രാവണന്‍

Malayalam

മന്ദിരപാലികയാമിന്ദിരേ

Malayalam
വിചിന്തയന്തീമിതി തത്‌പുരശ്രിയം
വിരൂപിണീം മൂർത്തിമതീമവസ്ഥിതാം
വിലോക്യ സമ്പ്രാപ്യ തദീയസന്നിധും
സ്വവേശ്മരക്ഷാർത്ഥമുവാച രാവണഃ
 
 
മന്ദിരപാലികയാമിന്ദിരേ, കേട്ടാലും നീ
സുന്ദരി, എന്മൊഴികളെ ഇന്നു വിരവിനോടെ
ഇന്നു ഞാനങ്ങൊരു കാര്യമിങ്ങു സാധിപ്പതിനു
മന്ദമന്യേ പോയീടുന്നേനെന്നറിഞ്ഞാലും;
നന്നായിഹ സൂക്ഷിക്കേണമിന്ദ്രാവമാനം കാരണം
ഇന്നു ദേവകൾ ചിലർ വന്നു ചതിച്ചീടാതെ

ചിത്രമഹോ! നമുക്കൊരു ശത്രുവുണ്ടായതും

Malayalam
ചിത്രമഹോ! നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോര്‍ക്കുന്നേരം സത്രപനാകുന്നു.
 
മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളര്‍ക്കും
മല്‍ക്കരബലം തടുപ്പാന്‍ മര്‍ക്കടനാളാമോ?
 
വാനവരെ ജയിച്ചോരു മാനിയാകുമെന്നെ
വാനരൻ ജയിക്കയെന്നു വന്നീടുമോ പാർത്താൽ?
 
എങ്കിലുമവനുടയഹങ്കാരങ്ങളെല്ലാം
ലങ്കാനാഥനമർത്തുവൻ ശങ്കയില്ല കാൺക;
 
(അല്പം കാലം ഉയര്‍ത്തി)
എന്തിനു താമസിക്കുന്നു ഹന്ത പോക നാം
ബന്ധിച്ചിങ്ങു കൊണ്ടന്നീടാം അന്ധനാമവനെ.

അരവിന്ദദളോപമനയനേ

Malayalam
ജാതേജ്ഞാതാവമാനേ വലജിതിതനയം വിതഭൂതാനുകമ്പം
പ്രീതസ്താതോ ദശാസ്യോ യുവനൃപമകരോദ്യാതുധാനാധിനാഥ:
മാതാ തസ്യേതി കൃത്വാ ബഹുമതിമധികാം തത്ര ദൈതേയജാതൌ
ജാതാം ചൂതാസ്ത്രഹേതോരവദദിദമതീവാദരാല്‍ കാതരാക്ഷീം

അരവിന്ദവാസ! തവ ചരണങ്ങൾ വന്ദേ

Malayalam
ക്രുദ്ധസ്യ പങ്കജഭവസ്യ നിശമ്യ വാക്യം
അദ്ധാ കഥഞ്ചിദനുനീയ സുതം ദശാസ്യഃ
ബദ്ധം വിമോച്യ സുരനാഥമതീവ ഭീത്യാ
നത്വാ വിനീതവദുവാച വിരിഞ്ചമേവം.
 
 
അരവിന്ദവാസ! തവ ചരണങ്ങൾ വന്ദേ
അരുതരുതു കോപമയി വരദ! കരുണാബ്ധേ!
 
സാഹസി മമാത്മജൻ സാമ്പ്രതം ചെയ്തതും
സർവം ക്ഷമിച്ചീടുക സർവജഗദീശ!
 
