കപ്ലിങ്ങാടൻ

Malayalam

മുദ്ര 0039

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ശിരസ്സിന് ഇടത് വശത്ത് ഇടം കയ്യിൽ ആറ് എന്ന് സംഖ്യാമുദ്ര വലം കൈകൊണ്ട് മുഖം എന്ന മുദ്ര കാണിക്കുന്നു.

മുദ്ര 0038

കോണിലേയ്ക്കു ചവിട്ടിച്ചാടി കാണിയ്ക്കുന്ന സംയുതമുദ്ര.

വലം കാലില്‍ ഇരുന്ന് വലം കയ്യില്‍ ഹംസപക്ഷം അരക്ക് വലതുവശവും ഇടം കൈ ഹംസപക്ഷം ശിരസ്സിന്‌ ഇടത് വശത്ത് പുറത്തേക്ക് പിടിച്ചും വലത് വശത്ത് നിന്ന് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന്‌ ഇടതുവശം പിണച്ച് പിടിച്ച് ഇരുകയ്യിലും അര്‍ദ്ധചന്ദ്രം പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.

മുദ്ര 0037

താണുനിന്നുകാട്ടുന്ന മുദ്രയാണിത്. വലതുകൈ കൊണ്ടും ഇടതു കൈകൊണ്ടും വേറെ വേറെ കാട്ടാൻ കഴിയുന്ന മുദ്രയാണിത്. സംയുത മുദ്ര.

മുദ്ര 0036

കോണിലേക്ക് ചവിട്ടി ചാടി കാട്ടുന്ന സം‍യുതമുദ്ര.

വലംകാലില്‍ ഇരുന്ന് വലതുകൈ ഹംസപക്ഷം അരക്ക് വലത് ഭാഗത്തും, ഇടത് കൈ ഹംസപക്ഷം ശിരസ്സിന്‌ ഇടത് വശത്ത് പുറത്തെക്ക് തിരിച്ച് പിടിച്ച്, വലം കാലില്‍ നിന്ന് ഇടം കാലിലേക്ക് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന്‌ ഇടതുവശം പിണച്ച് പിടിച്ച്, ഇടം കയ്യില്‍ കടകവും വലം കയ്യില്‍ പതാകവും പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.

മുദ്ര 0035

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

മുന്നിലേക്ക് നീട്ടിപിടിച്ച വലം കയ്യില്‍ കടകവും, വലത്തെ കൈമുട്ടിനെ സ്പര്‍ശിച്ച് നില്‍ക്കുന്ന ഇടം കയ്യില്‍ കടകവും പിടിച്ച്, വലം കയ്യില്‍ ഹവിസ്സ് എടുത്ത് യാഗാഗ്നിയിലേക്ക് ഹോമിക്കും വിധം ചലിപ്പിച്ച്, കടകം വിട്ട് ഹംസപക്ഷം ആക്കുന്നു. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുന്നു.

മുദ്ര 0034

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.

ഇടം കൈ അകത്തേയ്ക്കും വലം കൈ പുറത്തേയ്ക്കും നെറ്റിയ്ക്ക് മുന്നിലായി പിടിച്ച് മുന്നിലൂടെ അതാതു കയ്യിന്റെ വശത്തേയ്ക്ക് വട്ടത്തിൽ ചെറുതായി ചലിപ്പിച്ച് മുൻ സ്ഥാനത്ത് അവസാനിപ്പിയ്ക്കുന്നു.

മുദ്ര 0033

കാലുകൂട്ടി നിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലത്തെ കയ്യിലെ ഹംസപക്ഷം ശിരസ്സിന്റെ ഇടത് ഭാഗത്ത് പിടിച്ച് മുഖത്തിനു ചുവട്ടിലൂടെ അർദ്ധവൃത്താകൃതിയിൽ ചുഴറ്റി എടുത്ത് മുഖത്തിനു വലത് വശം കൊണ്ട് വന്ന് കർത്തരീമുഖം പിടിച്ച് അവസാനിപ്പിക്കുക. ഇതേ മുദ്ര ഇടംകൈ കൊണ്ടും കാട്ടാവുന്നതാണ്.

മുദ്ര 0032

ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സം‍യുതമുദ്ര.

ഇടത്തെ കയ്യിലും വലത്തെ കയ്യിലും ഹംസപക്ഷ മുദ്ര പിടിച്ച് ഇടത്തെ കൈമുട്ട് മടക്കി വിരലുകൾ‍ മുകളിലേക്ക് വരും വണ്ണം ഹംസപക്ഷം ഉള്ളിലേക്ക് പിടിക്കുകയും വലത്തെ കയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ വിരലുകൾ‍ കൊണ്ട് ഇടത്തെ കൈമുട്ടിൽ‍ സ്പർ‍ശിക്കും വിധം പിടിക്കുകയും ചെയ്താൽ‍ ഈ മുദ്ര ആയി.

മുദ്ര 0031

ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സം‍യുതമുദ്ര.

ഇടംകയ്യിലെ കടകാമുഖം നെറ്റിക്ക് മുന്നില്‍ ഉള്ളിലേക്ക് പിടിച്ചും വലം കയ്യിലെ പതാകം നെറ്റിക്ക് മുന്നില്‍ പുറത്തേക്ക് പിടിച്ചും മുദ്ര തുടങ്ങുന്നു. ദേഹം താണുനിവരുന്നതോടെ കൈകൾ ഇരുവശത്തേയ്ക്കും അകറ്റി വിടർത്തുന്നു. കൈകള്‍ ഇരുവശത്തേക്കും അകറ്റി ഭീമസേനനെ സ്മരിച്ച് വീരഭാവത്തില്‍ അവസാനിക്കുന്നു.

Pages