ചെമ്പട

ചെമ്പട താളം

Malayalam

ദുഷ്കയ്യ നീയിക്കണക്കേ

Malayalam
ദുഷ്കയ്യ നീയിക്കണക്കേ ധിക്കാരവാക്കു
ചൊൽക്കൊള്ളും മുക്കണ്ണരേയും
ചക്രപാണിയേയും പഴിക്കുന്ന നിന്നെക്കൊൽവാൻ
തക്കബാണമിത നോക്കു വരുന്നു
തടുക്ക നീയധികവിക്രമനെങ്കിൽ.
 

കള്ളകൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി

Malayalam
കള്ളകൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി
ഭള്ളിൽ കുറവുള്ളോനല്ലേ?
വെള്ളയിൽ നിങ്ങൾക്കുള്ള ദൈവമേതെന്നുള്ളതും
വിള്ളുതിന്നു മുതുവെള്ളരുതേറിയ
വെള്ളിമലയനെന്നുണ്ടൊരു കള്ളൻ
 
 

മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ

Malayalam
മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ
അത്ര നിന്ദിച്ച നിന്നുടെ
മസ്തകമസ്ത്രമെയ്തറുത്തെറിഞ്ഞീടുവൻ ഞാൻ
ഉത്തമോത്തമൻ കൃഷ്ണനെന്റെ സഖി
നിത്യപുരുഷനുടെ പത്തുകളാണെ 
 

കേട്ടിട്ടുള്ള കാട്ടാളൻ ഞാൻ

Malayalam
കേട്ടിട്ടുള്ള കാട്ടാളൻ ഞാൻ സ്പഷ്ടമേ നിങ്ങടെ
ചിട്ടവട്ടങ്ങളൈവരും (ചട്ടവട്ടങ്ങളെവരും എന്നും പാഠഭേദം)
കൂട്ടമേ നിങ്ങൾ പുലയാട്ടുള്ളവരല്ലയോ
ശിഷ്ടകാമനുടെ നഷ്ടദനധികം
ഇഷ്ടസേവകനുമൊട്ടുമില്ല കുറ
 

ദുഷ്ടാ കാട്ടാളാ, വന്നെന്നെ തൊട്ടതിനാലേ

Malayalam
പല്ലവി:
ദുഷ്ടാ കാട്ടാളാ, വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ
 
അനുപല്ലവി:
എട്ടുദിക്കിലും പുകൾപെട്ടോരർജ്ജുനനഹം
വിഷ്ടപൈകഗുരുമട്ടലരമ്പനെ നഷ്ടമാക്കിയ പുരാനുടെ ഭജനേ.
 

പോടാ നീയാരെടാ മൂഢ

Malayalam
ഇത്ഥം വ്യാധാകൃതീശൻ ഗിരിവരതനയാം സാദരം ചൊല്ലുമപ്പോൾ
ബദ്ധക്രോധേന പന്നിത്തടിയനരിയദുഷ്ടാസുരൻ മൂകവീരൻ
അത്യുച്ചം നാദമോടും വലയുമറുതിചെയ്താശു ചാടുന്നനേരം
മൃത്യോർമൃത്യോശ്ശരം കൊണ്ടലറിയുടനടുത്താശു പാർത്ഥന്റെ നേരേ
 
വൃത്രവൈരിജനുമസ്ത്രമൊന്നധിക ബദ്ധസംഭ്രമമയച്ചതും
പോത്രിവീരനു തറച്ചു വീണവനുമത്ര പാർത്ഥനുടെ സന്നിധൗ
ചീർത്തകോപമൊടു പാർത്ഥനോടുടനടുത്തു മൃത്യുഹരനെത്രയും
പത്തുദിക്കടയുമെത്തുമൊച്ചയൊടുമിത്ഥമർജ്ജുനമുവാച സഃ
 
പല്ലവി:

കേവലമേവ ഹി ശൃണു ഗിരമയി

Malayalam
ഏവം വലാരികൃതശാസനയാ തദർത്ഥം
ദേവാംഗനാഞ്ച രജതാദ്രിവനം പ്രവിശ്യ
ദേവേന്ദ്രസൂനുമതിഭീമതപശ്ചരന്തം
ദേവ്യസ്തമൂചുരിദമർജ്ജുനമാദരേണ
 
