രാവണന്‍

Malayalam

സാധുതരം മനുജാധമ ചരിതം

Malayalam
സാധുതരം മനുജാധമ ചരിതം 
താപസകുലവരരേ ചരിതം
 
ആധി നമുക്കില്ല ശരഭോജന സാധനമല്ലൊ
മാനുഷനവനും 
സാധുതരം മനുജാധമ ചരിതം
താപസകുലവരരേ
 
സൂര്യകുലാധിപനൊരു നരപാലൻ
പോരിൽ മയാ ഹതനായതുമറിക
സാധുതരം മനുജാധമ ചരിതം താപസകുലവരരേ
 
രുദ്രനിവാസം കുത്തിയെറിഞ്ഞഹം
അദ്രിവരം തിലപുഷ്പസമാനം
സാധുതരം മനുജാധമ ചരിതം താപസകുലവരരേ

സ്വാഗതം സുരമുനിവരരേ

Malayalam
ഇത്ഥം തത്ര ദശാനനോ മയസുതാം മണ്ഡോദരീം ലാളയൻ
സ്വസ്ഥാത്മാ നിവസൻ നിഷേവിത പദൗ സത്രാശനാദ്യൈസ്തദാ
ബദ്ധാമോദമുപാഗതൗ മുനിവരൗ വീണാ വിരാജത്കരൗ
നത്വാ തുംബുരുനാരദൗ കഥിതവാൻ അത്യന്ത വിക്രാന്തിമാൻ
 
സ്വാഗതം സുരമുനിവരരേ!
സാദരം വണങ്ങുന്നേൻ പാദപങ്കജമഹം 
 
എന്നുടെ പുരമതിൽ എങ്ങു
നിന്നഹോ നിങ്ങൾ വന്നുവെന്നതു
 
ചൊൽവിൻ ഇന്നു താപസന്മാരേ
നാകാദി സുര വര ലോകേ സഞ്ചരിക്കുമ്പോൾ
 
ആകവേ മമ വീര്യ വേഗം കേട്ടിതോ നിങ്ങൾ?
 

അത്ഭുതമിതോർത്താലേവം

Malayalam
അത്ഭുതമിതോർത്താലേവം
അത്ഭുതാംഗീ കണ്ടതെല്ലാം
 
ചൊൽകയേ മമ വല്ലഭേ
 
ദാസിയാകും ഉർവ്വശിയിൽ
തവദാസിയാകും ഉർവ്വശിയിൽ
 
ആശ മമ ചേരുവതോ?
ചൊൽകയേ മമ വല്ലഭേ

കമലദള ലോചനേ മ്മ ജീവ നായികേ

Malayalam
ഇത്ഥം കൃത്വാ നരേന്ദ്രം വ്യവസിത ഹൃദയം യാതുധാനാധിനാഥ
സ്ഫായൽ ഗർവാപഹാരേ പ്രമുദിത ഹൃദയേ നിർഗതേ താപസേന്ദ്ര
ജിത്വാ ലോകാനശേഷാൻ നിജഭുജമഹസാ പംക്തികണ്ഠസ്സലങ്കാം
അധ്യാസീനഃ കദാചിത് പ്രണയകലഹിതാം പ്രാഹ മണ്ഡോദരീം താം
 
കമലദള ലോചനേ മ്മ ജീവ നായികേ
കിമപിനഹി കാരണം കലഹമതിനധുനാ
 
കരഭോരു നിന്നുടയ ചരണ തളിരാണ ഞാൻ
കരളിലറിയുന്നതില്ല ഒരുപിഴയൊരുനാളിൽ
 
തരുണാംഗി നീയൊഴിഞ്ഞു ഒരു തരുണിമാരിലും
പരിതോഷം ഇല്ല മമ പരിഭവമെന്തഹോ
 

പാലയ പരമ കൃപാലയ മാമിഹ

Malayalam
പാലയ പരമ കൃപാലയ മാമിഹ
ഫാലവിലോചന ഭഗവൻ!
കാളകൂടവിഷകബളനപാലിത
കാന്ദിശീക കമലാസന ഭഗവൻ!
ആയുധമൊന്നരുളീടേണം മയി
പരമായുരപി തവ പാദാബ്ജം
ആയതുപോലെ ഭജിച്ചീടുവതിനാ-
യൊരു കരുണാലേശവുമധുനാ

