നിവാതകവച കാലകേയവധം

കാലകേയവധം ആട്ടക്കഥ ബുക്ക് കോട്ടയത്ത് തമ്പുരാൻ

Malayalam

മർക്കടകീട

Malayalam

ശ്രുത്വാതയോർന്നിനദമാശുതതോസുരോസൗ
സേനാപതിർനിരഗമന്നിഖിലായുധാഢ്യഃ
ആലോക്യവാനരവപുർദ്ധരമദ്രിതുല്യ-
മാഹേദമാഹവപരംപരമേശഭൃത്യം.

പല്ലവി:
മർക്കടകീടനിനക്കുരണത്തിനു
പാർക്കിലൊരർഹതയുണ്ടോ?

ചരണം 1:
വാക്കുപറഞ്ഞതുകൊണ്ടുരിപൂക്കളെ-
യാർക്കുജയിക്കാമോർക്കദുരാത്മൻ

രംഗം പതിനാറ്

Malayalam

ഈ രംഗവും ഇതിനു മുന്നത്തെ രംഗവും ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ വിഭിന്നമാണ്. പല കഥാപാത്രങ്ങളുടെ പദങ്ങളിലും വ്യത്യാസവും പാഠഭേദവും ഉണ്ട്. അരങ്ങിലോ ചൊല്ലിയാട്ടത്തിലോ ഇവയൊന്ന്ഉം ഇല്ലാത്തതിനാൽ സാഹിത്യകുതുകികൾക്കായിരിക്കും ഇതിൽ ശ്രദ്ധ.

ദൈത്യേന്ദ്രപോരിന്നായേഹി

Malayalam

ഹിരണ്യരേതഃപ്രതിമപ്രഭാവന
ഹിരണ്യപൂർവംപുരമേത്യവേഗാൽ
വലദ്വിഷന്നന്ദനനന്ദിനൗതൗ
ദ്വിഷദ്‌ബലംയോദ്ധുമുപാഹ്വയേതാം

പല്ലവി:
ദൈത്യേന്ദ്രപോരിന്നായേഹിദൈന്യമെന്നിയേ
ദൈത്യേന്ദ്രപോരിന്നായേഹി

അനുപല്ലവി:
അത്രവന്നുപൊരുതീടുകിൽപരമ-
നർത്ഥമേവതവവന്നുകൂടുമേ

ചരണം 1:
നന്നുനന്നുനീമായയാമറഞ്ഞെന്നെ
ഇന്നുയുധിവെന്നതഞ്ജസാ

ചരണം 2:
അത്രനീവരികിലാജിചത്വരേ
സത്വരംയമപുരത്തിലാക്കിടും

ചരണം 3:
കൂർത്തുമൂർത്തശരമെയ്തുനിന്നുടയ
ചീർത്തദേഹമിഹകൃത്തമാക്കുവാൻ

ചന്ദ്രശേഖരദാസനാകുന്നു

Malayalam

ചരണം 3:
ചന്ദ്രശേഖരദാസനാകുന്നുഞാൻഅറീക
ചന്ദ്രവംശാഭരണചന്തമൊടിദാനീം

ചരണം 4:
നന്ദിയെന്നെന്നുടയനാമംഎന്നകതാരിൽ
നന്ദിയോടമരേന്ദ്രനന്ദനധരിക്കനീ,

ചരണം 5:
മോഹനാസ്ത്രേണനീമോഹിച്ചുവീഴ്കയാൽ
ഹാഹന്തകരുണയാപ്രേരിതോഹമീശനാൽ

ചരണം 6:
ആശ്രിതജനങ്ങളിൽവാത്സല്യംഇതുപോലെ
ആർക്കുള്ളുജഗതിപരംആർത്തിഹരനിതരാം

ചരണം 7:
അഹിതനെകൊൽവതിനുസഹിതോമയാഭവാൻ
സഹസാപുറപ്പെടുക,മതിമതിവിഷാദം

ആശ്ചര്യമിന്നു

Malayalam

പല്ലവി
ആശ്ചര്യമിന്നുതവകരതലസ്പർശനാൽ
മൂർച്ഛയുമകന്നുമമമോദമിയലുന്നു

ചരണം 2:
നിശ്ചയമഹോഭവാൻദിവ്യനെന്നതുനൂനം
ഇച്ഛാമിനാമമെന്തെന്നരുളേണമേ!

പൂരുകുലകലശാബ്ധി

Malayalam

നന്ദീശ്വരസ്സമുപഗത്യവിസംജ്ഞമേനം
പസ്പർശപാണിയുഗളേനനിജേനയാവൽ
സുപ്തപ്രബുദ്ധമിവതാവദുപസ്ഥിതന്തം
ആസ്ഥാതിരേകവനതംനിജഗാദപാർത്ഥം.

പല്ലവി:
പൂരുകുലകലശാബ്ധിപൂർണ്ണചന്ദ്രനൃപേന്ദ്ര
പോരുംവിഷാദമിനിപൊരുവതിനുപോകനാം

ചരണം 1:
സമകരഭുവിനിന്നുടയസാഹായ്യമൻപോടു
അമരസമ!ചെയ്‌വതിന്നഹമിവിടെവന്നു

മായാംസമാശ്രത്യതിരോഹിതോരണേ

Malayalam

മായാംസമാശ്രത്യതിരോഹിതോരണേ
വിവ്യാധസൂതംതുരഗാംചസായകൈഃ
സമ്മോഹനാസ്ത്രേണസസവ്യസാചിനം
സമ്മോഹയാമാസസുരാരിപുംഗവഃ

ജ്ഞാത്വാഥപാർത്ഥസ്യതുതാമസ്ഥാം
ഇത്യാഹനന്ദീശ്വരമിന്ദുമൗലി:
ത്വംഗച്ഛസാഹായ്യകൃതേർജ്ജുനസ്യ
പ്ളവംഗതാംപ്രാപ്യയയൗതഥേതി

Pages