കലാമണ്ഡലം

കലാമണ്ഡലം കഥകളി സമ്പ്രദായം

കലാമണ്ഡലം (മയ്യനാട് ) രാജീവ്

മയ്യനാട് രാജീവ്

പ്രശസ്ത കഥകളി നടന്‍ മയ്യനാട് കേശവന്‍ നമ്പൂതിരിയുടേയും രാധാമണി അന്തര്‍ജ്ജനത്തിന്റേയും മകനായി കൊല്ലം ജില്ലയില്‍ മയ്യാനാട് 1974 ല്‍ ജനനം. പതിനൊന്നാം വയസ്സു മുതല്‍ അച്ഛനില്‍ നിന്നും കഥകളി അഭ്യസിച്ചു തുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറി.

കലാമണ്ഡലം ശ്രീകുമാര്‍

കലാമണ്ഡലം ശ്രീകുമാര്‍

പച്ചയിലും കത്തിയിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ് കലാമണ്ഡലം ശ്രീകുമാര്‍. 1982 ഫെബ്രുവരി മുതല്‍ തൃപ്പൂണിത്തറ ആര്‍.എല്‍.വി യിലെ കഥകളി വിഭാഗം പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നു.

കോട്ടയ്ക്കൽ മധു

കോട്ടയ്ക്കല്‍ മധു

ഗോവിന്ദന്‍ നായരുടേയും സത്യഭാമയുടേയും മകനായി പാലക്കാട് കോങ്ങാട്ട് 1968 ല്‍ ജനിച്ചു. 1977  മുതല്‍ 1978 വരെ കോങ്ങാട് പരമേശ്വരയ്യരുടെ ശിക്ഷണത്തില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു.  1980 മുതല്‍ 1988 വരെ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി

പത്തിയൂര്‍ ശങ്കരന്‍കുട്ടി

പ്രശസ്ത കഥകളി ഗായകനായ ശ്രീ പത്തിയൂര്‍ കൃഷ്ണപിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1964 ല്‍ ആലപ്പുഴ ജില്ലയില്‍ കായംകുളം, കീരിക്കാട് ജനനം.

കലാമണ്ഡലം സജീവന്‍

കലാമണ്ഡലം സജീവന്‍

1969  ല്‍ സുകുമാരന്‍നായരുടേയും ഇന്ദിരാമ്മയുടേയും മകനായി തകഴിയില്‍ ജനനം. പതിമൂന്നാം വയസ്സില്‍ തകഴി രാധാകൃഷ്ണന്റെ കീഴില്‍ കര്‍ണ്ണാടകസംഗീത പഠനം ആരംഭിച്ചു. 1985 ല്‍ കലാമണ്ഡലത്തില്‍ കഥകളി സംഗീതം പഠിക്കുവാനായി ചേര്‍ന്നു.

കലാമണ്ഡലം കൃഷ്ണകുമാര്‍

കലാമണ്ഡലം കൃഷ്ണകുമാര്‍

1962  ല്‍ അച്യുതന്‍ നായരുടേയും ഗൗരിയമ്മയുടേയും മകനായി ജനിച്ചു. 1973  ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു. ശ്രീ മടവൂര്‍ വാസുദേവന്‍ നായരുടെ കളരിയില്‍ ആരംഭിച്ച പഠനം, പിന്നീട് വടക്കന്‍ കളരിയിലേക്കു മാറി. ശ്രീ വാഴേങ്കട വിജയന്‍, കലാമണ്ഡലം ഗോപി എന്നിവരുടേ കളരിയില്‍ അഭ്യസിച്ചു.

കലാമണ്ഡലം രതീശന്‍

1952 ല്‍ പ്രശസ്ത‍ കഥകളി കലാകാരനായ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെയും ഭവാനി അമ്മയുടേയും മകനായി ഓയൂരില്‍ ജനനം. പത്താം വയസ്സില്‍ അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് കഥകലി പഠനം ആരംഭിച്ചു. 1965 ല്‍ കലാമണ്ഡല‌ത്തില്‍ ചേര്‍ന്നു. കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമ‌ന്‍‌കുട്ടി നായര്‍ എന്നിവരുടെ ശിഷ്യനായിരുന്നു.

കലാമണ്ഡലം രവിശങ്കര്‍

1989 ല്‍ റ്റി.വി. ശശീകുമാറിന്റേയും പൊന്നമ്മയുടേയും മകനായി ചേര്‍ത്തലയില്‍ ജനനം. 2000 ല്‍ കരുവാ വിശ്വംഭരന്റെ കീഴില്‍ ചെണ്ട അഭ്യ‌സനം ആരംഭിച്ചു. 2003 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു.

കലാനിലയം രാജീവന്‍

1969 ല്‍ ശങ്കരന്‍ നമ്പൂതിരിയുടേയും ശാരദാ അന്തര്‍ജനത്തിന്റേയും മകനായി മൂവാറ്റുപുഴയില്‍ ജനനം. 1986 ല്‍ കലാമണ്ഡലം ബാലചന്ദ്രന്റെ കീഴില്‍ കഥക‌ളി സംഗീതം അഭ്യസിച്ചു തുടങ്ങി.

Pages