നിവാതകവച കാലകേയവധം

കാലകേയവധം ആട്ടക്കഥ ബുക്ക് കോട്ടയത്ത് തമ്പുരാൻ

Malayalam

ഭർത്തുസ്തദാജ്ഞാം പരിഗൃഹ്യമൂർദ്ധനി

Malayalam

ഭർത്തുസ്തദാജ്ഞാം പരിഗൃഹ്യമൂർദ്ധ്നാ
ധനഞ്ജയം പ്രാപ സുരേന്ദ്രസൂതഃ
സ്വസാമിഭക്തിർഹി ജനസ്യലോകേ
സമസ്തസമ്പദ്വിജയാപ്തിഹേതുഃ

ഭവദീയനിയോഗം

Malayalam

ചരണം 1:
ഭവദീയനിയോഗം ഞാനവതീര്യ ഭുവി പാർത്ഥ-
സവിധേ ചെന്നു ചൊല്ലീടാം തവ വാഞ്ഛിതങ്ങളെല്ലാം
[[ വിടകൊള്ളാമടിയനും വിജയസമീപേ ]]

രംഗം ഒന്ന്

Malayalam

അർജ്ജുനൻ ശിവനിൽ നിന്നും പാശുപതാസ്ത്രം വരമായി വാങ്ങിയ വാർത്ത അറിഞ്ഞ ദേവേന്ദ്രൻ തന്റെ പുത്രനായ അർജ്ജുനനെ കാണാൻ ആഗ്രഹിച്ചു. വലിയ ചില ദേവകാര്യങ്ങൾ പാർത്ഥന്റെ ബലവീര്യം കൊൺറ്റ് സാധിക്കേണ്ടതായി ഉണ്ട് എന്നും ഇന്ദ്രൻ ഓർത്തു. കൈലാസപാർശ്വത്തിൽ വാഴുന്ന അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രൻ തന്റെ സാരഥിയായ മാതലിയ്ക്കു കൽപ്പന നൽകുന്നതും. ഇന്ദ്രകൽപ്പനയനുസരിച്ച് മാതലി അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാൻ ഇന്ദ്രന്റെ രഥവുമായി കൈലാസപാർശ്വത്തിലേയ്ക്ക് യാത്രതിരിയ്ക്കുന്നതുമാണ് ആദ്യരംഗം. കഥകളിയുടെ സങ്കേതലാവണ്യം തികഞ്ഞ രണ്ടു പദങ്ങൾ, തേരുകൂട്ടിക്കെട്ടൽ എന്ന മികച്ച ആട്ടം എന്നിവകൊണ്ട് കമനീയമാണ് ഈ രംഗം.

മാതലേ നിശമയ

Malayalam

ലബ്ധാസ്ത്രമീശാദ്വിജയംവിദിത്വാ
വൃദ്ധശ്രവാസ്തസ്യദിദൃക്ഷയാസൗ
അദ്ധാതമാനേതുമഭീപ്സമാനോ
ബദ്ധാഞ്ജലിംമാതലിമേവമൂചേ

പല്ലവി:
മാതലേ നിശമയ മാമക വചനം

അനുപല്ലവി:
പാര്‍വ്വതീശനോടാശു പാശുപതമസ്ത്രം
പരിചിനോടെ ലഭിച്ചുടന്‍ പാര്‍ത്ഥന്‍ വാണീടുന്നുപോല്‍

ചരണം1:
ധന്യശീലനായീടും മന്നവനതിധീരന്‍
എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും

നിവാതകവചകാലകേയവധം

Malayalam

കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം. രചനാസൗഭാഗ്യവും രംഗസൗഭാഗ്യവും തികഞ്ഞ അപൂർവ്വം ആട്ടക്കഥകളിലൊന്ന് കാലകേയവധമാണ്.

Pages