നിവാതകവച കാലകേയവധം

കാലകേയവധം ആട്ടക്കഥ ബുക്ക് കോട്ടയത്ത് തമ്പുരാൻ

Malayalam

പാകശാസനന്റെ

Malayalam

ചരണം4:
പാകശാസനന്റെ തനയനായിടുന്ന ഞാന്‍ രണത്തി-
ലാകവേ ഹനിച്ചിടുന്നതുണ്ടു നിര്‍ണ്ണയം

ചരണം5:
നാകലോകനാരിമാര്‍കളെ ഹരിപ്പതിനായിവിടെ
വേഗമോടു വന്ന നിങ്ങള്‍ വരിക പോരിനായ്

ഇന്ദ്രാണിയെത്തൊഴുചന്ദ്രാന്വയാഭരണൻ

Malayalam

ഇന്ദ്രാണിയെത്തൊഴുചന്ദ്രാന്വയാഭരണൻ
മന്ദംനടന്നഥതുടങ്ങീ,ഖേദവുമടങ്ങിമുദപിഹൃദിതിങ്ങീ,
തദനുശചിയുടെനയനമനുദമനമതുചെയ്തു
പുനരലസമിവബതമടങ്ങീ,

തുംഗാദസൗവിപുലഹർമ്മ്യാദിറങ്ങിപല
ശ്രൃംഗാടകേഖലുവിളങ്ങീ,
വിജയനുടെഭംഗിവിരവിനൊടുപൊങ്ങീ
അഖിലസുരയുവതിജനംമദനശരവിവശതയൊ-
ടതികുതുകവാരിധിയിൽമുങ്ങീ

അംഗീകരിച്ചുചിലർസംഗീതരീതി,ചിലർ
ശ്രൃംഗാരചേഷ്ടകൾതുടങ്ങീ,ചിലർമതിമയങ്ങീ
ചിലർതലവണങ്ങീ.
അതുപൊഴുതുവിജനുടെരൂപഗുണമാലോക്യ
കുഹചിദപികുസുമശരനൊതുങ്ങീ

ആരെടാ സുരാധിനാഥനെ

Malayalam

വജ്രകേതുരിതി വിശ്രുതസ്തദനു വജ്രബാഹുസഹിതോ ജവാല്‍
നിര്‍ജ്ജരാധിപരിപൂര്‍ജ്ജഹാരപരമുര്‍വ്വശീമുഖസുരാംഗനാ:
അര്‍ജ്ജുനോപി സമുപേത്യ വാഗ്ഭിരിതിതര്‍ജ്ജയന്നമരസഞ്ചയൈര്‍-
ദുര്‍ജ്ജയൌ വരബലേന തൌ ന്യരുണദൂര്‍ജ്ജിതൈശ്ശിതശിലീമുഖൈഃ

പല്ലവി:
ആരെടാ സുരാധിനാഥനെ ഭയപ്പെടാതെ വന്നു
നേരുകേടു ചെയ്തിടുന്നതധികവീരരേ
ചരണം1
ആരുമേ ധരിച്ചിടാതെ നാരിമാര്‍കളെ ഹരിച്ച
ശൂരരായ നിങ്ങളാരഹോ പറഞ്ഞാലും

രംഗം അഞ്ച്

Malayalam

കഴിഞ്ഞ രംഗത്തിൽ അർജ്ജുനൻ ദേവലോകത്തെ അക്രമിക്കാൻ വരുന്നവരെ ജയിക്കുക തന്നെ എന്ന് നിശ്ചയിച്ച് കുത്തിമാറുന്നത് കണ്ടു. ഇവിടെ ദേവലോകത്തെ അക്രമിക്കാൻ വരുന്നവരുടെ രമം ആണിത്. വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ട് അസുരന്മാർ ദേവലോകത്തെ അക്രമിച്ച് ദേവസുന്ദരികളെ പിടിച്ച് കൊണ്ടുപോകാൻ തുടങ്ങുന്നു. അർജ്ജുനൻ ആകട്ടെ ഇവരെ നേരിട്ട് തോൽ‌പ്പിക്കുന്നു.

വനമതില്‍ വസിപ്പതിനു യോഗം

Malayalam

ചരണം4:
വനമതില്‍ വസിപ്പതിനു യോഗം
വീരാ വന്നതിതു വിധിദുര്‍വിപാകം
ചരണം5:
മല്ലരിപുകാരുണ്യയോഗാല്‍ വീരാ
നല്ലതു ഭവിക്കുമിനി വേഗാല്‍

വിജയനഹമിതാ കൈതൊഴുന്നേന്‍

Malayalam

പല്ലവി:
വിജയനഹമിതാ കൈതൊഴുന്നേന്‍ ദേവീ
വിരവിനോടു വിബുധജനമാന്യേ
ചരണം1:
ജനനി തവ പാദയുഗളമന്യേ മറ്റു
ജഗതി നഹി ശരണമിതി മന്യേ
ചരണം2:
അനുകമ്പയാശുമാം ധന്യേ ദേവി
അപനീതദാസജനദൈന്യേ
ചരണം3:
സുകൃതികളില്‍ മുമ്പനായ്‌വന്നേന്‍ ദേവി
സുജന പരിഗീതസൌജന്യേ

വിജയ വിജയീ ഭവ

Malayalam

പുലോമജാം പ്രാപ്യ വലാരിനന്ദനോ
ജഗ്രാഹ തസ്യാശ്ചരണൌ കൃതാജ്ഞലി:
സാ പ്രസ്നവൈരശ്രുവിമിശ്രിതൈര്‍മ്മുദാ
സിഞ്ചിന്ത്യപൃച്ഛല്‍ കുശലാദികാനമും

പല്ലവി:
വിജയ വിജയീ ഭവ ചിരം ജീവ
നിശമയ മയോദിതമുദാരം

ചരണം1:
സ്വാഗതം കിമയി തവ സുമതേ വീര
സ്വാനാമനാമയം കിമു തേ

ചരണം2:
കുശലിനീ കിമു ശൂരതനയാ വീരാ
കുശലവോപമശൂരതനയാ

ചരണ3:
നിന്നുടെ കീര്‍ത്തിയാലിന്നു നൂനം
നിഹ്നുതകളങ്കനായിന്ദു

Pages