വിശ്വൈക ധനുർദ്ധരവിജയ
ശരകൂടമാകിയൊരു വരസൂതികാഭവനം
പരിചൊടുകാൺകമോദാൽ ഗിരികൂട തുംഗതയും
പരിചൊടു കൈകൂപ്പും പെരുതായൊരുന്നതിയും
പരപ്പിനൽപതമ വലിപ്പമുറപ്പുമപി നനു
കെൽപേറുന്നകാലനും കടപ്പാനെളുതല്ലയിതിൽ വിപ്രാ ഭയാതിമോദാൽ
ത്വൽപ്രാണനാഥയായൊരു ഉൽപല വിലോചന ഗർഭിണി വിശതു സുഖം
പരിവൃതയായിതിലഴകൊടു മമ (ശര)
ബ്രാഹ്മണേന്ദ്ര! കൂടെപ്പോരുന്നേൻ ത്വൽപ്രിയ പെറും
ആത്മജനെക്കാത്തുതരുന്നേൻ
കാർമുകമിതല്ലോ കാൺക ആത്മജരക്ഷാസഹായം
ധർമ്മരാജാദികളിന്നു മന്മതത്തെ ലംഘിക്കുമോ?
വ്യാകുലത്വമേതും അരുതേ ഭൂസുരമൗലേ!
പോകനാമെങ്കിലോ വൈകാതേ.
വൈവശ്യഭാരാലസലോചനാം താം
ഏവംസമാശ്വാസ്യ മഹീസുരോസൗ!
ഗോവിന്ദഗേഹം സമവാപ്യ വേഗാത്
ദേവേന്ദ്രസൂനും തമുവാചധീരം!!
പദം:
ധീര ധീര വീര ഹീര ഹേ പാണ്ഡവ! കൂടെ-
പ്പോരിക പാരാതെ മൽഗൃഹേ
ക്ഷീരപൂരഗൗരകീർത്തേ! നീരജാസ്ത്രചാരുമൂർത്തേ!
ദൂരിത രിപുകൃതാർത്തേ! പൂരുവംശപുണ്യകീർത്തേ!
മുന്നമിവിടെനിന്നല്ലയോ കണ്ടതു തമ്മിൽ
സുന്ദരാംഗ! തോന്നുന്നില്ലയോ
ധന്യശീല! മമ പത്നി പിന്നെയും ധരിച്ചു ഗർഭം
ഉന്നതകൗതൂഹലമാസന്നമായി സൂതികാലം
ഏവം ഭാവി തനുജലാഭകഥനേനാശ്വാസയൻ ഭാമിനീം
ദൈവപ്രാർത്ഥനതൽപരേണ മനസാ വാണൂ ദ്വിജൻ മന്ദിരേ!
സാ വിപ്രാംഗനയും ധരിച്ചു തരസാ ഗർഭഞ്ച തസ്മിൻ മുദാ
പൂർണ്ണേ പൂർണ്ണശശാങ്കസുന്ദരമുഖീ കാന്തം ബഭാഷേ ഗിരം
പദം:
ജീവിതനായക! വന്ദേ താവക പാദേ
സാവധാനമെന്മൊഴി കേവലം ശ്രവിച്ചാലും
പൂർണ്ണമായിതു ഗർഭം പ്രസവമാസന്നകാലം
മൂന്നുനാളിനിപ്പുറമെന്നേവമന്യേ;
കർണ്ണവൈരിയായൊരു ഗാണ്ഡീവധന്വാവിനെ
പുണ്യവാരിധേ! ചെന്നു വരുത്തുക വൈകാതെ;
വളരുന്നു പരിതാപം തളരുന്നു മമ ദേഹം
ഇളകുന്നു ജഠരവും വിലസുന്നു ശിശുവും
ഭക്തവത്സലൻ ദൈത്യവൈരിയും
ശക്തരായ ബലഭദ്രാദികളും
സാദ്ധ്യമല്ലെന്നുവച്ചിട്ടൊരുത്തരുമിളകാഞ്ഞൂ
ശ്രദ്ധയില്ലെനിക്കിനി പുത്രവദനം കാണ്മാൻ
അവിവേകീ നീ ബത നിർണ്ണയം
അർജ്ജുന വീര്യനിധേ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.