പണ്ടു മധുവൈരിയെക്കൊണ്ടു യുധി മാലിയുടെ
കണ്ഠം മുറിപ്പിക്കകൊണ്ടു മനതാരിൽ
 
ശണ്ഠയരുതെങ്കിലോ വേണ്ടും വരങ്ങളെ-

വജ്രായുധ! തവ

Malayalam
വജ്രായുധ! തവ വൃന്ദമതൊക്കെയു-
മൂർജ്ജിതബലമൊടു വരികിലുമധുന
അബ്ജഭവനന്റെ കടാക്ഷത്താലിഹ
ദുർജ്ജയനഹമെന്നറിക ജളമതേ!
(നിർജ്ജരകീട! പുരന്ദര! നിന്നുടെ ഗർജ്ജനങ്ങൾ പോരും)
 
കൈലാസാചലമൂലവിഘട്ടന-
ലോലസമുത്ഭവനീലകിണാങ്കിത-
സാലോപമകരജാലപ്രകരണ
ലീലാരണമിദമാലോകയ നീ
 

ആഹവം ചെയ്‌വതിന്നായേഹി

Malayalam
ഭൃത്യൈരാത്മസുതേന മാലിസഹിതോ നക്തഞ്ചരാധീശ്വരോ
ഗത്വാ സോപ്യമരാവതീം ധൃതമഹാഖഡ്ഗാദിസർവ്വായുധഃ
സത്രാസാമരബദ്ധഗോപുരകവാടം ഘട്ടയൻ മുഷ്ടിനാ
സുത്രാമാണമുദീരിതാട്ടഹസിതോ യുദ്ധാർത്ഥമാഹൂതവാൻ.
 
ആഹവം ചെയ്‌വതിന്നായേഹി സുരാധിപ!
ബാഹുബലം മേ കാണ്മാൻ മോഹമുണ്ടെങ്കിലോ നീ
സംഹൃതാസുരസമൂഹ! വരിക ബഹു-
സാഹസസ്മിതേഹ-നാകഗേഹ മേഘവാഹ-അതിദുരീഹ!
വീരനെങ്കിലോ പുരദ്വാരം തുറന്നു വേഗാൽ
ഘോരമായ ശരധാരഹേതിവരധാരിയായി ദൂരേ-ഇഹ വലാരേ!
വരിക നേരേ - ചപല! രേരേ

എത്രയുമുചിതമഹോ പുത്ര

Malayalam
എത്രയുമുചിതമഹോ പുത്ര! നീ സമ്പ്രതി ചൊല്ലും
ഉക്തികൾ കേൾക്കയാലെന്നുടെ ചിത്തരംഗത്തിൽ
അത്യാനന്ദമുളവാകുന്നു.
 
വത്സ, ഭവാൻ ബുദ്ധികൊണ്ടും ഉത്സാഹാദികൊണ്ടും മേലിൽ
മത്സഹായം ചെയ്വാൻ പാത്രമാം മത്സഹജന്മാർ
 
നിസ്സാരന്മാർപോലെയല്ലേതും
ദുസ്സ്വഭാവിയതിലേകൻ നിദ്രയി-
ലുത്സുകനപരനുമെന്തിഹ ചെയ്യാം.
 
പോക നാമിന്നിരുവരുമാകുലമെന്നിയേ തത്ര
പാകശാസനൻ താൻ മേവിടും ലോകത്തിൽ ചെന്നു
വൈകാതെ വിളിക്ക പോരിനായ്
 
സമരമേൽപ്പതിനു സുരപതി വരികിൽ

മേഘനാദ മമ നന്ദന

Malayalam
ഇത്ഥം തത്ര സുഖാസ്ഥിതേ ദിവിഷദാം നാഥേഥ ലങ്കാന്തരേ
കൈകസ്യാസ്തനയോ മഹാഭുജബലോ രാത്രിഞ്ചരോ രാവണഃ
ധാതുർല്ലബ്ധവരോ രണേ ധനപതിം ജിത്വാ ച ഹൃത്വാ പുരീം
തത്രസ്ഥോ നിജപുത്രമാഹ ച കദാപ്യത്യന്തമത്താശയഃ
 
 
മേഘനാദ, മമ നന്ദന, നൂതനമേഘസമാനരുചേ, സർവ-
ശ്ലാഘനീയഭുജവിക്രമ, കേൾക്ക നീ മാമകമാം വചനം
മേഘവാഹനനാകുന്ന മദാന്ധനാം ലോകേശൻ തന്നെയിന്നു യുധി
മോഘബലനാക്കി ബന്ധിപ്പതിന്നൊരു മോഹമുണ്ടെത്രയും മേ
കാര്യമതങ്ങനെ സാധിക്കുമോ എന്നു ശൗര്യജലധേ, ചൊൽക മമ

Pages