 
കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ
ദേവസുന്ദരിമാരാം ദേവിമാർ ഞങ്ങൾ നിന്റെ
പൂമെയ് കണ്ടു പൂണ്മാനാവിർമ്മോദേന വന്നു
 
ഊറ്റമായുള്ള വെയിൽ കാറ്റും മഴയും മഞ്ഞു-
മേറ്റു വൻകാട്ടിലേറ്റം സന്താപമോടേ
ചെറ്റുനാളല്ലല്ലോ നീ മുറ്റും സേവിച്ചീടുന്നു
കറ്റജ്ജടയോനുണ്ടോ ചെറ്റു കാരുണ്യം തോന്നി
 

സുരലോകസുന്ദരിമാരെന്നു

Malayalam
ഇത്ഥം വൃത്രാരിപുത്രൻ ഭയകരതപസാ ദേവദേവം തമീശം
നത്വാ ചിന്തിച്ചു വാഴുന്നളവിലമരലോകേശനും ദേവലോകേ
ചിത്തേ ചിന്തിച്ചിവണ്ണം നിജതനയതപശ്ശക്തിധൈര്യങ്ങൾ കാണ്മാൻ
പൊൽത്താരമ്പന്റെ സൈന്യംതൊഴുമമരവധൂവൃന്ദമോടൊത്തുകൂടി
 
ദേവേന്ദ്രനങ്ങഥ സുരാംഗനമാരുമായി
വേവീടിനോരളവു തന്നുടെ ചിന്തിതങ്ങൾ
സർവ്വം വലാരി സുരസഞ്ചയസേവ്യനപ്പോൾ
സ്വർവ്വേശ്യമാരൊടു മുദ ഗിരമേവമൂചേ
 
സുരലോകസുന്ദരിമാരെന്നു പെരിയ ചൊല്ലുടയവരേ
സരസം മമ വാക്യം കേൾപ്പിൻ, സാരസേഷു മനോമോഹിനിമാരേ

ശൃണു വല്ലഭ

Malayalam
പല്ലവി:
ശൃണു വല്ലഭ ഗുണവാരാന്നിധേ അണിമെയ്യിതേ-
ക്കാണുന്നെന്നിനി ഞാൻ
ചരണം1:
വര പണ്ടൊരുവരിഷം ഭാവാനുരുതീർത്ഥങ്ങൾ കരുതിപ്പോയി
വരുവോളവുമുളവായി താപം
ചരണം2:
ഭവനേ വാഴുന്നൊരു നമ്മെയിപ്പോൾ വിപിനേ വാഴിച്ചതുമീശ്വരൻ
അവയെല്ലാം പറവതെന്തധുനാ
ചരണം 3
പുരഹരനുടെ ചരണാംബുജം കരുതുമ്പൊഴും
പിരിയാതെന്നെ നിരൂപിച്ചുകൊള്ളണം നാഥ!
ചരണം 4:
മതിശേഖരനോടു നീ പോയി വരവും പാശുപതവും വാങ്ങി 
അതിമോദം സുമതേ വന്നാലും
 

വരിക ബാലേ ശൃണു

Malayalam
അന്യൂനം ഭക്തിപൂർവ്വം പരമശിവപദം സേവചെയ്‌വാൻ ഗമിപ്പാൻ
ഉന്നിദ്രാമോദമോടും വിജയനിതി പുറപ്പെട്ടു വീതാത്മഖേദം
ധന്യന്മാരഗ്രജന്മാരൊടുമഥ സഹജന്മാരൊടും യാത്രചൊല്ലി-
പ്പിന്നെപ്പാഞ്ചാലിയോടങ്ങുരുതരകൃപയാ ചെന്നു കണ്ടേവമൂചേ
 
പല്ലവി:
വരിക ബാലേ ശൃണു പാഞ്ചാലേശവരകന്യേ നീയും
ചരണം1:
വാരിജവിലോചനേ വാരണസുഗമനേ
താരിൽത്താർമാനിനീനിവാസതനോ
പാരാളുമഗ്രജന്മാരാൽ നിയോഗിക്കയാൽ
മാരാരിദേവനെപ്പോയ്സേവചെയ്‌വാൻ
ചരണം2:

Pages