മുറിയടന്ത

മുറിയടന്ത താളം

Malayalam

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും

Malayalam

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും
ധര്‍മ്മസമരേ, അപായം ഭവിച്ചിടാ
അന്തരമില്ലതി ഘോരമാം സംഗരം
ഹന്ത! പരന്തപ! ചെയ്തു നിരന്തരം
അന്തകവൈരിപ്രസാദത്തിനാലിന്നു
അന്തകതുല്യരാം വൈരികളെ വെന്നു
അശ്രാന്തയുദ്ധമീയാധിയ്ക്കു കാരണം
വിശ്രമിയേ്ക്കണം നീ, വേഗേന പോക നാം.

കണ്ടകരാം, പര പാണ്ഡവന്മാരുടെ

Malayalam

കണ്ടകരാം, പര പാണ്ഡവന്മാരുടെ
ചണ്ഡപരാക്രമം നിഷ്പ്രഭമാക്കീടാം.
കണ്ഠമതഞ്ചുമെന്‍ ഖഡ്ഗം തകര്‍ത്തീടും
ഖണ്ഡിതം, വന്‍പടയോടെ ഞാന്‍ പോരുന്നു.

ഗോപികാജാരനാമിവനെ

Malayalam

ഗോപികാജാരനാമിവനെ കാൽ കഴുകിക്കയാലിന്നു
യാഗമദ്ധ്യേ ഭവാന്മാരെ ആകവേ സംഹരിപ്പൻ
(നില്ലുനില്ലെട പാണ്ഡുപുത്രപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട പാണ്ഡുപുത്രപശോ)
 

സജ്ജനാതിക്രമംചെയ്യും

Malayalam

സജ്ജനാതിക്രമംചെയ്യും ദുർജനപ്രൗഢനിന്നെ ഞാൻ
രജ്ജുകൊണ്ടു വരിഞ്ഞിട്ടു തർജനം ചെയ്യുവൻ മൂഢ.
(നില്ലുനില്ലെട ചേദിരാജപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട രാജപശോ)
 

വീരനാം ഞാൻ ശിശുപാലൻ

Malayalam

വീരനാം ഞാൻ ശിശുപാലൻ
ഭീരുവെന്നോ നിന്റെ പക്ഷം?
പോരിനെന്നോടിന്ദ്രനിന്നും
നേരെ നിന്നീടുമോ മൂഢ?
(നില്ലുനില്ലെട പാണ്ഡുപുത്രപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട പാണ്ഡുപുത്രപശോ)

ഇത്തരം മൽസ്വാമിതന്നെ

Malayalam

അഭിനയശ്ലോകം
ഇത്ഥം തിമർത്തു ശിശുപാലനുരയ്ക്കുമപ്പോൾ
ഭാവം പകർന്നിതു സഭാതലവാസികൾക്കും
മൗനീമുകുന്ദനതു കണ്ടെഴുന്നേറ്റു പാർത്ഥൻ
കോപം പൊറാഞ്ഞു ശിശുപാലനോടേവമൂചേ.

പദം
ഇത്തരം മൽസ്വാമിതന്നെ ഭർത്സനം ചെയ്യുന്ന നിന്നോ-
ടുത്തരം ചൊല്ലുവാൻ മമ പത്രികളെന്നറിഞ്ഞാലും
(നില്ലുനില്ലെട ചേദിരാജപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട ചേദിരാജപശോ)

അഗ്രജ! കേൾക്ക ഭവാൻ

Malayalam

അഗ്രജ! കേൾക്ക ഭവാൻ മമ വാക്കുകൾ
ഉഗ്രമതേ! സുമതേ ഇന്നു-
പാർക്കാതെ പോകനാം ഇന്ദ്രപ്രസ്ഥത്തിന്നു
വിക്രമവാരാന്നിധേ ജയ ജയ
നാലൂഴിചൂഴും ധരണിയിലുള്ളൊരു
നാനാ നൃപതികളേയും ഇന്നു
കാലാത്മജപുരം തന്നിലാക്കീടുവൻ
കാലിണ കൈതൊഴുന്നേൻ ജയ ജയ

വാസുദേവ ജയ ജയ

Malayalam

ശ്ലോകം
അത്രാന്തരേ യദുപതിർന്നിജമന്ത്രിമുഖ്യൈ-
ർമദ്ധ്യേ സഭാം ബലനുമായ് മരുവും ദശായാം
കശ്ചിദ്വിജോ മഗധപീഡിത രാജവൃന്ദ-
സന്ദേശവാചകമുവാച മുകുന്ദമേവം.

വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു

Malayalam

വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു ദണ്ഡമഹോ ഭവാൻ
പോർക്കു നേരിടുകാശു വിക്രമമാഹവത്തിലറിഞ്ഞിടാം.

Pages