ശ്രീരാമൻ
ശ്രീരാമൻ (പച്ച)
സഹജസൗമിത്രേ മിഹിരനഞ്ജസാ
ബാലസൗമിത്രേ കൊല്ലരുതിവളെ
പിതൃസഖ മഹാബാഹോ
തരുണി സതി ജാനകി
രംഗം 8 ശ്രീരാമവിലാപം
സീതാവിരഹത്താൽ ദുഃഖിതനായ ശ്രീരാമന്റെ വിലാപരംഗമാണിത്. ഈ രംഗങ്ങൾ ഒന്നും ഇപ്പോൾ പതിവില്ല.
ഉളളില്‍ നിനക്കു മോഹം
ചരണം 2
ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്
കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ
ചരണം 3(ലക്ഷ്മണനോട്)
അത്രനീ നില്ക്ക ബാല സൌമിത്രേ സഹജ
നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍
വണ്ടാര്‍കുഴലിബാലേ
ശ്ലോകം
ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ
തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
ശുദ്ധം പൊന്‍മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും
ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന് മുദാ
പല്ലവി
വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ
അനുപല്ലവി
കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്മാന്
ചരണം 1
കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു.
വിസ്മയപ്പാടു നീ ചെയ്തു