ചെമ്പട

ചെമ്പട താളം

Malayalam

ഇത്ഥം നിശ്ചിത്യ ഹൃത്വാ

Malayalam
ഇത്ഥം നിശ്ചിത്യ ഹൃത്വാ ത്രിദശപുരവധൂരുദ്ധതം പ്രസ്ഥിതാ സാ
മദ്ധ്യേമാർഗ്ഗം ജയന്തം വലരിപുതനയം വീക്ഷ്യ കാമാതുരാഭൂൽ
സ്വസ്ത്രീരാച്ഛാദ്യമായമയയവനികയാ പ്രാപ്യ മന്ദാക്ഷമന്ദാ
മുഗ്ധാപാംഗസ്തിതോദ്യത് സ്മരരസമധുരം പ്രാഹ തം മോഹനാംഗീ

അഹോ സഫലം ചിന്തിതമഖിലം

Malayalam
അഹോ! സഫലം ചിന്തിതമഖിലം
ഇഹ മരുവീടുന്നൊരു തരുണീജന-
നികരമശേഷം കരബലമതുകൊ-
ണ്ടഹമരനിമിഷംകൊണ്ടു ഗമിപ്പൻ
ബഹുബലവാനാം ഭൂസുതസവിധേ
 
സുരരിപുകുലവരനാകും നമ്മുടെ
നരകാസുരനുടെ കേളിക്കനുദിനം
പരിചിനൊടെന്നുടെ ഭാംഗ്യം കൊണ്ടിഹ
കരഗതമായീ തരുണീനികരം.
വരിക വരിക വിരവോടെന്നരികിൽ
സുരനാരികളായീടും നിങ്ങൾ,
കരളിലതിന്നൊരു സംശയമെന്നാൽ
ഒരുമയിൽ ഞാനും കൊണ്ടിഹ പോവാൻ
 

ജയ ജയ ലോകാധിനാഥ വിഭോ

Malayalam
സുരഭിലകുസുമൈർവിരാജമാനം
സുരപതിരേത്യ വനം സ നന്ദനാഖ്യം
രതിപതിസദൃശോ ജഗാദ വാണീം-
നിജരമണീസ്തരുണീഃ കദാചിദേവം
 
 
 
ജയ ജയ ലോകാധിനാഥ വിഭോ!
ജയ ജയ പാകനിഷൂദന ഭോ!
ജയ ജയ രൂപവിനിന്ദിത മന്മഥ!
ജയ സുരനായക വന്ദാമഹേ
 
നാകനിതംബിനിമാരേ! നാം
നവരസനടനങ്ങൾ ചെയ്തീടേണം
പാകാരി തന്നുടെ മാനസതാരിങ്കൽ
പരിചിനോടാനന്ദമുണ്ടാക്കേണം
 
ഇന്ദുലേഖേ സഖിയാടുക നീ
ഇന്ദ്രസഭാഞ്ചിത ദിവ്യലീലേ!

ചഞ്ചലാക്ഷിമാരേ വരിക

Malayalam
ആരാമ മാസാദ്യ ജനാർദ്ദനസ്തദാ
വാസന്തികൈഃ പുഷ്പ ഫലൈസ്സമാവൃതം
മ്നോ ഭവോനാഭിനിവേശിതാശയോ
ജഗാദ വാചം ദയിതാം മുദാന്വിതഃ

ചഞ്ചലാക്ഷിമാരേ! വരിക
സാമോദം മേ സവിധെ
പഞ്ചശര കേളിതന്നിൽ
വാഞ്ഛ മേ വളർന്നീടുന്നു


ഫുല്ലകുന്ധ മന്ദാരാദി
പുഷ്പജാലങ്ങൾ കണ്ടിതോ?
കല്യാണശീലമാരാകും
കാമിനിമാരേ സരസം!


ജനകനു വന്നതിനൻപൊടു

Malayalam
ജനകനു വന്നതിനൻപൊടു പകരം
ജവമൊടു ചെയ്തൊരു നമ്മുടെ സുതനും
കനിവൊടതിന്നിഹ യത്നം ചെ-
യ്തൊരു കമലഭവാത്മജനായ ഭവാനും
 
മുനിവര, ഭവതാന്മുഹുരപി സതതം മുരഹരകൃപയാ കുശലം

സഫലം നമ്മുടെ കാംക്ഷിതകാര്യം

Malayalam
ശ്രീമാധവാംഘ്രിദ്വയഭക്തമുഖ്യഃ
ശ്രീനാരദഃ പ്രാപ്യ സുരേന്ദ്രപാർശ്വം
നൃശംസനക്തഞ്ചരബന്ധനാദ്യം
ശശംസ മദ്ധ്യേസഭമിദ്ധമോദം

