കലാമണ്ഡലം

കലാമണ്ഡലം കഥകളി സമ്പ്രദായം

ഗുരു കേളു നായർ

Guru Kelu Nair

കലാകാരന്മാരുടെ ജന്മം കൊണ്ടും സാന്നിധ്യം കൊണ്ടും ശ്രദ്ധേയം ആയ കിള്ളിക്കുറിശ്ശി മംഗലത്ത്‌ 1918 ജൂൺ 9 നു മങ്കിളി കുഞ്ചിക്കുട്ടി അമ്മയുടെയും പരിയാരത്ത്‌ കിട്ടുണ്ണി നായരുടെയും മകനായി ജനനം. പിതാവിന്റെ ആഗ്രഹ പ്രകാരം കഥകളിലോകത്ത്‌ എത്തി.

കലാമണ്ഡലം സൂര്യനാരായണന്‍

മടത്തില്‍ ഉണ്ണികൃഷ്ണന്‍ നായരുടേയും കണ്ണത്ത് ദേവകി അമ്മയുടേയും മകനായി ജനിച്ചു. 1985 വിജയദശമി ദിവസം അരങ്ങേറ്റം കഴിഞ്ഞു. 1991 - 1997 വരെ പെരിങ്ങോട് സ്കൂളില്‍ ജോലി ചെയ്തു.  1997 മുതല്‍ കേരള കലാമണ്ഡലത്തില്‍ ജോലി ചെയ്യുന്നു. കത്തി വേഷങ്ങളിലും വെള്ളത്താടിയിലും ഇപ്പോള്‍ ശ്രദ്ധിക്കുന്നു.

മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി

Madambi Subrahmanyan Nmaboothiri

മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇന്ന് അരങ്ങില്‍ സജീവമായ ഏറ്റവും മുതിര്‍ന്ന കഥകളി ഗായകരില്‍ ഒരാളാണ്. അദ്ദേഹം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. അഛന്‍ - ശങ്കരന്‍ നമ്പൂതിരി, അമ്മ - ശ്രീദേവി അന്തര്‍ജ്ജനം. അച്ഛന്‍ നല്ല ഒരു സംഗീതാസ്വാദകനും അക്ഷരശ്ലോകവിദഗ്ധനും ആയിരുന്നു.

തിരൂര്‍ നമ്പീശന്‍

Tirur Nambeesan

കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ ‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ  കളിയരങ്ങുകള്‍‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു.

കോട്ടക്കൽ രവി

Kottakkal Ravi

പരേതനായ എളം‌പുലാവിൽ രാമകൃഷ്ണൻ നായരുടേയും ശ്രീമതി മാണിയാട്ട് ദാക്ഷായണിയമ്മയുടേയും മകനായി 1961 ഫെബ്രുവരി 15ന് കൊളത്തൂരിൽ (മലപ്പുറം ജില്ല) ജനിച്ചു. തിണ്ടലം നാരായണക്കുറുപ്പിൽ നിന്ന് സാമ്പ്രദായികമായ രീതിയിൽ നാല് വർഷത്തോളം ചെണ്ടവാദ്യം അഭ്യസിച്ചു.

കലാമണ്ഡലം സോമന്‍

കലാമണ്ഡലം സോമൻ

പതിമൂന്നാം വയസ്സു മുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു കഥകളി പഠനം ആരംഭിച്ചു. എം.പി. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കളരിയില്‍ പഠനം തുടങ്ങി. പിന്നെ നാലുവര്‍ഷം വാഴേങ്കട വിജയനാശാന്റെ കളരിയില്‍ പഠിച്ചു. മൂന്നു മാസം കലാമണ്ഡലം ഗോപിയുടെ മേല്‍നോട്ടത്തില്‍ അഭ്യസിച്ചു. ബാക്കി പഠിച്ച മുഴുവന്‍ വര്‍ഷവും കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ കളരിയില്‍ ആയിരുന്നു അഭ്യ‌സിച്ചത്.

കലാമണ്ഡലം പ്രദീപ്

Kalamandalam Pradeep

ഏഴാം ക്ലാസ്സ് കഴിഞ്ഞ് പന്ത്രണ്ടാം വയസ്സു മുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠിക്കാന്‍ തുടങ്ങി. 8 കൊല്ലം കലാമണ്ഡലത്തില്‍ പഠിച്ചു. പദ്മനാഭന്‍ നായര്‍., ഗോപാലകൃഷ്ണന്‍, വാഴേങ്കട വിജയന്‍ എന്നിവര്‍ പ്രധാന ഗുരുക്കൾ

അത്തിപ്പറ്റ രവീന്ദ്രന്‍

അത്തിപ്പറ്റ കൃഷ്ണന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1971 സെപ്റ്റംബര്‍ 26 നു വെള്ളിനേഴിയില്‍  ജനിച്ചു.  വെള്ളിനേഴി ഗവണ്മെന്റ്  ഹൈ സ്കൂളില്‍ കലാമണ്ഡലം കെ.ജി.വാസുദേവന്‍ നായരുടെ കീഴില്‍ വേഷം  പഠിച്ചു.

Pages