രാവണന്‍

Malayalam

വത്സേ തവ പാണിഗ്രഹണം

Malayalam
വത്സേ! തവ പാണിഗ്രഹണം വൈകാതെ ചെയ്യിപ്പാനായ്
ഉത്സാഹംചെയ്തീടുന്നേൻ നൽസുഖം വാഴ്ക നീയും
അദ്യാതിവീരന്മാർകളിഗ്രനായ് മേവീടുന്ന
വിദ്യുജ്ജിഹ്വനെയിങ്ങു വരുത്തുക വിഭീഷണ!

തരുണാരുണസാരസനയനേ

Malayalam
താതാനുജ്ഞാം ഗൃഹീത്വാ തദനു ധനപതിസ്താമുപേക്ഷ്യാശു ലങ്കാം
പ്രീതശ്ശൈലേന്ദ്രപുത്രീരമണകരുണയാ സോപ്യുവാസാളകായാം
ആഖേടാദൗ വനാന്തേ സവിധമുപഗതാം പ്രാപ്യ പുത്രീം മയസ്യ
പ്രോദ്യദ്രാഗസ്തു വാണീം ദശവദന ഇതി പ്രാഹ മണ്ഡോദരീം താം
 
 
തരുണാരുണസാരസനയനേ, തരുണീജനമകുടമണേ, കേൾ
തരസാ ഞാൻ നിന്നെ ലഭിച്ചതു തരുണാംഗീ, എന്നുടെ ഭാഗ്യം
ദിക്പാലകരെല്ലാം മമ ഭുജവിക്രമശങ്കിതരായല്ലൊ
ഉത്പലമിഴി, നിന്നിലെ വാഞ്ച്ഛ സമർപ്പിച്ചതുമോർക്കിലിദാനീം
ലോചനമെന്തിനു ബത സുമുഖീ, മീലനമതു ചെയ്തീടുന്നു?

കമലഭവ തവചരണകമലമിഹ വന്ദേ

Malayalam
ഇത്ഥം താമനുജോക്തിമാശു കലയൻ രക്ഷോധിനാഥസ്തദാ
ചിത്താനന്ദയുതസ്സഹൈവ പുരതസ്താഭ്യാമുദഗ്രാശയഃ
ഗോകർണ്ണം പുനരേത്യ പഞ്ചദഹനാന്തഃസ്ഥോ വിധിം കൽപ്പയൻ
പാദാംഗുഷ്ഠനിപീഡിതാവനി തപസ്തേപേ സഹസ്രം സമാഃ
 
 
കമലഭവ, തവചരണകമലമിഹ വന്ദേ
കനിവിനൊടു തൊഴുമെന്നിൽ കരുണയുണ്ടായ് വരേണം
തവ കരുണകൊണ്ടു ഞാൻ ഭുവനമഖിലവും വെന്നു
ജവബലസമേതനായ് മരുവീടുകവേണം
 
ബുദ്ധിബലവും മഹിതശക്തിയുമുണ്ടായ്‌വരേണം
മർത്ത്യരൊഴിഞ്ഞാരുമൊരു ശത്രുവുമുണ്ടാകരുതേ

സഹജ കുംഭകർണ്ണ സഹജ ഹേ വിഭീഷണ

Malayalam
ആശ്വാസ്യ ജനനീമേവം വാക്യൈരതിമോരമൈഃ
തദൈവാഹൂയ സഹജൗ രാവണോ ഗിരമബ്രവീത്
 
സഹജ കുംഭകർണ്ണ, സഹജ ഹേ വിഭീഷണ!
സഹയുവാമിഹ ഗമിക്ക സവിധഭുവി മുദാ
 
അഗ്രജൻ ധനേശനധികം ഉഗ്രപൗരുഷം
വ്യഗ്രതാം വെടിഞ്ഞഹോ മദഗ്രതോ യയൗ
 
കണ്ടു ജനനി തല്പ്രതാപം കൊണ്ടു മാനസേ
ഇണ്ടല്പൂണ്ടു കരകകൊണ്ടു കുണ്ഠിതോസ്മ്യഹം
ജനനീഖേദമൊഴിവതിന്നും ഘനയശസ്സിനും
ധനപുരാദിലാഭമതിനും കിമുചിതം വരം
ഇഥമങ്ങുറച്ചുവെങ്കിലും ഉഗ്രപൗരുഷൗ

മാ കുരു ശോകം മമ ജനനീ

Malayalam
ഏവം വിശ്രവസഃ പ്രപദ്യ തനയാൻ ശിക്ഷാബലം ശിക്ഷിതാൻ
സ്വൈരം സാ സ്വസമാജമേത്യ തരസാ ചക്രേ നിവാസം മുദാ
അങ്കേ ജാതു ദശാനനസ്സുഖതരം മാതുശ്ശയാനസ്സ്വപൻ
ബുദ്ധ്വാ ദേഹപതത്ഭിരശ്രുഭിരിതി പ്രോചേ ഗിരം മാതരം
 
മാ കുരു ശോകം മമ ജനനീ, കേൾ മാമകവചനമയേ,
മതിയിൽ നിനക്കൊരു താപമിദാനീ-
മധിഗതമാവതിനെന്തിഹ മൂലം?
 
അശ്രുജലധികൊണ്ടെന്നുടെ മെയ്യിൽ
അധിവർഷിപ്പതിനെന്തവകാശം?
സാശ്രുജലവദനയായ്‌വാഴ്‌വതിനു
ശശ്വദയി മനമെന്തിഹ വദ മേ

 

വാനരേന്ദ്ര ജയ ജയ

Malayalam
വാനരേന്ദ്ര ജയ ജയ മാനശാലിന്‍ മഹാബല !
മാനസേ കൃപയോടെന്നെ പാലിച്ചീടേണം
 
നാരദന്റെ മൊഴി കേട്ടു വീര്യമേതും ഗ്രഹിയാതെ
ആരംഭിച്ചു സാഹസങ്ങള്‍ വീരരില്‍ മൌലേ !
 
ഇന്നു സര്‍വ്വം ക്ഷമിക്കേണം ഇന്ദ്രസൂനോ നമസ്ക്കാരം
വന്നുകൂടി ഏവമെല്ലാം എന്നതെ പറയേണ്ടൂ

എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും

Malayalam
എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും
ബന്ധനം കഴിഞ്ഞീടുമോ ചിന്തിച്ചതുപോലെ.
 
എന്തിനു വൃഥാ ഞാനോരോ ബന്ധമില്ലാതുള്ള കാര്യം
ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരികനല്ലൂ
 
ഹന്ത ! ഹന്ത ! ദശമുഖന്‍ പിന്തിരിഞ്ഞു പോയീടുമോ
ബന്ധിപ്പതിനിവനെയിപ്പോളന്തരമില്ലേതും.

 

തിരശ്ശീല

Pages