1969 ല്‍ വിഷ്ണു നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനനം. 1984 ല്‍ കലാമണ്ഡലം ത്തില്‍ ചേര്‍ന്നു കലാമണ്ഡലം ഗംഗാധരന്റെയും മാടമ്പി സുബ്രമ്മന്യന്റെയും കലാമണ്ഡലം രാമന്‍കുട്ടി വാര്യരുടെയും കീഴില്‍ കഥകളി സംഗീത പഠനം ആരംഭിച്ചു. .
1979 ല്‍ ചന്ദ്രശേഖരന്‍ നായരുടേയും രാധമ്മയുടെയും മകനായി ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പുല്ലങ്കടിയില്‍ ജനനം. 1988 ല്‍ കലാനിലയം കരുണാകരക്കുറുപ്പിന്റെ കീഴില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. 1990 ല്‍ തകഴി ക്ഷേത്രത്തില്‍ അരങ്ങേറ്റം. 1991 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു.
കണ്ണൂർ ജില്ലയിൽ തില്ലങ്കേരി എന്ന ഗ്രാമത്തിൽ തില്ലങ്കേരി ശിവക്ഷേത്ര സമീപത്തുള്ള മരുതിനകത്ത് വാര്യത്ത് കായണ്ണ കൃഷ്ണവാര്യരുടേയും മരുതിനകത്ത് മാധവി വാരസ്യാരുടേയും മകനായി 1952 ജൂൺ മാസം 1ആം തീയ്യതി (1127 ഇടവമാസം പൂരം നക്ഷത്രം) ജനിച്ചു. എട്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം.
1947 ഏപ്രിൽ 26 ണ് കരുമാനാംകുറുശ്ശിയിൽ ജനിച്ചു. അച്ഛൻ പാലക്കുന്നത്ത് പരമേശ്വരൻ നമ്പൂതിരി. അമ്മ ഗൗരി അന്തർജ്ജനം. കേരള കലാമണ്ഡലത്തിൽ 1965-67 വരെ ചുട്ടിയിൽ ഡിപ്ലോമ പഠനം. പ്രധാന ഗുരുനാഥൻ കലാമണ്ഡലം ഗോവിന്ദ വാര്യർ. തുടർന്ന് ആറുകൊല്ലം വാഴേങ്കട രാമവാര്യരിൽ നിന്നും ഉപരിപഠനം.
മലപ്പുറം ജില്ലയിൽ കരിക്കാട് ദേശത്ത് മൂത്തേടത്ത് പാലിശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടേയും ദേവസേന അന്തർജ്ജനത്തിന്റേയും മകനായി 1943ൽ ജനിച്ചു. കലാമണ്ഡലത്തിൽ കഥകളി വേഷം അഭ്യസിച്ചു. കലാമണ്ഡലത്തിലെ തന്നെ അദ്ധ്യാപകനും പിന്നീട് പ്രിൻസിപ്പലുമായി റിട്ടയർ ചെയ്തു.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് നെടുമ്പള്ളി മനയിൽ ജനിച്ചു. എട്ടാം വയസ്സുമുതൽ കലാമണ്ഡലം സോമന്റെ കീഴിൽ കഥകളി അഭ്യസിച്ചു. അച്ഛൻ നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ എന്നിവരുടെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു. കുറുശ്ശാത്തമണ്ണ കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചു.