നിവാതകവച കാലകേയവധം

കാലകേയവധം ആട്ടക്കഥ ബുക്ക് കോട്ടയത്ത് തമ്പുരാൻ

Malayalam

രംഗം ഏഴ്

Malayalam

വിവശീകൃതയായ ഉർവ്വശി, അർജ്ജുനന്റെ അടുത്തെത്തി തന്റെ ഇംഗിതം അറിയിക്കുന്നു. കുലടയായ ഉർവ്വശിയോട് എന്നാൽ അർജ്ജുനന് വെറുപ്പാണുണ്ടായത്. അർജ്ജുനൻ ഉർവ്വശിയിൽ വിരക്തനായിത്തീർന്നു. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസ്യമാണെന്നും ഈ ബുദ്ധിഭ്രമം നല്ലതിനല്ലെന്നും അർജ്ജുനൻ പ്രതിവചിച്ചു. തന്റെ ആഗ്രഹത്തെ നിരസിച്ച അർജ്ജുനന്റെ വാക്കുകൾ കേട്ട് നിരാശയോടെ ഉർവ്വശി അർജ്ജുനനെ നപുംസകമായിത്തീരട്ടെ എന്നു ശപിച്ചു. ധീരനായ അർജ്ജുനൻ ഉർവ്വശീശാപത്താൽ ചിന്താപരവശനായിത്തീർന്നു. പുത്രദുഃഖമറിഞ്ഞ ഇന്ദ്രൻ അർജ്ജുനനെ സമാശ്വസിപ്പിച്ചു. ഉർവ്വശീശാപം നിനക്ക് ഉപകാരമായി വരും എന്ന് ഇന്ദ്രൻ അനുഗ്രഹിച്ചു.

രഹസിതദരികേ

Malayalam

ചരണം 1:
രഹസിതദരികേ നീ ചെല്ലു,
നിജ പരവശമവനൊടു ചൊല്ലൂ,
മന്ദഹസിതമധു തൂകുന്നേരം
സുന്ദരി തവ വശനാകും

[[ ചരണം 2:
ഗുണമറിയുന്നവര്‍ചിത്തംഖലു
ഗുണിഷുഹിരമനേമുറ്റും
പരിമളമുള്ളതിലല്ലോമധു-
കരനികരംബതചെല്ലൂ ]]

അയിസഖി ശൃണു മമ

Malayalam

സ്വർവാരനാരീഗണനാഗ്രഗണ്യയാ
ഗീർവാണരാജാത്മകസക്തചിത്തയാ
ഉക്താംനിശമ്യാത്മസഖീ,ഗിരന്തയാ
പ്രത്യാബഭാഷേചസഖീമഥോർവശീം.

പല്ലവി :
അയിസഖിശ്രൃണുമമവാണീമിഹ
മഹിതതമേകല്യാണി

ചരണം 1:
സത്തമനവനതിധീരൻ
പുരുഷോത്തമസദൃശനുദാരൻ

ചരണം 2:
എത്തുകിലവനൊടുയോഗം
തവയുക്തമവനിലനുരാഗം

ചരണം 3:
ചിത്തമറിഞ്ഞീടാതെ
മദനാർത്തിതുടങ്ങീടാതെ,
നിയമവിഘാതത്തിനായിചെന്നു
വയമസമർത്ഥരായ്‌വന്നു.

ചരണം 4:
പ്രിയമവനിൽപുനരിന്നു
സ്വയമവമതിവരുത്തുന്നു.

പാണ്ഡവന്റെരൂപം

Malayalam

സ്വര്‍വ്വധൂജനമണിഞ്ഞിടുന്ന മണിമൌലിയില്‍ ഖചിതരത്നമാ-
മുര്‍വ്വശീ തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ
ശര്‍വ്വരീശകുലഭൂഷണം യുവതിമോഹനം ധവളവാഹനം
പാര്‍വ്വണേന്ദുമുഖി പാണ്ഡുസൂനു മഭിവീക്ഷ്യ ചൈവമവദത്സഖീം‍‌

പല്ലവി:
പാണ്ഡവന്റെ രൂപം കണ്ടാല്‍ അഹോ

അനുപല്ലവി:
പുണ്ഡരീകഭവസൃഷ്ടികൌശലമ-
ഖണ്ഡമായി വിലസുന്നവങ്കലിതി ശങ്കേ ഞാന്‍

ചരണം1:
പണ്ടുകാമനെ നീല-
കണ്ഠന്‍ ദഹിപ്പീച്ചീടുകമൂലം
തണ്ടാര്‍ബാണ തുല്യനായ്
നിര്‍മ്മിതനിവന്‍ വിധിയാലും

രംഗം ആറ്

Malayalam

സ്വർഗ്ഗസുന്ദരിമാരിൽ പ്രധാനിയായ ഉർവ്വശി, അർജ്ജുനനെക്കണ്ട് കാമാർത്തയായി തന്റെ പാരവശ്യം സഖിയോട് പറയുന്നതാണ് ഈ രംഗത്തിലെ ഉള്ളടക്കം. കാമദഹനത്തിനു ശേഷം കാമദേവതുല്യനായി ബ്രഹ്മാവ് നിർമ്മിച്ച അർജ്ജുനനിൽ താൻ അനുരക്തയാണ് എന്ന് ഉർവശി സഖിയോടു പറയുന്നു. പണ്ടു തപസ്സിളക്കാൻ ചെന്നു പരാജയപ്പെട്ടുപോരേണ്ടി വന്നത് ഓർമ്മിപ്പിച്ച് മനസ്സറിയാതെ കാമാധീനയാവരുത് എന്നു സഖി ഓർമ്മപ്പെടുത്തുന്നു. ഉർവ്വശി സഖിയോട് തന്റെ അനുരാഗം സഫലമാക്കുവാനുള്ള ഉപായം തേടുന്നു. ഏകാന്തത്തിൽ അർജ്ജുനന്റെ അടുത്തുചെന്ന് ഇംഗിതം അറിയിക്കാൻ സഖി ഉർവ്വശിയെ ഉപദേശിയ്ക്കുന്നു. ഇത്രയുമാണ് ഈ രംഗത്തിന്റെ സാരം.

സവ്യസാചിസമരേഹനിച്ചുസകലാമരാരിനിവഹംതദാ

Malayalam

സവ്യസാചിസമരേഹനിച്ചുസകലാമരാരിനിവഹംതദാ
ദിവ്യനാരികളെവേര്‍പെടുത്തധികസംകടാദമിതവിക്രമന്‍,
നവ്യയാകിയജയശ്രിയാസഹനനാമവജ്രീണമുദാരധീര്‍-
ഹവ്യവാഹമുഖസര്‍വ്വദേവഗണസേവ്യമാനചരണാംബുജം

സജ്ജനങ്ങളോടതിക്രമം

Malayalam

സജ്ജനങ്ങളോടതിക്രമംനിരന്തരേണചെയ്ത
ദുർജ്ജനങ്ങളേഹനിക്കുമർജ്ജുനനഹം,

നിർജ്ജരാരിവരരെ,നിങ്ങൾനിശ്ചയംരണാങ്കണത്തിൽ
നിർജ്ജിതാഹിദീർഘനിദ്രയെലഭിച്ചിടും

Pages