ശിവൻ

Malayalam

കേട്ടാലും അതിന്നുണ്ടൊരുകൂട്ടം

Malayalam
കേട്ടാലും അതിന്നുണ്ടൊരുകൂട്ടം വിധമതു നീ
ചട്ടറ്റ വപുസ്സോടൊരു കാട്ടാളനതായ് ഞാൻ
കാട്ടിൽക്കയറിച്ചിലനായാട്ടുകൾ തുടരുമ്പോൾ
പെട്ടെന്നവോടൊരു ശണ്ഠകൂട്ടാൻ വഴിയുണ്ടാം

മന്നവർമണി പാർത്ഥന്നിഹ

Malayalam
മന്നവർമണി പാർത്ഥന്നിഹ തന്നുടെ മനതാരിൽ
എന്നോടെതിരില്ലാരും എന്നുള്ളഭിമാനം
ഇന്നേ കളയേണം പുനരെന്നാൽ വരമെല്ലാം
നന്നായരുളീടാമതു ധന്യേ, ഗിരികന്യേ!
മായേ മാമകജായേ, മോഹനകായേ ശൃണു കാര്യം

നീരജസംഭവനന്ദന

Malayalam

നീരജസംഭവനന്ദന സുമതേ
 നീരസഭാവമിതരുതരുതിനിമേല്‍
 പാരം നിന്നുടെ ദര്‍പ്പനിമിത്തം
 പരിഭവമിങ്ങിനെ വന്നുഭവിച്ചു
ചരണം2:
ആര്‍ത്തികളെല്ലാം തീര്‍ന്നു ഭവാനും
 ആനന്ദേന വസിക്ക നികാമം
 കീര്‍ത്തിയുമാചന്ദ്രാര്‍ക്കം വിലസതു
 കെല്പൊടു ശിവകൃപയാ ഭവതു ശുഭം

അലമമരവരാ:

Malayalam

അലമമവരാ: പരം വിഷാദൈ-
രഹമധുനാ യദിഹാസ്മി സുപ്രസന്ന:
അജസുതമജമസ്തകം സജീവം
സപദി വിധായ ച പൂരയാമി യജ്ഞം.

നളിനാസനസുതനാകിയ

Malayalam

നളിനാസനസുതനാകിയ ജളനെന്‍ -
മഖഭാഗം തന്നിടായ്കില്‍
നിന്ദ്യനായ ദക്ഷനെ യിന്നു ചെന്നു കൊന്നു വന്നീടേണം
പല്ലവി:
വീരഭദ്ര! ഭദ്രേ! നിങ്ങള്‍ക്കിഹ ഭൂരിഭദ്രമുളവാം

സന്താപമരുതരുതേ

Malayalam

സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ
സന്തോഷം വരുത്തുന്നുണ്ടു ഞാന്‍
വൈകാതെ മദദന്താവള രാജഗമനേ!
അനുപല്ലവി:
അന്തരമില്ലിതിനന്തകരിപു തവ
ചിന്തിതഘടനേ സന്തതകുതുകീ

ചരണം1:
കൊണ്ടല്‍‌വേണീ നിനക്കുള്ളില്‍ കുണ്ഠിതമുണ്ടാമെന്നോര്‍ത്തു
മിണ്ടാതെ കണ്ടിങ്ങു വാണു ഞാന്‍
കണ്ടുകൊള്‍ക  തല്‍ കണ്ഠകൃന്തനം ചെയ്യിപ്പിപ്പന്‍
പ്രഥമഗണാനലനടുവതിലവനൊരു
തൃണമിവ സപദി പതിപ്പതു കാണ്ക‍

കുവലയവിലോചനേ

Malayalam

കുവലയവിലോചനേ! കുമതിയാകിയ ദക്ഷന്‍
ഹവകര്‍മ്മകഥ നമ്മോടറിയിക്കാതിരിക്കുമ്പോള്‍
ഭവതിയങ്ങു ചെന്നെങ്കില്‍ പലരും കേള്‍ക്കവേ പാര-
മവമാനിച്ചയച്ചീടുമതിനില്ല സന്ദേഹം.

പല്ലവി
ബാലേ! മൃദുതരശീലേ! ദയിതെ! മേ
ഭാഷിതമിതു കേള്‍ക്ക നീ.

ദുഷ്ടന്മാര്‍ ചെയ്യുന്ന

Malayalam

ദുഷ്ടന്മാര്‍ ചെയ്യുന്ന ദുഷ്ക്കര്‍മ്മത്തിന്‍ ഫലം
പെട്ടെന്നനുഭവിച്ചീടുമവര്‍ തന്നെ.
ശിഷ്ടന്മാര്‍ നിങ്ങള്‍ക്കു പക്ഷപാതമെന്നി-
ലൊട്ടല്ലതുകൊണ്ടു തോന്നീടുമിങ്ങനെ .

താപസേന്ദ്ര കേള്‍ക്ക

Malayalam

ഇത്യുക്ത്വാ ഗതവതി താപസേ ദധീചൌ
ബുദ്ധ്വൈതല്‍ കലഹപരായണോ മുനീന്ദ്രഃ
കൈലാസം ഗിരിമഥ നാരദഃ പ്രപേദേ
കാലാരിര്‍മ്മുദിതമനാ ജഗാദ ചൈനം.

പല്ലവി
താപസേന്ദ്ര! കേള്‍ക്ക മേ ഗിരം
താപസേന്ദ്ര! കേള്‍ക്ക മേ

ചരണം
എന്തുവിശേഷങ്ങളുള്ളൂ ജഗത്രയേ?
ഇന്നു ഭവാനറിയാതെയില്ലൊന്നുമേ
ഹന്ത! തവാഗമം ചിന്തിച്ചു വാഴുമ്പോള്‍
അന്തികേ വന്നതും സന്തോഷമായി മേ.

 

Pages