലേ ഭൂദേവന്മാരേ ഭൂപന്‍

Malayalam
കയ്കൊണ്ടന്യോന്യരാഗം കമലസമമുഖീ മോഹിനീ ഭാമിനീ സാ
സീഘ്രം പുക്കാത്മഗേഹം സ്മരപരവശനായ്ത്തത്ര തന്വംഗിയോടും
ചൊൽക്കൊള്ളും പാർത്ഥിവേന്ദ്രൻ സരസമിഹ വസിച്ചും രമിച്ചും നികാമം
തൽക്കാലേ ഭൂസുരന്മാർ ചിലരിഹ നിഭൃതം തമ്മിലൂചുസ്സുവാചം
 
കേട്ടില്ലേ ഭൂദേവന്മാരേ ഭൂപന്‍
കാട്ടിലൊരു നാള്‍ നായാട്ടിനുപോയപ്പോള്‍
കിട്ടിപോല്‍ നല്ലൊരു പെണ്ണ്!

 

ഓഷധീശാനന കേള്‍ക്ക

Malayalam
ഓഷധീശാനന കേള്‍ക്ക, ഭാഷിതം മേ സൂര്യസൂനോ!
ദൂഷണമല്പവും ഭൂമൌ വിശേഷാലില്ലെന്നല്ല, ചൊല്ലാം
 
രുഗ്മാംഗദ നിയോഗത്താല്‍ തിഗ്മമേകാദശീ നോറ്റൂ
ശര്‍മ്മമോടെ മനുജന്മാര്‍ ശ്രീവൈകുണ്ഠം പ്രാപിക്കുന്നു
 
ബ്രാഹ്മണാദി ചണ്ഡാലാന്തം ചെമ്മെ സര്‍വ്വമനുജന്മാ-
രിമ്മഹാവ്രതാനുഷ്ഠാനം നന്മയോടെ ചെയ്തീടുന്നു
 
ഇച്ഛയോടെ ദശമിനാളുച്ചൈര്‍ഭേരിയടിപ്പിച്ചു
രാജ്യമെല്ലാം ബോധിപ്പിക്കും വിശ്രുതൈകാദശിയെ ഭൂപന്‍
 
ഇങ്ങിനെ ചെയ്തീടുന്നൊരു തുംഗമായ വ്രതത്തിന്‍റെ

ശോഭതേ തവാഭീഷ്ടം ഭൂപതേ

Malayalam
ശോഭതേ തവാഭീഷ്ടം ഭൂപതേ!
ശ്രീപതിപ്രസാദലാഭവും
 
സര്‍വ്വപാപനാശനമേകാദശീ വ്രതഫലം
പ്രാതഃകാലേ കുളിക്കേണം, ഹരിപാദം ഭക്ത്യാ ഭജിക്കേണം
 
സാധു മൌനം ന ഖലു താംബൂലാശനം
മോദസംവര്‍ദ്ധനം വിഷ്ണുനാമകീര്‍ത്തനം
 
ഊണുറക്കാമൊഴിയേണം കളവാണീമാരോടകലണം
പ്രാണിഹിംസാദികളും പാരം വര്‍ജ്ജിക്കേണം
 
ക്ഷോണീനാഥ! തത്ര സാരം ഹരിവാസരം
ശുദ്ധിവേണം തലനാളേ വിഷ്ണുഭക്തിയും സകലകാലേ
 
പ്രീത്യാ പിറ്റേദ്ദിനം ചെയ്ക പാരണയും
ഇത്ഥമേകാദശീ നോല്‍ക്കേണ്ടുന്ന വിധി

മടിയൊട്ടും കൂടാതതിദുഷ്ടാ

Malayalam
പൂവെല്ലാം ദേവനാര്യസ്സകുതുകമുടനേ വ്യോമയാനത്തിലാക്കി-
പ്പോവാന്‍ ഭാവിച്ച നേരം നൃപനഥ തരസാ ചെന്നു യാനേ പിടിച്ചു
ദിവ്യം സൌവര്‍ണ്ണ യാനം വിഗതഗതിരയം സ്തബ്ധമായ് തത്ര നിന്നു
ദേവ്യസ്താവത്സരോഷം നരപതിവരനോടൂചിരേ കേചിദേവം
 
 
മടിയൊട്ടും കൂടാതതിദുഷ്ടാ! വിമാനേ
നീ പിടിപെട്ടതതീവ കഷ്ടം
 
സവിശിഷ്ട വിമാനത്തില്‍ ഗതിമുട്ടിച്ചൊരു നിന്‍റെ
ഹൃദി തുഷ്ടികരം ശാപം ദ്രുതം കുട്ടീടുവനിപ്പോള്‍
 
ചിരന്തന സുഖോല്ലാസന്നിരന്തരം തരും ചാരു -

രക്ഷിയ്ക്ക, രക്ഷിയ്ക്ക ഭൂമിപ!

Malayalam

രക്ഷിയ്ക്ക, രക്ഷിയ്ക്ക ഭൂമിപ! ഞങ്ങളെ
രക്ഷിയ്ക്ക ഞങ്ങളെ ഭൂമിപാല!
ഗാത്രം വിറയ്ക്കുന്നു, ശത്രുമഹാബലന്‍
വൃത്രാരി പുത്രനാം പാര്‍ത്ഥനത്രേ നൃപ!
 

Pages