ശ്രീകൃഷ്ണൻ

ശ്രീകൃഷ്ണൻ (പച്ച)

Malayalam

ഉദ്ധവ സഖേ ശൃണു

Malayalam

ശ്ലോകം
എന്നിത്തരം മധുരിപോർവചനങ്ങൾ കേട്ടു
വന്നോരു നാരദനുമന്തണനും ഗമിച്ചൂ
അന്നേരമുദ്ധവനെ നോക്കി മുകുന്ദനേവം
സന്ദേഹമോടു വചനം മധുരം ബഭാഷേ.

ഭൂസുരേന്ദ്രമൗലേ ജയ

Malayalam

ഭൂസുരേന്ദ്രമൗലേ ജയ ഭൂരിഗുണവാരിനിധേ
പദയുഗം കൈതൊഴുന്നേൻ സാദരം ഞാൻ മഹാമതേ
ദുഷ്ടനാം ജരാസന്ധനെ പെട്ടെന്നു വധിച്ചു മമ
ഭക്തരാകും ഭൂപന്മാരെ പാലിക്കുന്നേനെന്നു നൂനം
ഖേദമതുമൂലമിനി മേദിനീശന്മാർക്കു വേണ്ട
മേദിനീസുരേശാ സത്യം മോദേന പോയാലും ഭവാൻ.

എന്തതിന്നു സംശയം മൽ ബന്ധുവാം

Malayalam

എന്തതിന്നു സംശയം മൽ ബന്ധുവാം യുധിഷ്ഠിരന്നു
സന്തോഷേണ യാഗം ചെയ് വാനെന്തൊരു വൈഷമ്യം?
നാലാഴിചൂഴുന്ന ഭൂമി പാലിക്കുന്ന ധർമ്മജന്റെ
രാജസൂയം ശ്രമിപ്പാനായ് ഞാനിതാ പോകുന്നു.

ദേവമുനിമാർതൊഴും നാരദമുനീന്ദ്ര

Malayalam

ശ്ലോകം
ചെന്താമരാക്ഷനഥ മന്ത്രി പുരോഹിതാദ്യൈ-
സ്സന്തോഷമാർന്നരുളുമപ്പൊഴുതസ്സഭായാം
ചന്തം കലർന്നവതരിച്ചൊരു നാരദം ക-
ണ്ടന്തർമുദാ സവിനയം ഹരിരിത്യുവാച.

പദം
ദേവമുനിമാർതൊഴും നാരദമുനീന്ദ്ര തവ
പാദസരസിജം വന്ദേ പാവനശരീര
സർവലോകങ്ങൾ തന്നിലും സർവദാ സഞ്ചരിക്കുന്നു
ദോർവീര്യമുള്ളവരുടെ ഗർവം കളവാനായി
ഏതൊരു ലോകത്തിൽ നിന്നാഗതനായ് ഭവാനിപ്പോൾ
ഹേതുവെന്തെന്നതും ചൊൽക പാതകനാശനാ
എന്തൊരു മനോരാജ്യം തേ സ്വാന്തേ ചൊൽക മഹാമുനേ
എന്തെങ്കിലും സാധിപ്പിപ്പാനന്തരമില്ലല്ലൊ.
 

ദേവദേവൻ വാസുദേവൻ

Malayalam

പകുതിപ്പുറപ്പാട്

അക്കാലം ദ്വാരകായാം പുരിയിലഖിലലോകേശ്വരൻ വാസുദേവൻ
വിഖ്യാതൈർ മന്ത്രിമുഖ്യൈരഖിലഭുവനവും പാലനം ചെയ്തു മോദാൽ
ഭക്താനാമിഷ്ടദായീ നിജപിതൃജനനീ ഭ്രാതൃദാരാത്മജാദ്യൈ-
സൗഖ്യം വാഴുന്നു പാലാഴിയിൽ മലർമകളോടൊത്തുതാനെന്നപോലെ.

ദേവദേവൻ വാസുദേവൻ
ദേവകീനന്ദനൻ
രേവതീശനോടും നിജ സേവകന്മാരോടും
ഭക്തരായ് മേവീടും പാണ്ഡുപുത്രന്മാർക്കുളവാം
ആർത്തികളശേഷം തീർത്തു കീർത്തി വർദ്ധിപ്പിപ്പാൻ

പാർത്ഥസുതന്മാരേ

Malayalam
പാർത്ഥസുതന്മാരേ, കേൾപ്പിൻ മൊഴി
ധൂർത്തു പെരുത്ത കുരുക്കളെയെല്ലാം
 
പോർത്തലസീമനി നേർത്തുടനേ പരം
ആർത്തിവളർത്തും എത്രവിചിത്രം
 
കല്യതവളാരും നിങ്ങൾ കുറേനാൾ
അല്ലൽവെടിഞ്ഞുടനിപ്പുരിതന്നിൽ
 
നല്ല വിനോദമൊടൊത്തു വസിപ്പിൻ
കല്യാണോദയപരമാനന്ദം

വരവാണികളേ

Malayalam
വരവാണികളേ! മതിമതി താപം മതിമതി താപം
പരിചൊടു നിങ്ങടെ കാമിതമചിരാൽ
 
കരിവരഗമനേ, സഫലം സകലം
ചീർത്തമുദാന്വിതമർജ്ജുനതനയൻ
 
താർത്തേന്മൊഴിയെ വിവാഹം ചെയ്യും
ധൂർത്തരതാം ധൃതരാഷ്ട്രജനാദികൾ
 
ആർത്തിപിടിച്ചു ഗമിപ്പതു കാണാം
ഇത്ഥം മനസി നിനച്ചു വിശങ്കം
ചിത്തസുഖത്തിനൊടൊത്തു വസിപ്പിൻ

തന്വി ശശിമുഖി നന്ദിമുതിരുമിവൾ

Malayalam
അത്രാന്തരേ നരകവൈരിസുതാവിവാഹം
ശ്രുത്വൈവമാകുലഹൃദം ദ്രുതമാഗതാം താം
മത്തേഭഗാം സസഹജാമഥ സത്യഭാമാം
പ്രീത്യാ വിലോക്യ മധുവൈരിരുവാച വാചം
 
തന്വി ശശിമുഖി നന്ദിമുതിരുമിവൾ തന്നോടുസഹിതമിന്നു
ഖിന്നഭാവയുതമമന്ദമെന്തഹോ മേ സന്നിധിയിങ്കൽ വന്നു
 
അന്തർമ്മുദാ രുചിരദന്തിഗമനജിതദന്തി രതിസമകാന്തേ
എന്തുതന്നെന്നാലുമന്തരം തെല്ലുമില്ലുദന്തമതു വദ കാന്തേ

 

Pages