രാവണന്‍

Malayalam

മാരീച നിശാചരപുംഗവ

Malayalam

ശ്ലോകം
വീരസ്തദാനിം രജനീചരേന്ദ്രന്‍
ശ്രീരാമദാരാഹരണം വിധാതും
മാരീചഗേഹേ സമവാപ്യവേഗാല്‍
മാരീചമൂചേ യമചോദിതോസൌ

പല്ലവി
മാരീച നിശാചരപുംഗവ മാതുല മമ മാനസതാരില്‍
പാരം വളരുന്നൊരുഖേദം അധുനാ നീയിതുകേള്‍ക്കണം

ചരണം 1
ദശരഥസുതനാകിയ രാമന്‍
അനിജനുമായ്‌വിപിനേവന്നു.
ആശരവര മത്സോദരിയാം
ശൂര്‍പ്പണഖയെ ലക്ഷ്മണനെന്നവന്‍

ചരണം 2
ക്യത്തശ്രുതി നാസികയാക്കി
ഖരദൂഷണരെ ബത രാമന്‍
യുദ്ധാങ്കണമതില്‍ ഹതരാക്കി
സ്വൈരം വാഴുന്നവരവിടിടെ

ധന്യേ വസിക്ക പോയ് നീ

Malayalam

ചരണം 4
ധന്യേ വസിക്ക പോയ് നീ നിശാന്തത്തില്‍
നിന്നോടിതൊന്നും ഞാനേകിയില്ലല്ലോ
പിന്നെയുമീവണ്ണമുരചെയ്യായ്ക വേഗാല്‍
എന്നാണ പോക നീ മാനിനിമൌലേ

എന്നുടയ സോദരിയെ

Malayalam

പല്ലവി
എന്നുടയ സോദരിയെ വികൃതയായിചെയ്തവന്‍
തന്നുടെ ജായയെ കൊണ്ടുവരുവന്‍ ഞാൻ

അനുപല്ലവി
മന്നിലൊരു നാരികളും ഏവമില്ലല്ലോ
നന്ദികലരും ദേവനഗരിയിലുമില്ലല്ലോ

 

നിസ്‌തുലഹസ്‌ത ബലവാനാം

Malayalam
നിസ്‌തുലഹസ്‌ത ബലവാനാം പ്രഹസ്‌ത കേള്‍
ഹസ്‌തീന്ദ്രസമവീര്യ നിസ്‌തുലകായ
മര്‍ക്കടകീടത്തെ ഇക്ഷണം വാലില്‍
വസ്‌ത്രം ചുറ്റി തീ കൊളുത്തുക ചെറ്റുംവൈകാതെ

തിരശ്ശീല

ലങ്കയില്‍ വന്നേവം ചിത്തേ

Malayalam
വിഭീഷണന്‍ ചൊന്നതു കേട്ടനേരം
സഭാന്തരാളെ ദശകണ്‌ഠനാരാല്‍
വിഭിന്നലോകശ്രുതിശബ്‌ദമോടി-
ങ്ങഭീതമിത്ഥം ഹനുമന്തമൂചേ

ലങ്കയില്‍ വന്നേവം ചിത്തേ ശങ്കിയാതെ എന്നുടയ
കിങ്കരാദികളെകൊന്നതെന്തു മര്‍ക്കടമൂഢ
 
ഹന്ത രാവണനാകും ഞാന്‍ വൈരി രാവണനെന്നതും
കിന്തുനി അറിയായ്‌കയോ ഏവം ചെയ്‌തു രേ രേ

 

നേരുനേരിവന്‍ ചരിപ്പതുചേരും ചേരുമല്ലോ

Malayalam
ഇത്ഥം പറഞ്ഞു ഹനുമാനുടനക്ഷമേവം
കക്ഷേ ഗ്രഹിച്ചു നിഹതം സ ചകാര വേഗാല്‍
രക്ഷാധിപന്‍ തദനു കേട്ടു വിവൃദ്ധമന്യുര്‍
ഹന്തും കപീന്ദ്രമുടനെ ദ്രുതമുല്‍പപാത
 
 
നേരുനേരിവന്‍ ചരിപ്പതുചേരും ചേരുമല്ലോ
ധന്യയാമിപ്പുരിയിലൊരുത്തരും
എന്നുടെയനുവാദത്തെക്കൂടാതെ വന്നിട്ടില്ല
എന്നുള്ളതിനാലിന്നു കൊന്നീടുന്നുണ്ടവനെയും വൈകാതെ
ഇന്ദ്രന്‍പോലുമെന്‍ ദാസനായി മേവുന്നു
നന്നുനന്നൊരു മര്‍ക്കടന്‍ ചെയ്‌തതും
ചന്ദ്രഹാസംകൊണ്ടിപ്പോളിവനെ ഞാന്‍ 

Pages