ചെമ്പ

ചെമ്പ താളം

Malayalam

ദശമുഖമഹാരാജ ദശരഥ തനൂജൻ

Malayalam

ശ്ലോകം:
ഏവം പറഞ്ഞു കൊല ചെയ്തിതു കുംഭകർണ്ണം
യുദ്ധാങ്കണേ രഘുവരൻ സ്ഥിതി ചെയ്യുമപ്പോൾ
പുഷ്പങ്ങളും രഘുവരേ ഭുവി തൂകി ദേവാഃ
ദൂതസ്സമേത്യദശകണ്ഠമുവാച വൃത്തം

പദം:
ദശമുഖമഹാരാജ ദശരഥ തനൂജൻ
വിശിഖങ്ങൾ കൊണ്ടു തവ സഹജനെ രണാങ്കണേ
ഭുജയുഗളവും പാദയുഗളവും ഖണ്ഡിച്ചു
ആജിയിലന്തകനു നൽകിയല്ലോ
ചരണമസ്തക രഹിതമാം ഭൂമിയിൽ
പെരുവഴിയടച്ചുടൻ ഗോപുരദ്വാരേ
വീണുമരുവുന്നഹോ നിന്റെ സോദരനുടെ
തനുവതു മഹാശൈലമെന്നതു പോലെ

ഉണരുക മഹാരാജ! രണചതുര വീര!

Malayalam

ശ്ലോകം:
ദശമുഖ വചനം കേട്ടപ്പൊഴേ മന്ത്രിമാരും
പെരികിയ ഗുഹ തന്നിൽ പോയുടൻ കുംഭകർണ്ണം
ദശമുഖ സഹജന്തം ഭീമകായം കരാളം
പെരുകിയ ശുഭവാഗ്ഭിസ്തുത്യവും ചെയ്തു ചൊന്നാർ

ദേവകളും വിഷ്ണുവുമിന്ദ്രനുമായ്‌വന്നു

Malayalam

ദേവകളും വിഷ്ണുവുമിന്ദ്രനുമായ്‌വന്നു
ആവോളവുമമർ ചെയ്തുവെന്നാകിലും
സീതയെ നൽകീടുകയില്ല ഞാൻ നിർണ്ണയം
ഏതുമെന്നോടിതു ചോല്ലീടൊല്ലാ വൃഥാ

രാവണ മഹാമതേ കേൾക്ക

Malayalam

രാവണ മഹാമതേ കേൾക്ക മമ വാക്കു നീ
താവക ഹിതം ചെറ്റു ചോല്ലീടുന്നുണ്ടു ഞാൻ
തവ രാമനൊരു ദോഷമെന്നുമേ ചെയ്തിതോ
രവികുല ശിരോമണി തന്നുടെ ഭാര്യയേ
വഞ്ചിച്ചു തന്നെ നീ കൊണ്ടു പോന്നതിനാൽ
അഞ്ജസാ വന്നീടും വംശനാശം ദൃഢം
ഇനി എങ്കിലും രാമജായയാം സീതയെ
മനസി മടി കൂടാതെ നൽകിയില്ലെങ്കിലോ
ഗുണവാരിധേ വീര രാവണ മഹാമതേ
നൂനമീവംശവും നഷ്ടമാമല്ലോ

നന്ദന മഹാമതേയെന്നുടയ ചിന്തയിൽ

Malayalam

ശ്ലോകം:
ദശമുഖ വചനത്താൽ കിങ്കരർ പോയ  ശേഷം
ദശമുഖ ജനയിത്രീ മാല്യവാനും സമേത്യ
നിശിചര കുലനാശം ഹന്ത ചിന്തിച്ചു ചിത്തേ
നിശിചര വരമേവം ചൊല്ലിനാൻ മുന്നമേതാൻ

പദം:
നന്ദന മഹാമതേയെന്നുടയ ചിന്തയിൽ
സന്തതം വളരുന്നു സന്താപമേറ്റവും
ഹന്ത നീയറിയാതെ ധർമ്മമൊന്നില്ലല്ലോ
എന്തിനായിതു വൃധാ വംശനാശത്തിനായി
ഇനിയെങ്കിലും രാമജായയാം സീതയെ
ഗുണവാരിധേ! വീര നൽകീടുക വേണമേ
മനസി നീ മടിയാതെ നൽകിയില്ലെങ്കിലോ
നൂനമീവംശവും നഷ്ടമാമല്ലോ

നന്മ കരുതും ഹൃദയമുള്ള മന്ത്രികളേ

Malayalam

ശ്ലോകം:
രഘുവരനപമാനം ചെയ്തുടൻ പങ്‌ക്തികണ്ഠം
വിരവൊടു ഭവനത്തിൽ യാത്രയാക്കീ ദയാവാൻ
സതു ഹ്രിദിപരിതാപന്മന്ത്രിണോമൂഢമൂഢാൻ
സകരുണമുടനഗ്രേ ചൊല്ലീനാശരേന്ദ്രൻ
 

ചിത്രകൂടത്തില്‍വാഴ്ന്നയെരാഘവന്‍സീതയൊടും

Malayalam

ചിത്രകൂടത്തില്‍വാഴ്ന്നയെരാഘവന്‍സീതയൊടുംതമ്പിയൊടും
തത്രപോയഞ്ജസാമിത്രകുലപാലനാംരാമനെക്കണ്ടുവന്നീടൂ.
 

താപസശിരോമണേരാജ്യേവരുത്തുവാന്‍

Malayalam

താപസശിരോമണേരാജ്യേവരുത്തുവാന്‍
രാഘവനെയിന്നുപോകുന്നേന്‍
ഭൂപകുലമൌലിയല്ലൊ ഭൂമിപാലനിനി
അന്തംഗതേദശശതാംഗേ
 

Pages