അടന്ത

അടന്ത താളം

Malayalam

ഭർഗ്ഗപാദാംബുജഭക്തരിൽ മുമ്പനാം

Malayalam
വിജ്ഞായാനകദുന്ദുഭേരഭിമതം പ്രജ്ഞാവതാമുത്തമം
വൃഷ്ണീനാം കുശലൈകതാനമനസം വിജ്ഞാതതത്വം ഗുരും
ഗർഗ്ഗം ഭർഗ്ഗനിഭം നിസർഗ്ഗമധുരം നിർഗ്ഗത്വരം ഗോകുലേ
ദൃഷ്ട്വാ ഹൃഷ്ടമനാഃ പുരോപരിമിതാനന്ദോഥ നന്ദോബ്രവീത്
 
ഭർഗ്ഗപാദാംബുജഭക്തരിൽ മുമ്പനാം
ഗർഗ്ഗമുനേ! ഭഗവൻ എന്റെ
ഹൃൽഗതമൊക്കവേ സാധിച്ചീടും നിന്ന-
നുഗ്രഹം കൊണ്ടു മേലിൽ
 
വല്ലവന്മാരുടെ വംശമശേഷവും
ഉല്ലസിതമായ് വന്നു ഇന്നു
നല്ലൊരു നിൻപാദ പല്ലവപാംസു-
സം‌പല്ലവമേൽക്കയാലേ
 

ഹന്ത കിന്തു കരവൈ ഞാൻ

Malayalam
ഈശാളോശക ശായളോയണജൂയാണീള ബ്‌ഭഗബ്‌ഭപ്പഹാ
ദാഢാമോഹശ മൂഹഭീഷണമുഹീ ഘോളന്തജീഹായുളാ
താളാഘോളിയജീഹയേണ ശിശുണാ പിജ്ജന്ത പീണത്ഥണാ
ദീണാ ശാ പഡിയാ‍ഖണം വിളപണം കാദൂണശാ പൂദണാ
 
ഹന്ത കിന്തു കരവൈ ഞാൻ
അന്തരംഗമതിലേറ്റം സന്തതം വളർന്നീടുന്നു സന്താപമിന്നു
ഉണ്ണിയാകിലുമിവൻ മുല ഉണ്ണുന്ന നേരം വേദനയെ
എണ്ണുവാനുമെളുതല്ലേ എന്തുചെയ്‌വൂ ഞാൻ
ഇച്ചതികളോർത്തിടുകിൽ ഈശനുമേവമില്ല ഹോ
അച്യ്തന്റെ മായയെന്നു നിശ്ചയം തന്നെ
ഹാ ഹാ മതി മയങ്ങുന്നു ദേഹശോഭയും മങ്ങുന്നു

ഭീഷണരൂപ വൃഷാസുര

Malayalam
കർണ്ണാരുന്തുദമന്തരേത്യ കലയൻ കാത്യായനീഭാഷിതം
കംസസ്തൂർണ്ണമനിഷ്ടമഷ്ടമശിശോരാശങ്കമാനസ്സ്വസുഃ
ആഹൂയാഹതസൽക്രിയാനഹരഹഃ സ്നിഗ്ദ്ധാൻ സ മദ്ധ്യേസഭം
ദൈതേയാൻ നിജഗാദ സാഹസകലാലംബാൻ പ്രലംബാദികാൻ
 
ഭീഷണരൂപ! വൃഷാസുര! കേൾക്ക
തോഷമൊടെന്നുടെ ഭാഷിതം
ഭീഷിതാരിബല! ധേനുക! നീ
വിശേഷങ്ങളൊന്നും ധരിച്ചില്ലേ?
നാരദമാമുനി ചൊന്നതും
ബഹുസാരമോർക്കിഒൽ ബക ദാനവ!
ആനകദുന്ദുഭി ദുർമ്മതി നമ്മേ മാനിച്ചു
ചേർന്നങ്ങു വാഴ്കയും,
ബന്ധുപോലെവാഴും വൈരിയെയാശു

കണ്ടുകൊൾക കംസനുടെ

Malayalam
കണ്ടുകൊൾക കംസനുടെ ഭുജകൗശലങ്ങളധുനാ
ഇണ്ടലില്ലൊരു കാര്യത്തിനും മമ
മണ്ടിടും യുധി വാനവർനാഥനും
അഷ്ടമനാം ശിശുവിനെയിന്നിഹ
നഷ്ടമാക്കുവതിനില്ല സംശയം

ബാഹുവിക്രമവിജിതസംക്രന്ദന

Malayalam
ബാഹുവിക്രമവിജിതസംക്രന്ദന!
സ്വർഗ്ഗലോകേനിന്നു നിർഗ്ഗമിച്ചിങ്ങു ഞാൻ
ആഗ്രഹിച്ചു ഗൂഢം ചൊല്ലുവാനൊരുകാര്യം
മിത്രമെന്നു ഭാവമെത്രയും നിനക്കത്ര ശൗരിതന്നിലത്ഭുതം
ശത്രുവായ് പിറക്കും നിന്റെ വംശേ ഹരി
വൃത്രവൈരിയുടെ പ്രാർത്ഥന കാരണാൽ
പാർത്ഥിവോത്തമ ഭവാനോടു പര-
മാർത്ഥമൊക്കവെ പറഞ്ഞു ഞാൻ
അത്ര യുക്തമെന്തെന്നാപ്തരായ
മന്ത്രിസത്തമന്മാരുമായൊത്തു ചിന്തിച്ചാലും

പ്രാണനാഥ മമ മൊഴി

Malayalam
പ്രാണനാഥ! മമ മൊഴി പ്രീതിയോടെ കേൾക്ക
പൂർന്നമോദം കേളിചെയ്‌വാൻ തൂർണ്ണം പോക നാമുദ്യാനേ
ചന്ദ്രനുദിച്ചുയർന്നു മന്ദവായി വീശിടുന്നു
കുന്ദമാലതികൾ പൂത്തു കന്ദർപ്പനെ വ്ളർക്കുന്നു
ചന്ദ്രകാന്തമണിമേട സാന്ദ്രകേളികൾക്കുചിതം
ഇന്ദ്രലോകോദ്യാനത്തിലും ഏവമില്ല സുഖമോർത്താൽ

ജീവനാഥ നീ കേൾക്കയെന്മൊഴി

Malayalam
ജീവനാഥ! നീ കേൾക്കയെന്മൊഴി
ബന്ധുജീവ സുകുമാരാധര!
 
ഭാവമിങ്ങനെ പരിചൊടു കാൺകമൂലം തേ
പരിതോഷം വളരുന്നു പരിചിലീവസന്തേ
 
പല്ലവാംഗുലികൊണ്ടു പരിചൊടു ചെമ്മേ
വല്ലഭ! വിളിക്കുന്നു വനമിതാ നമ്മേ
മുല്ലബാണകേളിയിൽ മോദേന മേന്മേൽ
മുതിരുക നാമിനി മലർമഞ്ചമതിന്മേൽ
 
ഫുല്ലമുല്ലവള്ളികൾ പുതുമലർനിരചൂടി
നല്ല ചെമ്പകം തന്നെ നലമൊടു തഴുകി
പല്ലാവാധരമിതാ പരിചൊടു നുകരുന്നു
വല്ലാഭാങ്കേ വാഴുന്ന വാമാക്ഷിമാർപോലെ

Pages