ഗോവിന്ദങ്കുട്ടിനായരുടേയും ദേവകിയമ്മയുടേയും മകനായി കാറല്‍മണ്ണയില്‍ ജനനം.പതിനാറാം വയസ്സില്‍ 1979 ല്‍ പേരുര്‍ ഗാന്ധിസേവാസദനത്തില്‍ ചേര്‍ന്ന് കഥകളി അഭ്യസിച്ചു തുടങ്ങി.
സ്ത്രീവേഷത്തിന്റെ ആവിഷ്കാരത്തെ ഉയരങ്ങളിലെത്തിച്ച മഹാനായ കഥകളിനടനാണ് കോട്ടക്കല്‍ ശിവരാമന്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആധുനികകഥകളി രംഗപാഠത്തില്‍ സ്ത്രീവേഷത്തിന്റെ സ്ഥാനം പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടതില്‍ മുഖ്യപങ്ക് ശിവരാമനുള്ളതാണ്.
പദ്മനാഭപ്പണിക്കരുടേയും മീനാക്ഷി അമ്മയുടേയും മകന്നായി നെടുമുടിയില്‍ 1971 ല്‍ ജനനം. 13 ആം വയസ്സില്‍ നെടുമുടി പരമേശ്വരക്കൈമളുടെ ശിഷ്യത്വം സ്വീകരിച്ച് കഥകളി പഠനം ആരംഭിച്ചു. പിന്നീട് നെടുമുടി കുട്ടപ്പപ്പണിക്കരുടേയും ശിഷ്യനായി. 1988 മുതല്‍ 1998 വരെ കല്ലാനിലയത്തില്‍ കഥകളി അഭ്യസിച്ചു.
1977 ല്‍ വയലാറില്‍ ജനിച്ചു. ഫാക്ട് ഭാസ്കരന്റെ കീഴില്‍ കഥകളി അഭ്യ്സിച്ചു തുടങ്ങി. 2004 മുതല്‍ ആര്‍.എല്‍.വിയില്‍ ചേര്‍ന്ന് കലാമണ്ഡലം ശ്രീകുമാര്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം രാമകൃഷ്ണന്‍, മയ്യനാട് രാജീവ് എന്നിവരുടെ ശിക്ഷ്ണത്തില്‍ കഥകളി അഭ്യസിച്ചു.
പ്രശസ്ത കഥകളി/തായമ്പക വിദ്വാനായ ശ്രീ പല്ലശ്ശന ചന്ദ്രമന്നാടിയാരുടേയും കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1965 ല്‍ പല്ലശ്ശനയില്‍ ജനിച്ചു. ഏഴാം വയസ്സു മുതല്‍ പ്രസിദ്ധ തായമ്പക വിദ്വാനായ പല്ലശ്ശന കൃഷ്ണമന്നാഡിയാരുടെ ശിക്ഷ്ണത്തില്‍ അഞ്ചുവര്‍ഷം തായമ്പക അഭ്യസിച്ചു.
1948 ല്‍ ഗോവിന്ദന്‍ നായരുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി ഷൊര്‍ണ്ണൂരില്‍ ജനനം. 1963 മുതല്‍ 1980 വരെ കോട്ടയ്ക്കല്‍ ഗാന്ധിസേവാ സദനത്തില്‍ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു. കത്തി വേഷങ്ങള്‍ കുടുതലായി അവതരിപ്പിച്ചു വരുന്നു.