പരമകൃപാലയ പാലയ ഭഗവൻ

Malayalam
സാമഗാനപരിമോദമാനമഥ നാമനാശിതജനാമയം
ശ്യാമളാംബുരുഹരാമണീയക വീരാമദാമല ഗളാഞ്ചിതം
കാമിനീകലിത സാമിദേഹമഹി ദാംശോഭിത ഭുജാന്തരം
യാമിനീചരലലാമമാനമദസീമഭുമവിഭവം ഭവം
 
 
പരമകൃപാലയ പാലയ ഭഗവൻ!
കുരു മയി ദയാമിഹ നിരുപമതരാകൃതേ!
അപരിമേയനാം നിന്നെയറിയാതെ ഞാൻ ചെയ്തൊ-
രപരാധം ക്ഷമിക്കയെന്നനുചിതം പറവതും
ജഠരസംഗതശിശുജാനുപീഡനം കൊണ്ടു
ജനനീമാനസതാരിൽ ജാതമാകുമോ രോഷം?
പ്രതിദിനമടിയൻ നിൻ പാദപങ്കജം തന്നെ
ശ്രുതിവേദ്യാകൃതേ ചിത്തേ ഗതിയെന്നു കരുതിനേൻ

പ്രാകൃതാ വാനരാകൃതേ

Malayalam
പ്രാകൃതാ വാനരാകൃതേ! ചാകവേണ്ടാ വൃഥാ മൂഢാ!
പോക പോക ചൊന്നതെല്ലാം പോരുമിന്നറിയും ഞാനും.
കല്പകാലാനലൻപോലും മല്പ്രതാപേ ദഹിച്ചുപോം
അല്പസാരനാം നീയെന്നോടപ്രിയം ചൊൽ വതുമഹോ.
ശങ്കരനെന്നാലുമേതും ശങ്കയില്ലിങ്ങിവനുടെ
കിങ്കരനാം നീയോ പിന്നെ കിം വൃഥാകഥനമേവം?
ഇത്രിലോകീനാഥൻ ഞാനെന്നുൾത്തളിരിൽ നിന്റെ നാഥ-
നിത്രനാളുമുള്ളഗർവ മത്ര തീരുമറിഞ്ഞാലും

കണ്ഠാഗത പ്രാണനാകിയ

Malayalam
കണ്ഠാഗത പ്രാണനാകിയ നിന്നുടെ കണ്ടകവാക്കു വൃഥാ ദശ-
കണ്ഠനോടേറ്റു ജയിപ്പതിനാരാനു മുണ്ടാകയില്ല ദൃഢം
പണ്ടൊരുനാളുമീവണ്ണമായോധനം കണ്ടതില്ലെന്നു വരും ചെറ്റു-
മിണ്ടൽ കൂടാതെ വരിക രണത്തിൽ നീ
മണ്ടീടൊല്ലാ കുമതേ ജളാശയ.
രേ രേ ധനനായക നിൻ മൊഴി ചേരുവതോ സമരേ?

രേ രേ ധനനായക നിൻ മൊഴി

Malayalam
രേ രേ ധനനായക നിൻ മൊഴി
ചേരുവതോ സമരേ
പാരേ ജലരാശിപുരോയുധി ഭീരുവായോടിയ നീ ജളാശയ
പോരും പോരും യുധി പൗരുഷം ചൊന്നതു
ധീരമതേ പഴുതേ അതു-
തീരുമിന്നു മമ നേരേനിന്നു ക്ഷണനേരം.
പൊരുതുവെങ്കിൽ ദാരു കുടപരിപാടന-
ചാതുരി മാരുതനുണ്ടെങ്കിലും
ഇന്നു മേരുവോടു ചെന്നു നേരിടുകി-
ലൊരു സാരമില്ലെന്നും വരും ജളാശയ

Pages