സഫലം നമ്മുടെ കാംക്ഷിതകാര്യം
സകലസുരാധിപ, സുമതേ!
കപികുലവരനുടെ ലാംഗുലത്തിൽ
സപദി ദശാസ്യൻ പെട്ടിതു ബന്ധം
 
തരസാ ഞാനുടനവരുടെ സവിധേ
സരസം ചെന്നു പറഞ്ഞൊരുവണ്ണം
തരമുണ്ടാക്കി ലഭിച്ചിതു കാര്യം
ഹരികൃപകൊണ്ടും നിൻകൃപകൊണ്ടും

 

സാഹസങ്ങൾ ചെയ്തിടൊല്ല

Malayalam
സാഹസങ്ങൾ ചെയ്തിടൊല്ല സാമ്പ്രതം നീയവൻ
സംഹരിക്കും നിന്നെക്കണ്ടാൽ എന്നറിക
വൃത്രവൈരിപുത്രനാകും ബാലിയല്ലോ കപി-
സത്തമനവനധികശക്തിശാലി!
പംക്തിമുഖന്തങ്കലേക്കാൾ നിങ്കലല്ലൊ കോപം
ശങ്കയില്ലവനു പാർക്കിൽ സംഗതികൾ.
മായകൾ ഫലമില്ലേതുമായമവനോടപ്ര-
മേയശക്തികളിലൊരുപായമില്ല;
കുണ്ഠിതപൊട്ടുമേ ചിത്തേ വേണ്ടാ അവന്റെ ശക്തി-
കൊണ്ടുള്ളൊരു കഥയിന്നു കേട്ടുകൊൾക!
പണ്ടു ഞങ്ങൾ കണ്ടിരിക്കെത്തന്നെത്താനേ കരം-
കൊണ്ടുധധിമഥനത്തെച്ചെയ്ത വീരൻ,

എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും

Malayalam
എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും
ബന്ധനം കഴിഞ്ഞീടുമോ ചിന്തിച്ചതുപോലെ.
 
എന്തിനു വൃഥാ ഞാനോരോ ബന്ധമില്ലാതുള്ള കാര്യം
ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരികനല്ലൂ
 
ഹന്ത ! ഹന്ത ! ദശമുഖന്‍ പിന്തിരിഞ്ഞു പോയീടുമോ
ബന്ധിപ്പതിനിവനെയിപ്പോളന്തരമില്ലേതും.

 

തിരശ്ശീല

വാനരോത്തമ, വാക്കുകൾ കേൾക്ക

Malayalam
വാനരോത്തമ, വാക്കുകൾ കേൾക്ക മേ വാനരോത്തമ!
ആനവരോടമർചെയ്യും വണ്ണം മാനസമതിൽ ബഹുമദസമ്പൂർണ്ണം
കാനനമതിലിഹ വരികിൽ തൂർണ്ണം നൂനം ദശമുഖനുചിതം ദണ്ഡം.
അണ്ടർകുലേശനു കുണ്ഠിതമേകിന കണ്ടകനാം ദശകണ്ഠനെ നേരേ
കണ്ടാലവനുടെ കണ്ഠമതെല്ലാം ഘണ്ഡിപ്പതിനിഹ വേണ്ട വിചാരം.
കാലാരാതിവസിച്ചരുളുന്നൊരു കൈലാസത്തെയിളക്കിയ ഖലനെ
കാലപുരത്തിനയപ്പതിനിന്നൊരു കാലവിളംബനമരുതേ തെല്ലും;
മോക്ഷാപേക്ഷിമഹാജനഭക്ഷരൂക്ഷാശയനാം രാക്ഷസവരനേ
വീക്ഷണസമയേ ശിക്ഷിപ്പതിനിഹ
കാൽക്ഷണമരുതൊരുപേക്ഷ മഹാത്മൻ!

ലങ്കാനായക, നിന്നുടെ കിങ്കരീ

Malayalam
ലങ്കാനായക, നിന്നുടെ കിങ്കരീ ഞാനുള്ളപ്പോൾ
ശങ്ക മനസ്സിലേതുമേ നിങ്കലുണ്ടാകവേണ്ട;
മങ്കമാർമണിയാം ഞാനിഹ ലങ്കയിൽ വാണീടുമ്പോൾ
പങ്കേരുഹഭവകല്പന ലഘിച്ചൊരുവൻ വരുമോ?
വൈകാതെ ഭവാനിന്നു പോകവേണ്ടൊരുദിക്കിൽ
ആകുലമിതുകൊണ്ടു മാ കുരു മാനസേ നീ.
 
ആശരാധിപനാകും നിന്റെ ആശയുടയ ഫലം
ആശു സാധിക്കുമേതും സംശയം വേണ്ട.

 
തിരശ്ശീല

Pages