ശ്രീകൃഷ്ണൻ

ശ്രീകൃഷ്ണൻ (പച്ച)

Malayalam

കിം ഭോ സുഖം സുഭഗാ

Malayalam
പദ്മനാഭനഥ ഭാമയോടുമലസാംഗി  ഭാമിനി വിദർഭജാ-
ദേവിയോടുമതികൗതുകേന വസുദേവരോടുമുടനഞ്ജസാ
ദേവകീച യദുവീരരിൽ  ചിലരുമായി രാജപുരമേയിവാ-
നാഗതം  വലനിഷൂദനം വചനമാദദേ കലിതഗൗരവം
 
കിം ഭോ സുഖം സുഭഗാ ദേവേശ  സുമതേ!
അംഭോധിഗംഭീര ജംഭമദഹാരിൻ!
 
അദ്യ തവ തേജസാ വിദ്യോതമാനമിദം
സദ്യോ ഗൃഹം മമ ഹി പൂതമായി വിഭോ!
 
ദേവമുനിവൃന്ദവും വന്നതും നമ്മുടെയ
വൈഭവം കൊണ്ടല്ലാ നിൻ കൃപയിതല്ലോ

 

മാനിനിമാരടികൂപ്പും ഭാമിനിമാർ നിങ്ങൾ

Malayalam
തദനു മദനരൂപം ഭിക്ഷുമക്ഷീണഭാവം
ഹരിസുതമിതി  ബുദ്ധ്വാ  ഭദ്രയാ സംസ്മൃതോസൗ
ഹരിരഥ  പരിതുഷ്ടഃ സോദരീ ചേഷ്ടിതം തൽ
രഹസി മധുരമുചേ  വല്ലഭേ മല്ലവൈരിഃ 
 
 
മാനിനിമാരടികൂപ്പും ഭാമിനിമാർ നിങ്ങൾ
സാദരം ശ്രവിച്ചീടേണം സോദരീചരിതം
 
നമ്മുടെ നഗരേ വാഴും  ധന്യനാം സംന്യാസി
കന്യയോടു പരമാർത്ഥം ചൊന്നാനിന്നുതന്നെ
 
"ഭിക്ഷുവല്ല മല്ലനത്രേ! ഭീമസേനൻ തന്റെ
സോദരൻ ഞാനെന്നറിക മാധവനറിഞ്ഞു;
മുല്ലബാണൻ  കൊല്ലും മുൻപെ ഗാന്ധർവ്വ വിവാഹമിപ്പോൾ

പാര്‍ത്ഥാ, നിനക്കിണ്ടലേതുമേ

Malayalam

പാര്‍ത്ഥാ, നിനക്കിണ്ടലേതുമേ വേണ്ടെടോ!
വ്യര്‍ത്ഥം ഭവിച്ചിടാ നിന്‍െറ സത്യം, സഖേ
മാര്‍ത്താണ്ഢ ബിംബം മറച്ചുഞാനര്‍ജ്ജുനാ!
അന്ധാന്ധകാരം ചമച്ചിടാ മഞ്ജസാ
അന്തിയെന്നോര്‍ത്തുടന്‍, അന്തികെ വന്നീടും
സൈന്ധവന്‍, തന്നെ വധിക്ക നീ, സാമ്പ്രതം.
മൂര്‍ദ്ധാവു ഭൂമിയില്‍ വീഴെ്ത്താലാ, തത്ക്ഷണം
വൃദ്ധനാം തല്‍താത പാണിയില്‍ ചേര്‍ക്കണം
 

ഗൂഢപ്രയോഗം ചതിയും നടത്തുവാന്‍

Malayalam

ഗൂഢപ്രയോഗം ചതിയും നടത്തുവാന്‍
പ്രൗഢനാണിന്നവനെന്നതറിയാതെ
ഇത്ഥമൊരുഗ്രമാം സത്യം വരിച്ചതും
പാര്‍ത്ഥ! നിനയ്ക്കുകില്‍ സാഹസം താനെടോ!
 

അരുതരുതിങ്ങനെയരുതേ

Malayalam

അരുതരുതിങ്ങനെയരുതേ, മുന്നം,
അരുളിയതൊക്കെയുമിന്നു മറന്നോ?
മരുവുക ധീരത വെടിയാതിന്നു
കരുതുക നീയൊരു ബാഹുജനെന്നും.
അനിലജസഹജ! തവസുതനവനെ
അനിതര കരബല വരഗുണനിധിയെ
കനിവില്ലാതെ ചതിച്ചു വധിച്ചവര്‍
ഇനി ദിനമധികം വാഴരുതവനിയില്‍.

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും

Malayalam

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും
ധര്‍മ്മസമരേ, അപായം ഭവിച്ചിടാ
അന്തരമില്ലതി ഘോരമാം സംഗരം
ഹന്ത! പരന്തപ! ചെയ്തു നിരന്തരം
അന്തകവൈരിപ്രസാദത്തിനാലിന്നു
അന്തകതുല്യരാം വൈരികളെ വെന്നു
അശ്രാന്തയുദ്ധമീയാധിയ്ക്കു കാരണം
വിശ്രമിയേ്ക്കണം നീ, വേഗേന പോക നാം.

ധർമ്മജാ ഭവാനിന്നു

Malayalam

ധർമ്മജാ ഭവാനിന്നു ധർമ്മസൂക്ഷ്മത്തോടെ
കർമ്മങ്ങൾ ചെയ്കയാൽ ലോകമെല്ലാമേ കന്മഷമകന്നധികം
നിർമ്മലമായ് വന്നിതു
നന്മയിൽ വസിക്ക നീ ജീവ ചിരകാലം
ഭവതു മംഗളം രാജകുലമൗലേ
ഭവതു മംഗളം

എന്തീവണ്ണം ചൊല്ലീടുന്നു

Malayalam

എന്തീവണ്ണം ചൊല്ലീടുന്നു ഹന്ത കാന്തമാരേ?
കുന്തീസുതദിഗ്ജയാർത്ഥം പോയിതല്ലോ ഞാനും
ധർമ്മജന്റെ രാജസൂയം കാണ്മാൻ നാമെല്ലാരും
നിർമലാംഗിമാരേ തത്ര പോകാം പുലർകാലേ.
 

മല്ലമിഴിമാർതൊഴുന്ന വല്ലഭമാരാം നിങ്ങൾ

Malayalam

ശ്ലോകം
സന്തോഷത്തൊടു കൃഷ്ണൻ തിരുവടി നൃപനോടപ്പോഴേ യാത്രചൊല്ലി
ച്ചന്തത്തിൽ തേരിലേറി ഝടിതി നിജപുരം പുക്കു ചെന്താമരാക്ഷൻ
പന്തൊക്കും കൊങ്കമാരാം നിജരമണികളോടൊത്തു ചെന്താർശരാർത്ത്യാ
മന്ദം മന്ദം മുകുന്ദൻ രഹസി കുതുകമോടൂചിവാൻ വാചമേവം.

Pages