കലാമണ്ഡലം

കലാമണ്ഡലം കഥകളി സമ്പ്രദായം

പാലനാട് ദിവാകരൻ

മലപ്പുറം ജില്ലയിലെ കട്ടുപ്പാറയിൽ പാലനാട്ട് മനയിൽ ശ്രീ നീലകണ്ഠൻ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജ്ജനത്തിന്‍റെയും മകനായി 1953 ഡിസംബർ 15ന് ജനിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പിന്റെ ശിഷ്യനായിരുന്നു. ശ്രീ കൃഷ്ണൻ നായർ, പി.ജി ഗോവിന്ദ പിഷാരടി എന്നിവരുടെ കയ്യിൽ നിന്നും കർണ്ണാടകസംഗീതം അഭ്യസിച്ചു.

കലാമണ്ഡലം കൃഷ്ണദാസ്

കലാമണ്ഡലം കൃഷ്ണദാസ്‌ (ടി. കൃഷ്ണദാസന്‍). 1965 മെയ്‌ 21 നു പാലക്കാടു ജില്ലയിലെ പല്ലശ്ശനയില്‍ പദ്മനാഭ മന്നാടിയാരുടേയും സൈന്ധവി അമ്മയുടെയും മകനായി ജനനം.

മാർഗി വിജയകുമാർ

അച്ഛ: വേലായുധൻ നായർ. അമ്മ:ലളിതാമ്മ. എസ്.എസ്.എൽ.സി കഴിഞ്ഞ് 1975 - 1983 വരെ തിരുവനന്തപുരം മാർഗിയിൽ കഥകളി അഭ്യസിച്ചു. കലാമണ്ഡലം കൃഷ്ണൻ നായരെ പോലുള്ള പ്രസിദ്ധരായിരുന്നു ഗുരുക്കന്മാർ. സ്ത്രീവേഷങ്ങളാണ് അധികവും കെട്ടാറുള്ളത്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ:ബിന്ദു. മക്കൾ: ലക്ഷ്മി, പ്രിയ

കലാമണ്ഡലം കേശവൻ നമ്പൂതിരി

അച്ഛൻ കൊളപ്പുറം കേശവൻ നമ്പൂതിരി. അമ്മ:ഉമാദേവി അന്തർജ്ജനം കലാമണ്ഡലത്തിൽ 1972-1985 വരെ കഥകളി അഭ്യസിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ സ്കോളർഷിപ്പ് ഉണ്ടായിരുന്നു. കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി എന്നിവരെല്ലാം ഗുരുക്കളാണ്.

പരിയാനമ്പറ്റ ദിവാകരൻ

പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. അദ്ദേഹം  പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു.

Pages